വി.പി. ഗംഗാധരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വി.പി. ഗംഗാധരൻ
ദേശീയതഇന്ത്യൻ
തൊഴിൽഭിഷഗ്വരൻ
ജീവിത പങ്കാളി(കൾ)ഡോ. ചിത്രതാര

ഡോ. വി.പി. ഗംഗാധരൻ (ജനനം 1954) അർബുദ ചികിൽസാ രംഗത്ത്‌ ശ്രദ്ധേയനായ ഓൺകോളജിസ്റ്റ് ആണ്. 2004 ൽ കൊച്ചിൻ കാൻസർ സൊസൈറ്റിക്ക് രൂപം നൽകുന്നതിൽ, പരേതനായ ഡോ. ചെറിയാൻ ജേക്കബിനൊപ്പം, പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. നേരത്തെ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ വകുപ്പ് മേധാവിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. [1]

കാൻസർ രോഗികൾക്ക് മരുന്നിനേക്കാളുപരി മനഃശക്തിയാണ് ആവശ്യമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതോടൊപ്പം രോഗം തടയാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചുള്ള നിരവധി ബോധവൽക്കരണ പരിപാടികൾ സജീവമായി നടത്തിവരുന്നു. [2]

കൃതികൾ[തിരുത്തുക]

  • ജീവിതമെന്ന അത്ഭുതം - സമ്പാദനം കെ.എസ്. അനിയൻ - ഡി.സി. ബുക്‌സ്‌ [3]

പുരസ്കാരങ്ങൾ[തിരുത്തുക]

  • ബഷീർ അവാർഡ് 2015 - പ്രവാസി ദോഹ [4]
  • എൻ.എസ്.എച്ച്. ഗ്ലോബൽ ഹാർമണി അവാർഡ് 2017 - കുവൈത്ത്‌ [5]

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വി.പി._ഗംഗാധരൻ&oldid=2526469" എന്ന താളിൽനിന്ന് ശേഖരിച്ചത്