കെ. രാധാകൃഷ്ണൻ (ശാസ്ത്രജ്ഞൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ. രാധാകൃഷ്ണൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കെ. രാധാകൃഷ്ണൻ (വിവക്ഷകൾ) എന്ന താൾ കാണുക. കെ. രാധാകൃഷ്ണൻ (വിവക്ഷകൾ)
ഡോ. കെ. രാധാകൃഷ്ണൻ
ഡോ. കെ. രാധാകൃഷ്ണൻ (2013)
ജനനം (1949-10-29) 29 ഒക്ടോബർ 1949  (74 വയസ്സ്)
ദേശീയത ഇന്ത്യൻ
കലാലയംബി.ടെൿ (ഇലക്ട്രിൿ എഞ്ചിനീയറിങ്ങ്), (1966-1970), തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ് കേരള സർവ്വകലാശാല
അറിയപ്പെടുന്നത്ഇന്ത്യൻ ബഹിരാകാശ പദ്ധതി
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംജ്യോതിശാസ്ത്രം
സ്ഥാപനങ്ങൾഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ
വിക്രം സാരാഭായ് സ്പേസ് സെന്റർ

ഭാരതീയ ബഹിരാകാശ ഗവേഷണ സംഘടനയുടെ മുൻ ചെയർമാനാണ്‌ ഡോ. കെ. രാധാകൃഷ്ണൻ. മുൻപ് തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ അദ്ധ്യക്ഷനായിരുന്ന ഇദ്ദേഹം ജി. മാധവൻ നായരുടെ പിൻഗാമിയായി 2009 ഒക്ടോബർ 31-ന് ചുമതലയേറ്റു. 2014 ഡിസംബർ 31 നു സ്ഥാനം ഒഴിഞ്ഞു.[1]

ജീവിതരേഖ[തിരുത്തുക]

തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ ജനിച്ചു. തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് 1970ൽ ഇലൿട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദവും 1976-ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബാംഗ്ലൂരിൽ നിന്നു മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും നേടി. 2000-ൽ ഖരഗ്‌പൂർ ഐ.ഐ.ടി.യിൽ നിന്നു പി.എച്ച്.ഡി. നേടി. വിക്രം സാരാഭായ് സ്പേസ് സെന്ററിൽ എവിയോണിക്‌സ് എഞ്ചിനീയറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചതു്.[2].

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മവിഭൂഷൺ (2014)

അവലംബം[തിരുത്തുക]

  1. "ഐ.എസ്.ആർ.ഒ: ഡോ.രാധാകൃഷ്ണൻ ചുമതലയേറ്റു". മാതൃഭൂമി. 2009 ഒക്ടോബർ 31. Retrieved 2009 ഒക്ടോബർ 31. {{cite news}}: Check date values in: |accessdate= and |date= (help); Cite has empty unknown parameter: |coauthors= (help)[പ്രവർത്തിക്കാത്ത കണ്ണി].
  2. "ഡോ.കെ.രാധാകൃഷ്ണൻ ഐ.എസ്.ആർ.ഒ ചെയർമാൻ". മാതൃഭൂമി. Archived from the original on 2009-10-27. Retrieved 2009-10-24.