ബിഷപ് ജെറോം കോയിവിള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബിഷപ് ജെറോം കോയിവിള

കൊല്ലത്തെ ഭാരതീയനായ ആദ്യത്തെ ബിഷപ്പാണ് ബിഷപ് ജെറോം കോയിവിള എന്ന ഡോ. ജെറോം എം. ഫെർണാണ്ടസ്. ഇദ്ദേഹം 1901 സെപ്റ്റംബർ 8ന് ചവറയിലെ കോയിവിളയിൽ ജനിച്ചു.[1] സെന്റ് അലോഷ്യസ് സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയായ ജെറോം 1915-ൽ സെന്റ് റാഫേൽ സെമിനാരിയിലും സെന്റ് തെരേസ സെമിനാരിയിലുമായി വൈദികപഠനം നടത്തി. 1936-ൽ അദ്ദേഹം അന്നത്തെ കൊല്ലം ബിഷപ്പായിരുന്ന ഫാ. വിൻസന്റ് ഡെറേറയുടെ സെക്രട്ടറിയായി. തുടർന്ന് തിരുവനന്തപുരത്തേക്കുള്ള ഇദ്ദേഹത്തിന്റെ സ്ഥലംമാറ്റത്തെതുടർന്ന് 36ആം വയസ്സിൽ ജെറോം കൊല്ലത്തെ ബിഷപ്പായി സ്ഥാനമേറ്റു. അന്നദ്ദേഹം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായിരുന്നു. [2]

1937 മുതൽ 1978 വരെ കൊല്ലം ബിഷപ്പായി തുടർന്ന ബിഷപ് ജെറോം ഒട്ടനവധി സ്ഥാപനങ്ങൾക്ക് തുടക്കമിട്ടു. ഫാത്തിമ മാതാ നാഷണൽ കോളേജ്, [2] കാർമല റാണി ട്രയിനിങ്ങ് കോളേജ്, [3], കൊട്ടിയം ഭാരത് മാതാ ഐ.ടീ.ഐ., ജ്യോതി നികേതൻസ് വുമൺസ് കോളേജ്, ബെൻസിജർ ആശുപത്രി, നഴ്സിംഗ് കോളേജ് എന്നിവ അവയിൽ ചിലതാണ്. [4]. 1992 ഫെബ്രുവരി 27ന് അദ്ദേഹം അന്തരിച്ചു. [1] തങ്കശ്ശേരിയിലെ ഇൻഫന്റ് ജീസസ് കത്രീഡലിലാണ് അദ്ദഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചത്.[5]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 http://www.catholic-hierarchy.org/bishop/bfernj.html
  2. 2.0 2.1 http://www.fatimacollege.net/founder.htm
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-06-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-11-23.
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-07-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-11-23.
  5. "ബിഷപ്പ് ജെറോമിന്റെ വിശുദ്ധനാമകര പരിപാടിക്ക് തുടക്കമായി". ദേശാഭിമാനി. 2017-09-09. മൂലതാളിൽ നിന്നും 2017-12-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-12-21.
"https://ml.wikipedia.org/w/index.php?title=ബിഷപ്_ജെറോം_കോയിവിള&oldid=3639108" എന്ന താളിൽനിന്ന് ശേഖരിച്ചത്