കെ. ഓമനക്കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ.ഓമനക്കുട്ടി
ജനനം
ഹരിപ്പാട്
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾകമലാക്ഷിയമ്മ ഓമനക്കുട്ടി
തൊഴിൽസംഗീതഞ്ജ, അദ്ധ്യാപിക

കേരളത്തിലെ പ്രമുഖയായ സംഗീതഞ്ജയും സംഗീത അദ്ധ്യാപികയുമാണ് ഡോ.കെ. ഓമനക്കുട്ടി(ജനനം :). തിരുവനന്തപുരത്തെ സംഗീത ഭാരതിയുടെ ഡയറക്ടറും സെക്രട്ടറിയുമാണ്. കേരള യൂണിവേഴ്സിറ്റി സംഗീത വിഭാഗം  മേധാവിയായിരുന്നു. ആകാശവാണിയുടെയും ദൂരദർശന്റെയും ടോപ് ഗ്രേഡ് ആർട്ടിസ്റ്റാണ്.[1] കേരള സംഗീതനാടക അക്കാദമി ഫെലോഷിപ്പ് ഇവർക്ക് ലഭിച്ചിട്ടുണ്ട്.[2]

ജീവിതരേഖ[തിരുത്തുക]

ദക്ഷിണേന്ത്യയിലെ പേരെടുത്ത ഹാർമോനിസ്റ്റും കർണാടകസംഗീതജ്ഞനുമായിരുന്ന മലബാർ ഗോപാലൻ നായരുടെയും സംഗീതാധ്യാപിക ഹരിപ്പാട് മേടയിൽ കമലാക്ഷിയമ്മയുടെയും മകളായി ഹരിപ്പാട്ട് ജനിച്ചു. ആറന്മുള പൊന്നമ്മ, പാറശ്ശാല പൊന്നമ്മാൾ എന്നിവരോടൊപ്പം സ്വാതി സംഗീത അക്കാദമിയിലെ ആദ്യ ബാച്ച് വിദ്യാർത്ഥിയായിരുന്നു കമലാക്ഷിയമ്മാൾ.സുവോളജിയിലെ ബിരുദ പഠനത്തിനു ശേഷം അന്ന് സ്വാതി സംഗീത അക്കാദമി പ്രിൻസിപ്പലായിരുന്ന ശെമ്മാങ്കുടിയുടെ നിർബന്ധത്തിനു വഴങ്ങി സംഗീത പഠനത്തിനു ചേർന്നു. ശെമ്മാങ്കുടിയും ജി.എൻ.ബി. യുമടക്കം നിരവധി മഹാരഥന്മാരുടെ പക്കൽ സംഗീതാഭ്യാസനം നടത്തി. ആൾ ഇൻഡ്യാ റേഡിയോയിൽ ജോലി ലഭിച്ചെങ്കിലും അതുപേക്ഷിച്ച് ഗവൺമെന്റ് വിമൻസ് കോളേജിൽ താത്കാലിക സംഗീത അധ്യാപികയായി. കഥകളി സംഗീതത്തെക്കുറിച്ചുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ചു.[3]

പ്രമുഖ സംഗീതഞ്ജനായ എം.ജി. രാധാകൃഷ്ണൻ, ഗായകൻ എം.ജി. ശ്രീകുമാർ എന്നിവർ സഹോദരങ്ങളാണ്.

സംഗീത ഭാരതി[തിരുത്തുക]

1997 ൽ സംഗീതഭാരതി എന്ന സ്ഥാപനം ആരംഭിച്ചു. കെ.എസ്. ചിത്രയടക്കം നിരവധി പ്രമുഖർ ഇവിടുത്തെ വിദ്യാർത്ഥികളായിരുന്നു. സ്വാതി കൃതികളുടെ സമാഹരണം സി.ഡി യായി പുറത്തിറക്കിയിട്ടുണ്ട്.

കൃതികൾ[തിരുത്തുക]

 • സ്വാതി മാധുരി
 • രാഗമുദ്രാസ് ഇൻ ദീക്ഷിതർ കൃതീസ്
 • നവഗ്രഹ കൃതീസ്
 • സംഗീത ശാസ്ത്രം

പുരസ്കാരം[തിരുത്തുക]

 • 2005 ൽ ബെസ്റ്റ് സിംഗർ അവാർഡ്
 • 2004 ൽ ഇസൈ മുകുന്ദൻ അവാർഡ്
 • സംഗീത സമ്പൂർണ അവാർഡ്
 • 1997 ൽ കേരള സംഗീത നാടക അക്കാദമി അവാർഡ്
 • 2012 ൽ കലാരത്ന ഫെലോഷിപ്പ്
 • കേരള സംഗീതനാടക അക്കാദമി വിശിഷ്‌ടാംഗത്വം - 2012

അവലംബം[തിരുത്തുക]

 1. http://www.madhyamam.com/news/209711/130120
 2. "ശുദ്ധസംഗീതത്തിനൊരു ഫെലോഷിപ്പ്‌". മാതൃഭൂമി. 2013 ഓഗസ്റ്റ് 4. ശേഖരിച്ചത് 2013 ഓഗസ്റ്റ് 4. Check date values in: |accessdate= and |date= (help)
 3. Nagarajan, Saraswathy. "A life in music". The Hindu. ശേഖരിച്ചത് 21 ജനുവരി 2013.
"https://ml.wikipedia.org/w/index.php?title=കെ._ഓമനക്കുട്ടി&oldid=3553759" എന്ന താളിൽനിന്ന് ശേഖരിച്ചത്