ജൈനമതം കേരളത്തിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജൈനമതം
Jain Prateek Chihna.svg
ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം
പ്രാർത്ഥനകളും ചര്യകളും
അടിസ്ഥാനാശയങ്ങൾ
പ്രധാന വ്യക്തികൾ
ജൈനമതം പ്രദേശമനുസരിച്ച്
ഘടകങ്ങൾ
ആദ്യകാല ജൈന വിദ്യാലയങ്ങൾ
ഗ്രന്ഥങ്ങൾ
മറ്റുള്ളവ

ജൈനമതം കവാടം
 കാ • സം • തി

ക്രിസ്തുമതവരവിനുമുമ്പുതന്നെ കേരളത്തിൽ ജൈനമതം തുടർച്ചയായി നിലനിന്നിരുന്നു. [1]ഇന്ന് കേരളത്തിലെ ജൈനമതസ്ഥരുടെ എണ്ണം വളരെക്കുറവാണ്. പ്രധാനമായും ഇവർ പുരാതന ജൈനമതത്തിന്റെ തുടർച്ചയായ അനുയായികളോ കേരളത്തിനു പുറത്തുനിന്നും വ്യാപാരത്തിനായിട്ടും മറ്റും വന്ന ജൈനമതാനുയായികളോ ആണ്.

കേരളത്തിലെ ജൈനമതത്തിന്റെ ഉദ്ഭവം[തിരുത്തുക]

ചന്ദ്രഗുപ്തമൗര്യനുശേഷം (ബി. സി. ഇ) മൂന്നാം നൂറ്റാണ്ടിലാണ് കേരളത്തിലേയ്ക്ക് ജൈനമതം എത്തിയത്. ആ സമയത്ത് ജൈനസന്യാസിയായിരുന്ന, ഭദ്രബാഹു മൈസൂറിനടുത്തുള്ള ശ്രാവണബെലഗൊളയിലേയ്ക്കു പോയി. അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ചിലർ ധ്യാനത്തിനുള്ള അനുയോജ്യമായ സ്ഥലമന്വേഷിച്ച്, കർണ്ണാടകത്തിനും കൂടുതൽ തെക്കുള്ള കേരളം, തമിഴ്നാട് എന്നിവിടങ്ങളിലേയ്ക്ക് പോയതായി കരുതപ്പെടുന്നു. സി. ഇ ഒന്നാം നൂറ്റാണ്ടോടെ ജൈനമതം കേരളത്തിൽ ആധിപത്യം ഉറപ്പിച്ചു. ചിലപ്പതികാരം എന്ന തമിഴ് ഇതിഹാസം രചിച്ച കേരളകവിയായ ഇളംകോ അടികൾ രാജകീയ സദസ്സിലെ അറിയപ്പെടുന്ന ജൈനമതാനുയായിയും ആയിരുന്നു. അദ്ദേഹം പ്രശസ്തമായ തൃക്കണാമതിലകം എന്ന അന്നത്തെ ജൈനസംസ്കാരം അത്യുന്നതിയിൽ നിന്നിരുന്ന പ്രദേശത്തെ താമസക്കാരനായിരുന്നു.

എട്ടാം നൂറ്റാണ്ടോടെ, കേരളത്തിൽ ശൈവ വൈഷ്ണവ പ്രസ്ഥാനങ്ങൾ ശക്തമായതോടെ ജൈനമതത്തിന്റെ ശക്തി ക്ഷയിച്ചുതുടങ്ങി. പതിനാറാം നൂറ്റാണ്ടോടെ ജൈനമതം കേരളത്തിൽനിന്നുതന്നെ തിരോഭവിച്ചു. ചില ജൈനമതക്ഷേത്രങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ച്, പാലക്കാട്ടെ വടക്കത്തറയിലെ ജൈനമേട്, വയനാട്ടിലെ സുൽത്താൻബത്തേരി എന്നിവ. ടിപ്പുസുൽത്താന്റെ ആക്രമണത്തിൽ അനേകം ജൈനക്ഷേത്രങ്ങൾ തകർന്നുവെന്നു പറയപ്പെടുന്നു.

പ്രാചീന കേരളത്തിൽ ഇന്നു കാണുന്ന ജൈനക്ഷേത്രങ്ങളിൽക്കൂടുതൽ ക്ഷേത്രങ്ങൾ നിലനിന്നിരുന്നു. ഇരിങ്ങാലക്കുടയിലുള്ള കൂടൽമാണിക്യക്ഷേത്രം ഒരുകാലത്ത് ജൈനക്ഷേത്രമായിരുന്നുവെന്നു കരുതപ്പെടുന്നു. ഈ ക്ഷേത്രം ജൈനമുനിയായ ഭരതേശ്വരനായി സമർപ്പിച്ചതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. (ഭരതേശ്വരന്റെ പ്രതിമ ശ്രാവണബെലഗൊളയിൽ കാണാൻ കഴിയും) ജൈനമതം ദുർബ്ബലമായപ്പോൾ അനേകം ജൈനക്ഷേത്രങ്ങൾ കൂടൽമാണിക്യക്ഷേത്രം പോലെ ഹിന്ദുക്ഷേത്രങ്ങളായി മാറ്റപ്പെട്ടു.

പെരുമ്പാവൂരിലെ കല്ലിൽ ക്ഷേത്രം പാർശ്വനാഥൻ, പത്മാവതി, മഹാവീരൻ എന്നിവർക്കായി സമർപ്പിച്ചതായിരുന്നു എന്നു കരുതപ്പെടുന്നു. ഇന്ന് അതൊരു ദേവീക്ഷേത്രമാണ്. ഇവിടെ ജൈനമതക്കാരും പ്രാർഥിച്ചുവരുന്നു.

കേരളത്തിലെ ക്ഷേത്രങ്ങളുടെ നിർമ്മാണരീതി ജൈനക്ഷേത്രങ്ങളോട് സാമ്യമുള്ളതാണ്. കേരളത്തിലുള്ള ചില പ്രശസ്ത ജൈനക്ഷേത്രങ്ങൾ താഴെക്കൊടുക്കുന്നു:

Photo gallery[തിരുത്തുക]

ഇതും കാണൂ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. The Spirituality of Basic Ecclesiastical Communities in the Socio-Religious ... - Selvister Ponnumuthan.
"https://ml.wikipedia.org/w/index.php?title=ജൈനമതം_കേരളത്തിൽ&oldid=3695439" എന്ന താളിൽനിന്ന് ശേഖരിച്ചത്