തലപ്പിള്ളി താലൂക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thalappilly Taluk എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തലപ്പിള്ളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ തലപ്പിള്ളി (വിവക്ഷകൾ) എന്ന താൾ കാണുക. തലപ്പിള്ളി (വിവക്ഷകൾ)

തൃശ്ശൂർ‍ ജില്ലയുടെ വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന താലൂക്കാണ് തലപ്പിള്ളി താലൂക്ക്. വടക്കാഞ്ചേരിയാണ് താലൂക്കിന്റെ ആസ്ഥാനം. വടക്കാഞ്ചേരി നഗരസഭയും തെക്കുംകര, മുള്ളൂർക്കര, ചേലക്കര, പഴയന്നൂർ, തിരുവില്വാമല, കൊണ്ടാഴി, പാഞ്ഞാൾ, വള്ളത്തോൾ നഗർ‍, വരവൂർ, ദേശമംഗലം എന്നീ പഞ്ചായത്തുകളും തലപ്പിള്ളി താലൂക്കിൽ പെടുന്നു. 2018 മാർച്ച് 31-ന് പഴയ തലപ്പിള്ളി താലൂക്ക് വിഭജിച്ച് കുന്നംകുളം നഗരസഭയും അനുബന്ധ പഞ്ചായത്തുകളും ഉൾപ്പെടുത്തി പുതിയതായി കുന്നംകുളം താലൂക്ക് രൂപീകരിച്ചു. സമുദ്രനിരപ്പിനേക്കാൾ ഉയർന്ന പ്രദേശമായ ഇവിടെ ചെറുകുന്നുകളുടെ ഒരു ശൃംഖല തന്നെയുണ്ട്. വിശാലമായ പാടശേഖരങ്ങളും, പാലക്കാട് ജില്ലയിലേതുപോലെ ധാരാളം കരിമ്പനകളും ഇവിടെ കാണാവുന്നതാണ്. തൃശ്ശൂർ‍ ജില്ലയിൽ ഏറ്റവും അധികം സംസ്കാരികവൈവിധ്യമുള്ള ഇവിടം തൃശ്ശൂരിന്റെ ഇതരപ്രദേശങ്ങളിൽനിന്നു വ്യത്യസ്തമായി വള്ളുവനാടൻ അനുഷ്ഠാനകലകളാൽ സമ്പന്നമാണ്.

Map
തലപ്പിള്ളി താലൂക്ക്

അതിർത്തികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തലപ്പിള്ളി_താലൂക്ക്&oldid=4068451" എന്ന താളിൽനിന്ന് ശേഖരിച്ചത്