ജൂതമലയാളം
ദൃശ്യരൂപം
കേരളത്തിലെ യഹൂദർ ഉപയോഗിച്ചിരുന്ന ഹീബ്രുഭാഷാപദങ്ങൾക്ക് പ്രാമുഖ്യമുള്ള മലയാളഭാഷാവകഭേദമാണ് ജൂതമലയാളം അഥവാ എബ്രായമലയാളം. കേരളത്തിൽ നിന്ന് ഇസ്രയേലിലേക്ക് കുടിയേറിയ യഹൂദർ ഈ ഭാഷാവകഭേദം ഉപയോഗിച്ചുവരുന്നു. ഇതിന്റെ ഉപയോഗം ഇപ്പോൾ അന്യംനിന്നുകൊണ്ടിരിക്കുകയാണ്.[1]
പത്തൊമ്പതാം നൂറ്റാണ്ടിനവസാനം മുതലെങ്കിലും ജൂതമലയാളം എഴുതപ്പെട്ടിരുന്നു. ആ സമയത്ത് നോട്ടുപുസ്തകങ്ങളിൽ എഴുതപ്പെട്ട വിവാഹഗാനങ്ങളാണ് കണ്ടെടുക്കപ്പെട്ട ആദ്യത്തെ ജൂതമലയാളം രചനകൾ. മലയാളലിപി തന്നെയാണ് ഇതെഴുതാനായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇക്കാലത്ത് ഇസ്രായേലിൽ ഈ പാട്ടുകൾ ഹീബ്രുലിപിയിൽ എഴുതുന്നുണ്ട്.[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 ഓഫിറ ഗംലിയേൽ (2013). "Voices Yet to Be Heard:On Listening to the Last Speakers of Jewish Malayalam". Journal of Jewish Languages. Retrieved 2014 ജൂലൈ 12.
{{cite web}}
: Check date values in:|accessdate=
(help)