ഗവൺമെന്റ് ഹൈസ്കൂൾ കുഴൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സർക്കാർ ഹൈ സ്കൂൾ കുഴൂർ (GHS KUZHOOR) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

തൃശ്ശൂർ ജില്ലയിലെ കുഴൂർ ഗ്രാമപഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ഹൈസ്കൂൾ കുഴൂർ. 1914 ൽ ആണ് ഇത് സ്ഥാപിതമായത്. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ മാള വിദ്യാഭ്യാസ ഉപജില്ല പരിധിയിൽ ആണ് ഗവൺമെന്റ് ഹൈസ്കൂൾ കുഴൂർ ഉൾപ്പെടുന്നത്. 2.2 ഏക്കറിൽ 25 മുറികൾ ഉള്ള കെട്ടിട സമുച്ചയത്തിൽ വിദ്യാലയം പ്രവർത്തിക്കുന്നു.

ചരിത്രം[തിരുത്തുക]

വടക്കേ വീപാട്ട് വാര്യത്ത് വക ദാനം കിട്ടിയ സ്ഥലത്ത് പനയോല കൊണ്ട് മേഞ്ഞ താൽക്കാലിക ഷെഡ്ഡിൽ പള്ളിക്കൂടമായി 1914ൽ അദ്ധ്യയനം ആരംഭിച്ചു. പിന്നീട് ജൂനിയർ ബേസിക് സ്കൂളായി ഉയർത്തി. 1980-ൽ അപ്പർ പ്രൈമറി സ്കൂളായും, 1/09/1984 -ൽ ഹൈസ്കൂളായും ഉയർത്തി.