എം.ഇ.എസ്. എൻജിനീയറിങ് കോളേജ്, കുറ്റിപ്പുറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(MES College of Engineering എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
MES College of Engineering Meslogo.JPG
ആദർശസൂക്തംProsperity of the Nation through Quality Engineering Education
തരംസ്വകാര്യം
സ്ഥാപിതം1994
അദ്ധ്യാപകർ
250
സ്ഥലംഇന്ത്യ കുറ്റിപ്പുറം, കേരളം, ഇന്ത്യ
വെബ്‌സൈറ്റ്വെബ്‌സൈറ്റ്

കേരളത്തിലെ ആദ്യത്തെ സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളേജ്. ന്യൂനപക്ഷപദവി ലഭിച്ചിട്ടുള്ള ചുരുക്കം കോളേജുകളിൽ ഒന്നായ എം.ഇ.എസ്. കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് മുസ്ലീം എജുക്കേഷണൽ സോസൈറ്റിക്കു കീഴിലാണ്‌ പ്രവർത്തിക്കുന്നത്. കുറ്റിപ്പുറം ദേശീയ പാതക്കു സമീപം ഭാരതപ്പുഴയുടെ തീരത്ത് നില കൊള്ളുന്നു.

എം. ഇ. എസ് കോളേജ് പ്രധാന മന്ദിരം

കോഴിക്കോട് സർ‌വ്വകലാശാലക്ക് കീഴിലുള്ള ഈ കലാലയത്തിന്‌ ഐ.എസ്.ഒ 9001:2000 സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഇവിടെ ബി.ടെക്, എം.സി.എ, എം.ബി.എ, എം.ടെക് എന്നീ കോഴ്സുകൾ ലഭ്യമാണ്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]