കോളേജ് ഓഫ് എഞ്ചിനീയറിംഗ്,പെരുമൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(College of Engineering, Perumon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോളേജ് ഓഫ് എഞ്ചിനീയറിംഗ്,പെരുമൺ
Logo for College of Engineering Perumon.jpg
തരംEducational Institution
സ്ഥാപിതം2000
പ്രിൻസിപ്പൽഡോ. Z.A സോയ
കാര്യനിർവ്വാഹകർ
120
വിദ്യാർത്ഥികൾ1400
സ്ഥലംഇന്ത്യ Perinad, കേരളം
അഫിലിയേഷനുകൾകേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി
വെബ്‌സൈറ്റ്perumonec.ac.in

കൊല്ലം ജില്ലയിലെ എഞ്ചിനീയറിംഗ് കോളേജുകളിലൊന്നാണ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പെരുമൺ. കോ-ഓപ്പറേറ്റിവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (CAPE Kerala) ആരംഭിച്ച കോളേജുകളിലൊന്നായ ഇത് 2000-ത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. കൊല്ലം ജില്ലയിലെ മൂന്നാമത്തെ എഞ്ചിനീയറിംഗ് കോളേജ് ആണ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് പെരുമൺ.[1] കൊല്ലം റെയിൽവെ സ്റ്റേഷനിൽ നിന്നും 12 കി.മീ. അകലെ കുഴിയത് ജംഗ്ഷനിലാണ് കൊളേജ്‌ ക്യാമ്പസ്‌ സ്ഥിതി ചെയ്യുന്നത്‌. സി.ഇ.പി എന്ന ചുരുക്കപ്പേരിലും ഈ കോളേജ് അറിയപ്പെടുന്നു. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷന്റെ അംഗീകാരമുള്ള ഈ കോളേജ് കൊച്ചിൻ യുണിവേഴ്സിറ്റിയുടെ കീഴിലാണ് പ്രവർത്തനം ആരംഭിച്ച കോളേജ് 2015 മുതൽ കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്നു. ഇന്ന് എഞ്ചിനീയറിംഗ് രംഗത്ത് അഖിലേന്ത്യാതലത്തിൽ തന്നെ മികച്ച സ്ഥാപനങ്ങളിലൊന്നായി വളർന്നിട്ടുണ്ട് ഈ സ്ഥാപനം.

ഡിപ്പാർട്ടുമെന്റുകൾ[തിരുത്തുക]

  • കമ്പ്യൂട്ടർ സയൻസ്
  • ഇലക്ട്രോണിക്സ്
  • മെക്കാനിക്കൽ
  • ഇലക്ട്രിക്കൽ
  • ഐ.ടി

കോഴ്സുകൾ[തിരുത്തുക]

ബിരുദ കോഴ്സുകൾ[തിരുത്തുക]

ബി.ടെക് കോഴ്സുകൾ[തിരുത്തുക]

  • മെക്കാനിക്കൽ എൻ‌ജിനീയറിംഗ്
  • ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രൊണിക്സ് എൻ‌ജിനീയറിംഗ്
  • ഇലക്ട്രോണിക്സ് ആന്റ് ടെലികമ്യൂണിക്കേഷൻ എൻ‌ജിനീയറിംഗ്
  • കമ്പ്യൂട്ടർ സയൻസ് ആന്റ് എൻ‌ജിനീയറിംഗ്
  • ഇൻഫർമേഷൻ ടെക്നോളജി

ബിരുദാനന്തര ബിരുദ കോഴ്സുകൾ[തിരുത്തുക]

എം.ടെക് കോഴ്സുകൾ[തിരുത്തുക]

  • കമ്പ്യൂട്ടർ ആന്റ് ഇൻഫർമേഷൻ സയൻസ്

പ്രവേശനം[തിരുത്തുക]

കോളേജിലേക്കുള്ള പ്രവേശനം പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിലാണ്.

ബിരുദ കോഴ്സുകൾ[തിരുത്തുക]

കേരള സർക്കാർ നടത്തുന്ന പ്രവേശന പരീക്ഷയായ [കെ.ഇ.എ.എം] (Kerala Engineering Agricultural Medical) വഴി പ്രവേശനം. തിരുവനന്തപുരത്തെ പ്രവേശന പരീക്ഷാ കണ്ട്രോളർ ആണിത്‌ സംഘടിപ്പിക്കുന്നത്‌.

ബിരുദാനന്തര ബിരുദ കോഴ്സുകൾ[തിരുത്തുക]

ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.റ്റി) നടത്തുന്ന GATE പരീക്ഷ വഴി പ്രവേശനം.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-11-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-01-25.