ഫാത്തിമ മാതാ നാഷണൽ കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Fatima Mata National College എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫാത്തിമ മാതാ നാഷണൽ കോളേജ്
ആദർശസൂക്തംPER MATREM PRO PATRIA
തരംഉന്നത വിദ്യാഭ്യാസ മേഖല
സ്ഥാപിതം1951
പ്രിൻസിപ്പാൾDr. Sr. സൂസമ്മ കാവുംപുറത്ത്
സ്ഥലംകൊല്ലം, കേരളം
AcronymFMNC
വെബ്‌സൈറ്റ്www.fatimacollege.net

കേരളത്തിലെ പ്രമുഖ കലാലയങ്ങളിലൊന്നാണ് കൊല്ലം നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഫാത്തിമ മാതാ നാഷണൽ കോളേജ് (Fatima Mata National College). കേരള സർ‌വകലാശാലയുടെ കീഴിലുള്ള ഈ കലാലയം റോമൻ കത്തോലിക്ക സഭയുടെ കൊല്ലം രൂപതയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു. കൊല്ലം റോമൻ കാത്തലിക് രൂപതയുടെ ബിഷപ്പാണ് കോളേജിൻറെ ഭരണകാര്യങ്ങളുടെ രക്ഷാധികാരി. കൊല്ലം ജില്ലയിൽ നാക് അംഗീകാരം നേടിയ ആദ്യ കലാലയമാണിത്.[1]

കോമേഴ്‌സ്, എക്കണോമിക്‌സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, സൈക്കോളജി, ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, സംസ്കൃതം, ഫ്രഞ്ച്, ഹിന്ദി, ഫിസിക്കൽ എഡ്യൂക്കേഷൻ, ജിയോളജി എന്നിങ്ങനെ പതിനാറ് സർക്കാർ എയ്‌ഡഡ്‌ ഡിപ്പാർട്ടുമെന്റുകളും സെൽഫ് ഫൈനാൻസിങ് സ്ട്രീമിൽ ഇംഗ്ലീഷ്, കോമേഴ്‌സ്, കമ്പ്യൂട്ടർ സയൻസ് എന്നീ മൂന്നു ഡിപ്പാർട്ടുമെന്റുകളും പ്രവർക്കുന്നു. [2]

തുടക്കവും വളർച്ചയും[തിരുത്തുക]

കൊല്ലം രൂപതയുടെ ആദ്യ തദ്ദേശീയ ബിഷപ്പായിരുന്ന ഡോ. ജെറോം.എം. ഫെർണാണ്ടസ് 1951-ൽ ഈ കലാലയത്തിന് തുടക്കമിട്ടു. 1952 ഡിസംബർ 29-ന് ഇന്ത്യയിലെ പേപ്പൽ പ്രതിനിധിയായിരുന്ന കർദ്ദിനാൾ നോർമൻ തോമസ് ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. സാമ്പത്തിക ശാസ്ത്രം, കൊമേഴ്സ്, ജന്തുശാസ്ത്രം എന്നീ ബിരുദകോഴ്സുകളുടെ ആരംഭത്തോടെ ഫസ്റ്റ് ഗ്രേഡ് കോളേജ് സ്ഥാനത്തേക്കുയർന്നു. തുടർന്ന് സസ്യശാസ്ത്രം,രസതന്ത്രം, ഗണിതശാസ്ത്രം, ഊർജ്ജതന്ത്രം എന്നിവയുടെയും ബിരുദകോഴ്സുകളും ആരംഭിച്ചു.

1961-ൽ ജന്തുശാസ്ത്രം, കൊമേഴ്സ് എന്നിവയുടെ ബിരുദാനന്തര ബിരുദ കോഴ്സുകളും 1964, 1965 വർഷങ്ങളിൽ ഊർജ്ജതന്ത്രം, ജന്തുശാസ്ത്രം, സാമ്പത്തികശാസ്ത്രം, ഇംഗ്ലീഷ് എന്നീ ബിരുദാനന്തര ബിരുദങ്ങളും ആരംഭിച്ചു. 1993-ൽ പോളിമർ കെമിസ്ട്രിയിൽ ബിരുദ പഠനം ആരംഭിച്ചപ്പോൾ ഈ സൗകര്യം ലഭ്യമായ കേരള സർവ്വകലാശാലയിലെ ആദ്യ കലാലയമായിരുന്നു ഫാത്തിമ മാതാ കോളേജ്. [3] തുടർന്നുള്ള വർഷങ്ങളിൽ രസതന്ത്രം, ഗണിതശാസ്ത്രം, മലയാളം തുടങ്ങിയ വിഷയങ്ങളിലും ബിരുദാനന്തര ബിരുദ കോഴ്സുകൾ ആരംഭിച്ചു. 2001-ൽ നാക് അംഗീകാരം നേടി. 2004-ൽ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.ബി.എ പഠനസൗകര്യങ്ങളും ആരംഭിച്ചു.

പൊതുവിവരങ്ങൾ[തിരുത്തുക]

ഇപ്പോൾ ഈ കോളേജിൽ വിവിധ ഡിപ്പാർട്ടുമെന്റുകളിലായി 17 ബിരുദ കോഴ്‌സുകളും 11 ബിരുദാനന്തര ബിരുദ കോഴ്‌സുകളും 8 ഡിപ്പാർട്ടുമെന്റുകളിൽ ഗവേഷണ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇവയ്ക്കു പുറമേ ഏതാനും സ്വാശ്രയ തൊഴിലധിഷ്ഠിത  കോഴ്സുകളും നടത്തുന്നു.[4] [5]

പാഠ്യേതര മേഖലയിലും മികവു പുലർത്തുന്ന ഈ കലാലയത്തിൽ രാജ്യാന്തര നിലവാരത്തിലുള്ള ഹോക്കി, ഫുട്‌ബോൾ, ബാസ്‌ക്കറ്റ് ബോൾ ഗ്രൗണ്ടുകളുണ്ട്.[1]

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

അധ്യാപകരുടെ നേതൃത്വത്തിലുള്ള 'ഫാത്തിമ റിസേർച്ച് ജേണൽ' 2001 മുതലുള്ള പ്രതിവർഷപ്രസിദ്ധീകരണമാണ്. ഇംഗ്ലീഷ് വിഭാഗത്തിൽ നിന്ന് 'വിഷൻ' മലയാള വിഭാഗത്തിൽ നിന്ന് 'കലിക' എന്നീ മാസികകൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രസിദ്ധീകരണങ്ങളാണ്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

https://fmnc.ac.in/ (ഔദ്യോഗിക വെബ് സൈറ്റ്)

അവലംബം[തിരുത്തുക]

  1. 1.0 1.1 "അറുപതിന്റെ നിറവ്; ഫാത്തിമ കോളേജ് ആഘോഷത്തിലേക്ക്". മലയാള മനോരമ. മാർച്ച് 02, 2012. {{cite web}}: |access-date= requires |url= (help); Check date values in: |date= (help); Missing or empty |url= (help)
  2. Fatima Mata National College ALL DEPARTMENTS
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-03-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-03-21.
  4. FMNC PROGRAMMES & SYLLABI
  5. FMNC Research