പരവൂർ - കാപ്പിൽ പൊഴി

കൊല്ലം, തിരുവനന്തപുരം[1] ജില്ലകളിലായി സ്ഥിതി ചെയ്യുന്ന പൊഴികളെ ചേർത്താണു പരവൂർ - കാപ്പിൽ പൊഴികൾ എന്നു വിളിക്കുന്നത്. പരവൂർ കായലും അറബിക്കടലും താന്നി തെക്കുംഭാഗം എന്നിവിടങ്ങളിൽ ചേരുന്നതെങ്കിൽ ഇടവ - നടയറക്കായൽ കാപ്പിലിൽ അറബിക്കടലുമായി ചേരുന്നു. ഈ രണ്ടു ഭാഗങ്ങളെ മണിയംകുളം ടി.എസ്. കനാൽ ബന്ധിപ്പിക്കുന്നു. പരവൂർ കായലിലെ ജലനിരപ്പ് ക്രമീകരിക്കുവാനും ഉപ്പുവെള്ളം നിയന്ത്രിക്കുവാനും പൊഴിക്കരയിൽ ഒരു ചീപ്പ് (ബണ്ട്) 1957ൽ നിർമ്മിച്ചിട്ടുണ്ട്. [2] മയ്യനാട്, കാപ്പിൽ കടൽപ്പുറങ്ങൾ ഇതിനു സമീപത്താണു്. തെക്കുംഭാഗം - കാപ്പിൽ പാലം രണ്ടു ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു.
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-06-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-03-26.
- ↑ http://www.madhyamam.com/news/283329/140423[പ്രവർത്തിക്കാത്ത കണ്ണി]