വാര്യർ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ അന്തരാളജാതിക്കാരിൽ അമ്പലവാസികളിൽ ഒരു വിഭാഗം. ക്ഷേത്രകഴകസംബന്ധമായ ജോലികൾ ചെയ്യുന്നവർ. ക്ഷേത്രത്തിലേക്കുള്ള പുഷ്പങ്ങൾ , മാലകൾ തയ്യാറാക്കി നൽകുക എന്നിവ പാരമ്പര്യമായി ഇവരുടെ തൊഴിലായി കണക്കാക്കുന്നു. വേദം പഠിക്കാൻ അധികാരമില്ലാത്ത ഈ സമൂഹം സംസ്കൃതം ജ്യോതിഷം, തുടങ്ങിയ വേദാംഗങ്ങളിലെ പണ്ഡിതർ എന്ന നിലക്ക് പ്രശസ്തരാണ്. വാരിയന്മാർ പൊതുവേ ശൈവരാണെന്ന് പറയപ്പെടുന്നു; അമ്പലവാസികളിലെ മറ്റൊരു വിഭാഗമായ പിഷാരോടിമാർ വൈഷ്ണവരും. വാരിയർ എന്ന ശബ്ദത്തിന്റെ സ്ത്രീലിംഗം വാരസ്യാർ എന്നാണ്. (വാരിയസ്ത്രീകളെ വാരസ്യാർ അല്ലെങ്കിൽ അമ്മ എന്ന് വിളിക്കുന്നു). കേരളസാഹിത്യത്തിലെ ചൂഡാരത്നമായ നളചരിതം എഴുതിയത് ഇരിഞ്ഞാലക്കുട അകത്തൂട്ട് വാരിയത്ത് ഉണ്ണായിവാര്യരാണ്.
പ്രശസ്തർ[തിരുത്തുക]
വ്യക്തി | പ്രശസ്തി | കുറിപ്പുകൾ |
---|---|---|
ഉണ്ണായിവാര്യർ | നളചരിതം രചിച്ചു | |
ഇക്കണ്ടവാര്യർ | കൊച്ചി രാജ്യത്തെ ദിവാൻ. | |
രാമപുരത്തുവാര്യർ | കുചേലവൃത്തം എഴുതി | |
കൈക്കുളങ്ങര രാമവാര്യർ | സംസ്കൃതപണ്ഡിതൻ, കവി | |
എൻ.വി. കൃഷ്ണവാരിയർ | സംസ്കൃതപണ്ഡിതൻ, കവി, മാതൃഭൂമി പത്രാധിപർ | |
പി.എസ്. വാര്യർ | കോട്ടക്കൽ ആര്യവൈദ്യശാല സ്ഥാപകൻ | |
കെ.വി. രാമകൃഷ്ണൻ | കവി | |
എം.ആർ. രാഘവവാരിയർ | ചരിത്രകാരൻ, | |
ശൂലപാണിവാരിയർ | ജ്യോതിഷപണ്ഡിതൻ | |
മഞ്ജു വാരിയർ | സിനിമാനടി | |
രാജശ്രീ വാര്യർ | നർത്തകി | |
ജയരാജ് വാര്യർ | മിമിക്രി ആർട്ടിസ്റ്റ് | |
പ്രിയ പ്രകാശ് വാര്യർസന്ദീപ് വാര്യർ | സിനിമാനടി
ബി ജെ പി നേതാവ് |