മാരാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അമ്പലവാസികളിൽ പെടുന്ന ഒരു ജാതിയാണ് മാരാർ. ഇവർ അന്തരാളജാതിക്കാരാണ്..ക്ഷേത്ര അടിയന്തര വാദ്യോപകരണ പ്രയോഗം ആണ് പ്രധാന ജോലി

കൂടാതെ കഴകം ചെയ്യുന്നവരും ഉണ്ട്.

മാരാർ സമുദായക്കാർ ഭദ്രകാളി പ്രീതികരമായ മുടിയേറ്റ് തീയാട്ട് കളമെഴുത്തും പാട്ട് തുടങ്ങിയവയും ചെയ്യാറുണ്ട്.

മാരാർ സ്ത്രീകളുടെ പേരിനൊപ്പം മാരാസ്യാർ അമ്മ എന്നീ സ്ഥാനപ്പേരുകൾ ഉപയോഗിക്കാറുണ്ട്.

ഇവരുടെ ഗൃഹത്തിന് മാരാത്ത് എന്നാണ് പറയാറ്.

മാരാർ സമുദായ സംഘടനയാണ് അഖില കേരള മാരാർ ക്ഷേമ സഭ.

പ്രശസ്തരായ മാരാർ സമുദായ അംഗങ്ങൾ[തിരുത്തുക]


ആചാരങ്ങൾ[തിരുത്തുക]

മാരാർ ക്ഷേമ സഭ[തിരുത്തുക]

1984 ൽ തൃശ്ശൂരിൽ ഏതാനും മാരാർ സമുദായ അംഗങ്ങൾ ചേർന്ന് സമുദായത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തനം തുടങ്ങുകയും തുടർന്ന് 1985 ജൂലൈ മാസത്തിൽ അഖില കേരള മാരാർ ക്ഷേമ സഭ എന്ന പേരിൽ സംഘടന രജിസ്റ്റർ ചെയ്തു. എൻ.ഇ ബാലകൃഷ്ണ മാരാർ പ്രസിഡന്റും ടി.എം.രാമൻകുട്ടി മാരാർ ജനറൽസെക്രട്ടറി യും എം അച്യുതമാരാർ ഖജാൻജി യായുമുളള കമ്മിറ്റി നിലവിൽ വന്നു ക്ഷേമ സഭയുടെ ഇപ്പോഴത്തെ ആസ്ഥാനം തൃശ്ശൂർ ചെമ്പൂക്കാവിലാണ്....

മാരാർ ക്ഷേമ സഭയുടെ മുഖപത്രമാണ് സോപാനധ്വനി മാസിക.

"https://ml.wikipedia.org/w/index.php?title=മാരാർ&oldid=3394532" എന്ന താളിൽനിന്ന് ശേഖരിച്ചത്