ബാച്ചിലർ ഓഫ് ടെക്നോളജി
ദൃശ്യരൂപം
ബാച്ചിലർ ഓഫ് ടെക്നോളജി മൂന്നു വർഷവും അല്ലെങ്കിൽ നാലു വർഷവും പൂർത്തിയാക്കിയശേഷം ടെക്നോളജിയിൽ ബിരുദം. ഇതൊരു പ്രൊഫഷണൽ ഡിഗ്രി ആണ്. സാധാരണയായി ബി.ടെക് എന്ന ചുരുക്കപ്പേരാണ് ബാച്ചിലർ ഓഫ് ടെക്നോളജി അറിയപ്പെടുന്നത്. അംഗീകൃത സർവകലാശാല അല്ലെങ്കിൽ അക്രഡിറ്റഡ് യൂണിവേഴ്സിറ്റി തല സ്ഥാപനങ്ങളിൽ പഠനം നടത്തുന്ന പ്രോഗ്രാം. ബി.ടെക് വൈദഗ്ദ്ധ്യം നേടിയ പഠനമാണ്. കോമൺവെൽത്ത് ഓഫ് നേഷൻസ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, മറ്റിടങ്ങളിൽ ഈ ബിരുദം അംഗീകാരം ലഭിച്ചിട്ടുണ്ട്.
ഇന്ത്യ
[തിരുത്തുക]ഇന്ത്യയിൽ, ബാച്ചിലേഴ്സ് ഓഫ് ടെക്നോളജി എഞ്ചിനീയറിംഗ്:
- ബാച്ചിലേഴ്സ് ഡിഗ്രി 3 വർഷം,(എഞ്ചിനീയറിംഗ് ഡിപ്ലോമക്കി ശേഷം). എൻജിനീയറിംഗ് കോളേജുകളിലെ രണ്ടാം വർഷ (മൂന്നാം സെമസ്റ്റർ) ബി.ടെക് ബിരുദ കോഴ്‌സ് പ്രവേശനത്തിന് അഡ്മിഷൻ നടത്തുന്നത് ലാറ്ററൽ എൻട്രി പരീക്ഷ (LET) അടിസ്ഥാനമാക്കിയാണ്.[1]
- ബാച്ചിലേഴ്സ് ഡിഗ്രി 4 വർഷം,(12്‍ം ക്ലാസ് ശേഷം): ബി.ഈ (ബാച്ചിലർ ഓഫ് എഞ്ചിനീയറിംഗ്) , ബി.ടെക് (ബാച്ചിലർ ഓഫ് ടെക്നോളജി). അഡ്മിഷൻ സാധാരണയായി എൻജിനീയറിങ് പരീക്ഷയുടെ അടിസ്ഥാനത്തിൽ ആണ്.
ഇന്ത്യയിൽ നിലവിൽ ബി.ടെക് പഠനം റെഗുലർ കോഴ്സുകളും പാർട്ട് ടൈം കോഴ്സുകളും എന്ന നിലയിലും ചെയ്യാൻ സാധിക്കും.
അവലംബം
[തിരുത്തുക]- ↑ "ലാറ്ററൽ എൻട്രി ബി.ടെക്ക് പ്രവേശനം". Information & Public Relations Department. 26 ജൂലൈ 2018.
{{cite web}}
: Cite has empty unknown parameter:|dead-url=
(help)