ഉണ്ണായിവാര്യർ സ്മാരക കലാനിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഉണ്ണായിവാര്യരുടെ സ്മരണാർത്ഥം ഇരിങ്ങാലക്കുടയിൽ 1955 ഡിസംബർ 7-ന് ആരംഭിച്ചു. കഥകളിയുടെ പ്രചാരണത്തിനും പ്രോത്സാഹനത്തിനുമായി തുടങ്ങിയ ഈ സ്ഥാപനത്തിൽ കഥകളി പരിശീലിപ്പിക്കുന്നതോടൊപ്പം ഡിഗ്രി തലത്തിലുള്ള കോഴ്‌സുകളും ആരംഭിച്ചിട്ടുണ്ട്. കഥകളി ആസ്വദിക്കാനുള്ള ആസ്വാദനസഹായികളുണ്ട്. മികച്ച കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി വർഷം തോറും ഉണ്ണായി വാര്യർ സമ്മാനം നൽകി വരുന്നു. ഓഡിറ്റോറിയം, അതിഥി മന്ദിരം, വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റൽ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. [1]

അവലംബം[തിരുത്തുക]

  1. സാംസ്‌കാരികകാര്യ വകുപ്പ്, കേരള സർക്കാർ [1] 2019 ജൂലൈ 9 ന് ശേഖരിച്ചത്

പുറം കണ്ണികൾ[തിരുത്തുക]

  • http://www.kalanilayam.com/home.htm | ഉണ്ണായിവാര്യർ സ്മാരക കലാനിലയയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്.