ഫ്യൂഡലിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നാടുവാഴിത്തം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മധ്യകാല യുറോപ്പിൽ ഒൻപതാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയിൽ രൂപം കൊണ്ട ഒരു കൂട്ടം നിയമപരവും, സൈനികപരവുമായ അധികാര രൂപങ്ങളെ പൊതുവായി വിശേഷിപ്പിക്കുന്ന പേരാണ് ഫ്യൂഡലിസം (Feudalism). ഫ്യൂഡലിസം എന്ന പദത്തിന്റെ ഉത്ഭവം feodum/ feudum (fief) എന്ന ലാറ്റിൻ വാക്കിൽ നിന്നുമാണ്. [1]

ഫ്രാൻകൊസ് ലൂയീസ് ഗൻഷോഫിന്റെ (François-Louis Ganshof) നിർവചനപ്രകാരം, [2] ഒരു നാടുവാഴിയും അയാൾ കരമൊഴിവായി നൽകുന്ന ഭൂമി കൈവശം വെക്കുന്ന ഫ്യൂഡൽ പ്രഭുക്കൻമാർ അതിന്റെ പ്രതിഫലമായി നാടുവാഴിയെ യുദ്ധത്തിൽ സഹായിക്കുകയും ചെയ്യുന്ന സംവിധാനമാണിത്. കുറേക്കൂടി വിശാലമായ അർത്ഥത്തിൽ, അതു ഒരു സൈനികമായ മേൽക്കോയ്മ അംഗീകരിച്ചു കൊണ്ടുള്ള ഒരു സമുദായം മാത്രമല്ല; മറിച്ച്, കാർഷിക പ്രവൃത്തി പ്രധാന ഉപജീവന മാർഗ്ഗമായി സ്വീകരിച്ച സവിശേഷമായ ഉത്പാദന ബന്ധങ്ങൾ ഉൾക്കൊള്ളുന്ന ഒരു വ്യവസ്ഥിതിയാണ്. ചെറുകിട കാർഷിക ഉത്പാദനത്തിൽ ഊന്നിയ ആ വ്യവസ്ഥിതിയിൽ, ഒരോ വ്യക്തിയും പരമ്പരാഗത തൊഴിലു ചെയ്തു ഉപജീവനം നടത്തിപോരുകയാണു ചെയ്യുന്നത്. വ്യക്തിയുടെ അവകാശവും, ഉത്തരവാദിത്തവും ആ വ്യക്തി ജനിക്കുന്ന കുടുംബത്തെ അടിസഥാനപ്പെടുത്തിയാണ്. ഒരു കൊല്ലപ്പണിക്കാരൻറെ പുത്രൻ കൊല്ലപ്പണി ചെയ്തും, ഒരു വെളുത്താടൻറെ പുത്രൻ തുണി അലക്കിയും, ചെത്തുകാരന്റെ പുത്രൻ ചെത്തുപണി ചെയ്തും ജീവിതം നയിക്കുന്നു. സമൂഹത്തിന്റെ വികാസ പരിണാമത്തിലെ ഒരു ഘട്ടത്തിൽ ഈ വ്യവസ്ഥിതിയിൽ കൂടെ ലോകത്തിലെ മിക്ക സംസ്കാരവും കടന്നു പോയിട്ടുള്ളതായി കാണാം.

തന്റെ രാഷ്ട്രീയ - സാമ്പത്തിക വിശകലനത്തകാൾ മാർക്സും ഈ പദം ഉപയോഗിച്ചിട്ടുണ്ട്. മുതലാളിത്തത്തിന്റെ ഉദയത്തിനുമുമ്പുള്ള സാമ്പത്തിക വ്യവസ്ഥയായിട്ടാണ് മാർക്സ് ഫ്യൂഡലിസത്തെ വിശദീകരിക്കുന്നത്. മാർക്സിനെ സംബന്ധിച്ചിടത്തോളം ഫ്യൂഡലിസമെന്നത്; കൃഷിയോഗ്യമായ ഭൂമിയുടെ നിയന്ത്രണം കയ്യാളുന്ന ഒരു ഭരണവർഗ്ഗം (കുലീനർ) ആ കൃഷിയിടങ്ങളിൽ പണിയെടുക്കുന്ന കുടിയാന്മാരെ അടിമസമാനമായ രീതിയിൽ ചൂഷണം ചെയ്യുകവഴി നിലനിർത്തുന്ന വർഗ്ഗസമൂഹമാണ്. [3]


അവലംബം[തിരുത്തുക]

  1. feodum – see The Cyclopedic Dictionary of Law, by Walter A. Shumaker, George Foster Longsdorf, pg. 365, 1901.
  2. François Louis Ganshof (1944). Qu'est-ce que la féodalité. Translated into English as Feudalism by Philip Grierson, foreword by F.M. Stenton. 1st ed.: New York and London, 1952; 2nd ed: 1961; 3d ed: 1976.
  3. http://www.marxists.org/glossary/terms/f/e.htm

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫ്യൂഡലിസം&oldid=2444556" എന്ന താളിൽനിന്നു ശേഖരിച്ചത്