പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം - തെക്ക്‌ കിഴക്ക് ഭാഗത്ത് നിന്നുള്ള ദൃശ്യം

പാലക്കാട്‌ ജില്ലയിലെ പട്ടാമ്പി താലൂക്കിൽ തൃത്താല ബ്ളോക്കിൽ ആനക്കര ഗ്രാമപഞ്ചായത്തിലെ പന്നിയൂർ എന്ന ഗ്രാമത്തിലാണ് ശ്രീ വരാഹമൂർത്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.[1] ഏകദേശം 4000 വർഷത്തോളം പഴക്കമുള്ള[അവലംബം ആവശ്യമാണ്] ഈ ക്ഷേത്രം പരശുരാമൻ നിർമ്മിച്ചതാണെന്നാണ് ഐതിഹ്യം[അവലംബം ആവശ്യമാണ്].

പന്നിയൂർ വരാഹമൂർത്തി ക്ഷേത്ര സമുച്ചയത്തിലെ ഉപദേവതാ ക്ഷേത്രങ്ങൾ

പട്ടാമ്പിയിൽ നിന്ന് തൃത്താല, വെള്ളിയാങ്കല്ല് റെഗുലേറ്റർ വഴി കുറ്റിപ്പുറത്തേക്ക് (എം.ഇ.എസ്. എൻജിനിയറിംഗ്‌ കോളേജിനു മുൻപിലൂടെ) പോകുന്ന റോഡിൽ കുമ്പിടി എന്ന ചെറിയ ഗ്രാമത്തിലെ കവലയിൽ നിന്ന് ഏകദേശം അഞ്ഞൂറ് മീറ്റർ അകത്തേക്ക് മാറി പന്നിയൂർ എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പട്ടാമ്പിയിൽ നിന്നും ഇവിടേക്ക് ഏകദേശം പതിനേഴു കിലോമീറ്ററോളം ദൂരം ഉണ്ട്. പ്രധാന പ്രതിഷ്ഠ ഭൂമിദേവി സമേതനായ ശ്രീ വരാഹമൂർത്തി ആണ്. കിഴക്കോട്ട് ദർശനം. കൂടാതെ, ശിവൻ, അയ്യപ്പൻ, ഗണപതി, ഭഗവതി, സുബ്രഹ്മണ്യൻ, ലക്ഷ്മിനാരായണൻ എന്നീ ഉപദേവതകളും ഉണ്ട്.

കോഴിക്കോട് സാമൂതിരിയുടെ കീഴിലാണ് ഈ ക്ഷേത്രം. തകർന്നു പോയ ഒരു വലിയ കൂത്തമ്പലത്തിന്റെ അവശിഷ്ടങ്ങളും ക്ഷേത്രത്തിൻറെ മുൻഭാഗത്തായി കാണാം.

എത്തിച്ചേരാൻ[തിരുത്തുക]

എൻ എച്ച് 17ൽ തൃക്കണ്ണാപുരത്തുനിന്നും കുമ്പിടി വഴിയിൽ 3.6 കിലോമീറ്റർ പോയി കുമ്പിടിനിന്ന് ആനക്കര ഭാഗത്തേക്ക് 1കിമി കൂടിപോയാൽ പന്നിയൂർ വരാഹമൂർത്തിക്ഷേത്രമായി. പട്ടാമ്പിനിന്നും തൃത്താല കുമ്പിടി റോട്ടിൽ 12 കിമി പോയാലും പന്നിയൂരെത്താം.

അവലംബം[തിരുത്തുക]

  1. "ആനക്കര - 2010". എൽ.എസ്.ജി. ശേഖരിച്ചത് 14 ജൂൺ 2013. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Panniyur Sri Varahamurthy Temple എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:

പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം വെബ്സൈറ്റ്‌