ചെങ്ങാലിക്കോടൻ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഉരുണ്ടതും ഏണുകൾ ഇല്ലാത്തതുമായ കായകളും സ്വർണനിറമുള്ള ഒരിനം വാഴയിനമാണ് ചങ്ങാലിക്കോടൻ. തൃശ്ശൂരിനുസമീപപ്രദേശങ്ങളായ തയ്യൂർ, എരുമപ്പെട്ടി, കരിയന്നൂർ, തുടങ്ങിയ ഭാഗങ്ങളിലാണ് വ്യാപകമായി കൃഷിചെയ്യുന്നത്. ഓണത്തിനുള്ള കാഴ്ചക്കുലയ്ക്ക് വേണ്ടിയാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്.
ജന്മദേശം
[തിരുത്തുക]തൃശ്ശൂറിലെ തലപ്പിള്ളി താലൂക്കിലെ എരുമപ്പെട്ടി പഞ്ചായത്തിൽ ചെങ്ങളിവാലി എന്ന സ്ഥലത്തു ഉണ്ടായതിനാലാണ് ചെങ്ങഴിക്കോടൻ എന്ന പേരുണ്ടയത്. ഇവിടെ നിന്നും മറ്റിടങ്ങളിലേക്ക് കാലാന്തരത്തിൽ വ്യാപിക്കുകയായിരുന്നു.[1]
ചെങ്ങഴിക്കോടും ചെങ്ങഴിക്കോടനും
[തിരുത്തുക]പഴയകൊച്ചി രാജ്യത്തിലെ ഒരു രാജവംശമാണ് തലപ്പിള്ളി. ഇവിടുത്തെ നാടുവാഴികൾ ചെങ്ങഴി നമ്പ്യാരായിരുന്നു. അതിനാൽ ഇവരുടെ ആസ്ഥാനം ചെങ്ങഴിനാട്(ചെങ്ങഴിക്കോട്) എന്നറിയപ്പെട്ടു. ഇന്ന് ഈ പ്രദേശം തൃശൂർ ജില്ലയിലെ തലപ്പള്ളി താലൂക്കിൽപ്പെടുന്നു. കാർഷിക സമ്പുഷ്ടവും ജൈവവൈവിധ്യവും ചേർന്ന ഈ ഭൂപ്രദേശം വിവിധ കാവ്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. തിരുവിതാംകൂറിലെ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലേക്ക് മുറജപത്തിനായി കാഴ്ചക്കുലകൾ ചെങ്ങഴിക്കോട്ടുനിന്ന് കൊണ്ടുപോയിരുന്നത്രെ. ഇതിനുള്ള നേന്ത്രവാഴകൾ ഇവിടെ മാത്രം കണ്ടുവരുന്നവയായിരുന്നു. ആ വാഴകൾ കരിയന്നൂരിലാണ് ആദ്യമായി കൃഷി ചെയ്തത്. മച്ചാട് മലകളിൽനിന്ന് ഉത്ഭവിക്കുന്ന വടക്കാഞ്ചേരി പുഴയുടെ തീരപ്രദേശങ്ങളിലെ എക്കൽ മണ്ണിൽ ഫലഭൂയിഷ്ഠമായ മണ്ണിൽ വളരുന്ന ഈ പ്രത്യേക വാഴയിനത്തിന് വിശേഷ പരിചരണമാണ് നൽകുന്നത്.[2].
ഭൗമസൂചികപ്പട്ടികയിൽ
[തിരുത്തുക]കേരള കാർഷിക സർവകലാശാലയിലെ, ബൗദ്ധിക സ്വത്തവകാശ സംരക്ഷണവിഭാഗം, കണ്ണാറ വാഴ ഗവേഷണകേന്ദ്രം, കൃഷിവകുപ്പ്, പെരിങ്ങണൂർ സഹകരണബാങ്ക്, വടക്കാഞ്ചേരി വികസന ബ്ലോക്ക് എന്നിവരുടെ സംയുക്ത പ്രവർത്തനങ്ങളിലൂടെ ചങ്ങഴിക്കോടന് ഭൗമസൂചിക പട്ടികയിൽ എത്തിച്ചു.
അവലംബം
[തിരുത്തുക]- ↑ "ഓണത്തിനൊരുങ്ങി ചെങ്ങഴിക്കോടൻ" (പത്രലേഖനം). തൃശ്ശൂർ: മലയാളമനോരമ. ആഗസ്റ്റ് 21, 2014. Archived from the original on 2014-08-21. Retrieved ആഗസ്റ്റ് 21, 2014.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ വി യു രാധാകൃഷ്ണൻ (Oct 7, 2015). "ചെങ്ങഴിക്കോടൻ നേന്ത്രവാഴ ഭൗമസൂചികപ്പട്ടികയിൽ". deshabhimani.com. Archived from the original on 2016-03-22.