പല്ലാവൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പല്ലാവൂർ
ഗ്രാമം
തൃപ്പല്ലാവൂരപ്പൻ ക്ഷേത്രം, പല്ലാവൂർ
തൃപ്പല്ലാവൂരപ്പൻ ക്ഷേത്രം, പല്ലാവൂർ
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലപാലക്കാട്
ഉയരം
82 മീ(269 അടി)
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
678 688
വാഹന റെജിസ്ട്രേഷൻKL-70
അടുത്തുള്ള പട്ടണങ്ങൾപാലക്കാട്, കൊല്ലങ്കോട്

കേരളത്തിൽ പാലക്കാട് ജില്ലയിലുള്ള ഒരു ഗ്രാമമാണ് പല്ലാവൂർ. ചിറ്റൂർ താലൂക്കിൽ പല്ലശ്ശന ഗ്രാമപഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. പ്രകൃതിരമണീയമായ വയലേലകളും മലകളും കുന്നുകളും കുളങ്ങളും കൊണ്ട് സമൃദ്ധമായ ഗ്രാമമാണിത്. മലയാളക്കരയിലെ വാദ്യചക്രവർത്തിമാരായിരുന്ന പല്ലാവൂർ സഹോദരന്മാർ ഈ നാട്ടുകാരായിരുന്നു. അവരുടെ പേരിൽ സ്മാരകവും മറ്റും ഇവിടെയുണ്ട്.

സ്ഥലനാമ ചരിത്രം[തിരുത്തുക]

ഈ സ്ഥലം ഒരുകാലത്ത് പല്ലവ രാജാക്കന്മാരുടെ രണ്ടാം തലസ്ഥാനമായിരുന്നു. അവരിൽ നിന്നാണ് സ്ഥലത്തിന് 'പല്ലാവൂർ' എന്ന പേരുകിട്ടിയതെന്ന് ചരിത്രരേഖകൾ പറയുന്നു. 'പല്ലവപുരം' പല്ലാവൂരായി ചുരുങ്ങിയതാകാമെന്നും നിഗമനമുണ്ട്. സമീപസ്ഥലവും പഞ്ചായത്ത് ആസ്ഥാനവുമായ പല്ലശ്ശനയുടെ പേരും ഇതുമായി വളരെയധികം അടുത്തുകിടക്കുന്നുണ്ട്. 'പല്ലവർസേന' പല്ലശ്ശനയായെന്നാണ് വിശ്വാസം.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ[തിരുത്തുക]

പാലക്കാട് നഗരത്തിൽ നിന്ന് 22 കിലോമീറ്റർ തെക്കുമാറിയാണ് പല്ലാവൂർ സ്ഥിതിചെയ്യുന്നത്. താലൂക്ക് ആസ്ഥാനമായ ചിറ്റൂരിൽ നിന്ന് 16 കിലോമീറ്റർ തെക്കുപടിഞ്ഞാറുമാറിയും. പാലക്കാട്ട് നിന്ന് നെല്ലിയാമ്പതിയിലേയ്ക്ക് പോകുന്ന വഴിയിലാണ് പല്ലാവൂർ സ്ഥിതിചെയ്യുന്നത്. പ്രകൃതിരമണീയമായ ഒരു ഗ്രാമമാണിത്. നിരവധി പാടങ്ങളും തെങ്ങുകളും മലകളും കുളങ്ങളും തോടുകളും നിറഞ്ഞുനിൽക്കുന്ന ഇവിടം ഇന്നും ഗ്രാമീണത്തനിമ പൂർണ്ണമായി വിട്ടുപോകാതെ സ്ഥിതിചെയ്യുന്നു. എന്നാൽ, ആധുനികതയുടെ ലക്ഷണങ്ങളും ഇവിടെ ധാരാളം കാണാം. ഗ്രാമത്തിന്റെ വടക്കുഭാഗത്ത് പാലക്കാട് റോഡിലായി ഒരു വലിയ മല കാണാം. 'കരകോട്ടുമല' അഥവാ 'വാമല' എന്നാണ് ഇതിന്റെ പേര്. ഇതിന്റെ മുകളിൽ ഒരു സുബ്രഹ്മണ്യസ്വാമിക്ഷേത്രവുമുണ്ട്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയായ ഭാരതപ്പുഴയുടെ പോഷകനദിയായ ഗായത്രിപ്പുഴ ഗ്രാമത്തിന്റെ തെക്കേ അതിരിലൂടെ ഒഴുകുന്നു.

