കോട്ടക്കൽ ആര്യവൈദ്യശാല
ആര്യവൈദ്യ ശാല | |
---|---|
![]() | |
![]() | |
![]() | |
Geography | |
Location | കോട്ടക്കൽ, മലപ്പുറം, കേരളം, ഇന്ത്യ |
Coordinates | 10°56′25″N 76°00′05″E / 10.94015°N 76.00147°E |
Organisation | |
Care system | Private |
Funding | Private |
Type | Charitable Trust |
Patron | പി.കെ. വാര്യർ |
Services | |
Beds | 330 |
History | |
Opened | 1902 |
Links | |
Website | Official web site |
ഭാരതീയ ആരോഗ്യ പരിപാലന രീതിയായ ആയുർവേദത്തിന്റെ ഉപയോഗത്തിനും പരിപോഷണത്തിന്നും വേണ്ടി സ്ഥാപിച്ച ഒരു സ്ഥാപനമാണ് മലപ്പുറം ജില്ലയിൽ സ്ഥിതിചെയ്യുന്ന കോട്ടക്കൽ ആര്യവൈദ്യ ശാല. 1902-ൽ വൈദ്യരത്നം പി.എസ്.വാരിയരാണ് ഇത് സ്ഥാപിച്ചത്.[1][2][3] ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ സ്ഥാപനത്തിൽ ലോകത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും ആളുകൾ ചികിൽസയ്ക്കായി എത്തുന്നു. ആയുർവേദ മരുന്നു നിർമ്മാണം, ആയുർവേദ മരുന്നുകളൂടെ ഗവേഷണം, ആയുർവേദ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം, ആയുർവേദ കലാലയത്തിന്റെ നടത്തിപ്പ് തുടങ്ങിയ പ്രവൃത്തികളും ഈ സ്ഥാപനം നടത്തുന്നു. പന്നീമ്പിള്ളി മാധവൻകുട്ടി വാര്യർ എന്ന പി.എം. വാര്യർ രണ്ടാമനാണ് ആര്യവൈദ്യശാലയിലെ ഇപ്പോഴത്തെ നടത്തിപ്പുകാരനും മുഖ്യചികിത്സകനും. അമ്മാവനായിരുന്ന പദ്മശ്രീ പി.കെ. വാര്യർ 2021-ൽ അന്തരിച്ചതിനെത്തുടർന്നാണ് അദ്ദേഹം സ്ഥാനമേറ്റത്.