പല്ലാവൂർ അപ്പുമാരാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പല്ലാവൂർ അപ്പുമാരാർ
പല്ലാവൂർ അപ്പുമാരാർ.jpg
മരണം2002 ഡിസംബർ 9
ദേശീയതഇന്ത്യൻ
തൊഴിൽപഞ്ചവാദ്യം, ഇടക്ക, തായമ്പക എന്നിവയുടെ വാദനം

കേരളീയ വാദ്യകലകളായ പഞ്ചവാദ്യം, ഇടക്ക, തായമ്പക എന്നിവയിൽ അസാധാരണ വൈദഗ്ദ്ധ്യം പുലർത്തിയിരുന്ന ഒരു പ്രതിഭാശാലിയായിരുന്നു പല്ലാവൂർ അപ്പുമാരാർ (12 ഫെബ്രുവരി 1928 - 8 ഡിസംബർ 2002). വാദ്യകലകളിലെ പല്ലാവൂർ ത്രയത്തിലെ ഏറ്റവും മൂത്തയാളും, അവസാനകണ്ണിയുമായിരുന്ന അദ്ദേഹം അരങ്ങൊഴിഞ്ഞത് 2002 ഡിസംബർ 8-നാണ്‌. ഇടക്ക എന്ന വാദ്യകലയെ ഒരു ജനകീയ കലാരൂപമാക്കി മാറ്റുന്നതിൽ മുഖ്യ പങ്കുവഹിച്ചത് ഇദ്ദേഹമാണ്‌.

ജീവിതരേഖ[തിരുത്തുക]

1928 ഫെബ്രുവരി 12ന് പാലക്കാട് ജില്ലയിലെ പല്ലാവൂരിൽ തിരുവഞ്ചിക്കുളം പുറത്തുവീട്ടിൽ തറവാട്ടിലാണ് അപ്പുമാരാരുടെ ജനനം. ഇടയ്ക്ക് വിദ്വാനായ പട്ടാരത്ത് ശങ്കരൻ മാരാരും പുറത്തുവീട്ടിൽ നാരായണി വാരസ്യാരുമായിരുന്നു മാതാപിതാക്കൾ. കുട്ടിക്കാലത്തേ പല്ലാവൂർ ക്ഷേത്രത്തിൽ പൂജയ്ക്ക് ഇടയ്ക്ക കൊട്ടാൻ തുടങ്ങിയ അദ്ദേഹം ഒമ്പതാം വയസ്സിൽ തിരുവില്വാമലയിലെത്തി കുളന്തസ്വാമി എന്ന കലാകാരനിൽ നിന്ന് തായമ്പകയും അപ്പു ഭാഗവതരിൽ നിന്ന് അഷ്ടപദിയും സ്വായത്തമാക്കി. പത്താം വയസ്സിൽ പല്ലാവൂർ ക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ച മാരാർ, പതിനാറാം വയസ്സിൽത്തന്നെ പഞ്ചവാദ്യത്തിന് ഇടയ്ക്ക കൊട്ടിത്തുടങ്ങി. തായമ്പകയിൽ സംഗീത്മകമായ പാലക്കാട്ടു ശൈലിയാണ് പിന്തുടർന്നിരുന്നത്. ചെണ്ടയിലെന്ന പോലെ ഇടയ്ക്കയിലും തിമിലയിലും നിറയെ അവതരണങ്ങളിൽ പങ്കെടുത്തു. 40 കൊല്ലം പാറമേക്കാവ് ഭാഗത്തിന്റെ മേളക്കാരനായി കൊട്ടിയ അപ്പുമാരാർ 1984 മുതൽ മേളപ്രമാണിയുമായിരുന്നു.[1] അദ്ദേഹത്തിന്റെ അനുജന്മാരായിരുന്ന മണിയൻ മാരാരും കുഞ്ഞുകുട്ടൻ മാരാരും ജ്യേഷ്ഠനിൽ നിന്ന് വാദ്യകലകൾ അഭ്യസിച്ച് സ്വന്തമായ മേൽവിലാസം നേടിയെടുത്തിരുന്നു. മൂവരുമൊന്നിച്ച് ട്രിപ്പിൾ തായമ്പകയും ഈരണ്ടുപേർ ചേർന്ന് ഡബിൾ തായമ്പകയുമൊക്കെ ഉണ്ടായിരുന്നു.

2002 ഡിസംബർ 8-ന് 74-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു[2][3].പ്രശസ്ത വാദ്യകലാകാരൻ കുനിശ്ശേരി ചന്ദ്രൻ ഇദ്ദേഹത്തിൻറെ മകനാണ്. അനുജന്മാർ അദ്ദേഹത്തിന് മുമ്പേ ഈ ലോകത്തോട് വിടപറഞ്ഞിരുന്നു. കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ ക്ഷേത്രങ്ങളിലും തായമ്പക അവതരിപ്പിച്ചിട്ടുണ്ട്.തായമ്പകയുടെ കുലപതി എന്നറിയപ്പെടുന്ന അപ്പു മാരാരുടെ പേരിൽ ഇപ്പോൾ സംസ്ഥാന സർക്കാർ ഏറ്റവും നല്ല വാദ്യകലാകാരനുള്ള പുരസ്കാരം നൽകി വരുന്നു.

കൃതികൾ[തിരുത്തുക]

  • പ്രമാണം(ആത്മകഥ)

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സംഗീത നാടക അക്കാദമി അവാർഡ് (1985)
  • കലാമണ്ഡലം അവാർഡ്(1993)
  • ഗുരുവായൂരപ്പൻ പുരസ്കാരം(1995)
  • മാരാർ ക്ഷേമസഭയുടെ ‘വാദിതരത്നം’ പുരസ്കാരം(2002)
  • പാറമേക്കാവ് ബാലകൃഷ്ണമേനോൻ സ്മാരക പുരസ്കാരം
  • മുംബൈ കേളി സംഘടനയുടെ വീരശൃംഖല (2001)

അവലംബം[തിരുത്തുക]

  1. "പല്ലാവൂർ അപ്പുമാരാർ @85". 23 Feb 2013. rethinking.in. ശേഖരിച്ചത് 2013 ഒക്ടോബർ 1. Check date values in: |accessdate= (help)CS1 maint: discouraged parameter (link)
  2. Pallavoor Appu Marar is dead
  3. പല്ലാവൂർ അപ്പുമാരാർ അന്തരിച്ചു

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പല്ലാവൂർ_അപ്പുമാരാർ&oldid=3429841" എന്ന താളിൽനിന്ന് ശേഖരിച്ചത്