പാലക്കാട് ജില്ലയുടെ ഭാഗമായതുകൊണ്ട് താരതമ്യേന ഉഷ്ണം കൂടിയ, വരണ്ട കാലാവസ്ഥയാണ് പല്ലാവൂരിൽ. ഏപ്രിൽ-മെയ് മാസങ്ങളിലാണ് ചൂട് ഏറ്റവുമധികമാകുന്നത്. ഈ സമയത്ത് താപനില 40 ഡിഗ്രി സെൽഷ്യസ് വരെയെത്താറുണ്ട്. ഈ സമയത്ത് സൂര്യാഘാതമേറ്റുള്ള മരണങ്ങളും നിത്യസംഭവമാണ്. ഇത് കുറയ്ക്കാൻ ബന്ധപ്പെട്ട നടപടികളുണ്ടാകാറുമുണ്ട്.

2011-ലെ സെൻസസ് പ്രകാരം പല്ലാവൂരിൽ 30,000 ആണ് ജനസംഖ്യ. ഇവരിൽ നല്ലൊരു ഭാഗവും ഹിന്ദുക്കളാണ്. 84.5% ആണ് സാക്ഷരതാ നിരക്ക്. നെന്മാറ ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണ് പല്ലാവൂർ ഉൾപ്പെടുന്ന പല്ലശ്ശന ഗ്രാമപഞ്ചായത്ത്. കൊല്ലങ്കോട് പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് ഗ്രാമം വരുന്നത്. നെന്മാറയാണ് നിയമസഭാമണ്ഡലം, ആലത്തൂർ ലോക്സഭാമണ്ഡലവും.

ആരാധനാലയങ്ങൾ[തിരുത്തുക]

തൃപ്പല്ലാവൂർ ശിവക്ഷേത്രം[തിരുത്തുക]

പല്ലാവൂർ ഗ്രാമത്തിലെ പ്രധാന ക്ഷേത്രമാണ് തൃപ്പല്ലാവൂർ ശിവക്ഷേത്രം. തൃപ്പല്ലാവൂർ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ അത്യുഗ്രമൂർത്തിയായ ശിവനും പാർവ്വതിയുമാണ്.

തൃപ്പല്ലാവൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം[തിരുത്തുക]

തൃപ്പല്ലാവൂർ ശിവക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് കുടികൊള്ളുന്ന ക്ഷേത്രമാണിത്. പണ്ടുകാലത്ത്, അടുത്തുള്ള ഒരു ഗ്രാമത്തിലുണ്ടായിരുന്ന ക്ഷേത്രത്തിലെ പ്രതിഷ്ഠയായിരുന്നു ഇവിടെയുള്ള ശ്രീകൃഷ്ണൻ. ഒരിയ്ക്കൽ ഗായത്രിപ്പുഴയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ക്ഷേത്രം തകർന്നപ്പോൾ ഇവിടെ കൊണ്ടുവന്ന് പ്രതിഷ്ഠിയ്ക്കുകയായിരുന്നു. അടുത്തുണ്ടായിരുന്ന ശിവക്ഷേത്രത്തിലെ ശിവനും, ഉപദേവതകളായിരുന്ന ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ് തുടങ്ങിയവരും ഇതുപോലെ ഇവിടെയെത്തി. ഇന്ന് അവിടെ നിത്യപൂജയും വിളക്കുവയ്പ്പുമുണ്ട്.

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പല്ലാവൂർ&oldid=2445213" എന്ന താളിൽനിന്ന് ശേഖരിച്ചത്