പുന്നശ്ശേരി നീലകണ്ഠശർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുന്നശ്ശേരി നീലകണ്ഠശർമ്മ
Punnassery Nambi.jpg
പുന്നശ്ശേരി നീലകണ്ഠശർമ്മ
ജനനം17/06/1858
മരണം14/09/1934
തൊഴിൽസാമൂഹ്യ പരിഷ്കർത്താവ് , സംസ്കൃത പണ്ഡിതൻ-അദ്ധ്യാപകൻ

കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവും, സംസ്കൃത പണ്ഡിതനും ആയിരുന്നു പുന്നശ്ശേരി നമ്പി എന്ന പുന്നശ്ശേരി നീലകണ്ഠശർമ്മ.

ജനനം, വിദ്യാഭ്യാസം[തിരുത്തുക]

മലബാറിലെ വള്ളുവനാടൻ താലൂക്കിൽ പട്ടാമ്പിയിൽ പുന്നശ്ശേരി ഇല്ലത്തെ നാരായണ ശർമ്മയുടെയും വരവൂർ തളിയിൽ മൂളത്ത് ഏഴിക്കറ ഇല്ലത്തു പാപ്പി മനയമ്മയുടെയും പുത്രനായി 1858 ജൂൺ 17-ാം തീയതി നീലകണ്ഠശർമ്മ ജനിച്ചു.അഞ്ചു വയസ്സായപ്പോൾ കുലഗുരുവായിരുന്ന അറങ്ങോട്ടു വാര്യർ പാരമ്പര്യമനുസരിച്ച് എഴുത്തിനിരുത്തി. അദ്ദേഹവും തൃത്താല എടവീട്ടിൽ ഗോവിന്ദ മാരാരും, കുലുക്കല്ലൂര് ഉണിക്കണ്ടവാര്യരും ആദ്യകാല ഗുരുക്കന്മാരാണ്.

സിദ്ധരൂപം, അമരകോശം തുടങ്ങിയ പ്രാഥമിക പാഠങ്ങൾ എല്ലാം അനുക്രമം അഭ്യസിച്ചു. തുടർന്ന് കേരളവർമ്മ ഉമിത്തിരി പുന്നശ്ശേരി ഇല്ലത്തു താമസിച്ചു, നമ്പിയെ പഠിപ്പിച്ചു. കാവ്യനാടകാദികൾ, ജ്യോതിഷ ഗ്രന്ഥങ്ങൾ എന്നിവ പഠിച്ചത് അദ്ദേഹത്തിൽ നിന്നാണ്. തൃപ്രങ്ങോട്ടു കുഞ്ഞുണ്ണി മൂസ്സതിൽ നിന്ന് വ്യാകരണവും അലങ്കാര ശാസ്ത്രവും അഷ്ടാംഗഹൃദയവും മറ്റും അഭ്യസിച്ചു.[1]

ജീവിതം, സംഭാവനകൾ[തിരുത്തുക]

പുന്നശ്ശേരി നീലകണ്ഠശർമ്മ സംസ്കൃതത്തിൽ അഗാധമായ പാണ്ഡിത്യം നേടിയ വ്യക്തിയായിരുന്നു. സംസ്കൃത വിദ്യാഭ്യാസം പുനരുജ്ജീവിപ്പിക്കുന്നതിനായി അദ്ദേഹം 1888-ൽ സരസ്വതോദ്യോതിനി എന്ന സംസ്കൃത പാഠശാല സ്ഥാപിച്ചു.1921-ൽ കോളേജ് ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയമാണ് പട്ടാമ്പിയിലെ ഇന്നത്തെ ഗവ:സംസ്കൃതകോളേജ്.[2] അയിത്തവും,ജാതി വിവേചനവും ശക്തമായിരുന്ന കാലത്ത് ജാതി-മത-ലിംഗ ഭേദമന്യേ ഏവർക്കും വിജ്ഞാനം പകർന്നു കൊടുത്ത സാമൂഹ്യ പരിഷ്കർത്താവായിരുന്നു പുന്നശ്ശേരി നമ്പി[3] ഒരേ സമയത്തു പത്തു ശിഷ്യന്മാരെ, പത്തു വിഷയങ്ങൾ - ദുർഗ്രഹശാസ്ത്രങ്ങൾ- പഠിപ്പിച്ചിരുന്ന അസാമാന്യ പ്രതിഭയായാണു മഹാകവി പിയെ പൊലുള്ള ശിഷ്യന്മാർ നമ്പിയെക്കുറിച്ച് അനുസ്മരിക്കുന്നത്[4]

വൈദ്യം, ജോത്സ്യം, സാഹിത്യം എന്നിവയിലും ഗ്രഹഗണിതത്തിലും ഗോള ഗണിതത്തിലും അദ്ദേഹം ഒന്നു പോലെ നിഷ്ണാതനായിരുന്നു. അദ്ദേഹം പട്ടാമ്പി പഞ്ചാംഗം പ്രസിദ്ധീകരിച്ചു . 1078ൽ ചിന്താമണിയെന്ന പേരിൽ ഒരു വൈദ്യശാലയും സ്ഥാപിച്ചു.ഗുരുനാഥൻ എന്നായിരുന്നു നമ്പി പരക്കെ അറിയപ്പെട്ടിരുന്നത്. നമ്പിക്ക് 1085ൽ തിരുവിതാംകൂർ ശ്രീമൂലം തിരുനാൾ മഹാരാജാവും സാമൂതിരി മാനവിക്രമ ഏട്ടൻ തമ്പുരാനും വീരശൃംഖല സമ്മാനിച്ചു. തൃപ്പൂണിത്തുറ വിദ്വൽസദസ്സിൽ നിന്ന് പണ്ഡിത രാജ ബിരുദവും നൽകിയിട്ടുണ്ട്.[1]

പുന്നശ്ശേര നമ്പിയുടെ പ്രശസ്തരായ ശിഷ്യന്മാർ[തിരുത്തുക]

കെ.പി. നാരായണ പിഷാരോടി,പി. കുഞ്ഞിരാമൻ നായർ,പി.എസ്. അനന്തനാരായണശാസ്ത്രി,വിദ്വാൻ പി. കേളുനായർ,റ്റി.സി. പരമേശ്വരൻ മൂസ്സത്,തപോവനസ്വാമി മുതലായവരൊക്കെ പുന്നശ്ശെരി നമ്പിയുടെ ശിഷ്യഗണങ്ങളിൽ ചിലരാണ്.[5]

അവലംബം[തിരുത്തുക]

  1. 1.0 1.1 http://malayalam.webdunia.com/miscellaneous/literature/articles/0809/13/1080913064_1.htm
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-09-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-12-21.
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-12-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-12-21.
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-02-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-12-21.
  5. "THE CONTRIBUTION OF PUNNASSERI KALARI TO KERALA CULTURE" (PDF). Shodhganga:a reservoir of Indian theses. ശേഖരിച്ചത് 28 April 2018.