ആശുപത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആശുപത്രി - ബ്രസീൽ

മനുഷ്യർക്കും മൃഗങ്ങൾക്കും വൈദ്യ ചികിൽസ നൽകുന്ന സ്ഥാപനമാണ് ആശുപത്രി. മൃഗങ്ങൾക്കുള്ള ആശുപത്രിയെ മൃഗാശുപത്രി എന്നു പറയുന്നു. ഗവണ്മെന്റ് വക ആശുപത്രികളിലും, മത സംഘടനകൾ നടത്തുന്ന ആശുപത്രികളിലും ചികിൽസ സൗജന്യമായോ, വളരെ തുഛമായ നിരക്കിലോ ആയിരിക്കും നൽകുക. സ്വകാര്യ മേഖലയിലുള്ള ആശുപത്രികളിൽ പൊതുവെ ചികിൽസ വളരെ ചെലവേറിയതായിരിക്കും. മിക്ക ആശുപത്രികളിലും രോഗികൾക്ക് താമസിച്ച് ചികിൽസിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടാവും. ആശുപത്രികളിൽ താമസിച്ച് ചികിൽസ തേടുന്ന രോഗികളെ ഇൻ പേഷ്യന്റ് എന്നും, ചികിൽസക്ക് വേണ്ടി വന്നു പോകുന്ന രോഗികളെ ഔട്ട് പേഷ്യന്റ് എന്നും പറയുന്നു. കേരളത്തിലെ ആശുപത്രികളുടെ ഭരണം നിയന്ത്രിക്കുന്നത് Directorate of Health Services എന്ന വകുപ്പാണ്. ഈ വകുപ്പിന്റെ സാരഥികൾ ആരോഗ്യ മന്ത്രി, പ്രിൻസിപ്പൾ സെക്രട്ടറി ഹെൽത്ത് ആൻഡ് ഫാമിലി വെൽഫയർ ഡിപാർട്ട്മെന്റ്, ഡയറക്ടർ ഒഫ് ഹെൽത് സർവീസസ് എന്നിവരാണ്. [1] കേരളത്തിൽ ആരോഗ്യ വകുപ്പിന്റെ കീഴിൽ പതിനൊന്ന് ജെനറൽ ആശുപത്രികൾ, പന്ത്രണ്ട് സ്പെഷ്യാലിറ്റി ആശുപത്രികൾ, പതിനഞ്ച് ജില്ലാ ആശുപത്രികൾ, പിന്നെ അനേകം പ്രൈമറി ഹെൽത്ത് സെന്ററുകൾ ഉണ്ട്. [2] രോഗികളെ ചികിൽസിക്കുന്നതിനൊപ്പം വിദ്യാർത്ഥികൾക്ക് വൈദ്യ വിദ്യാഭ്യാസം കൂടി നൽകുന്ന ആശുപത്രികളെ ടീച്ചിങ്ങ് ഹോസ്പിറ്റൽ (Teaching Hospital) എന്നു പറയുന്നു. കേരളത്തിൽ ഇമ്മാതിരി ആശുപത്രികളെ മെഡിക്കൽ കോളേജ് എന്നു പറയുന്നു. കേരളത്തിൽ ഇതെഴുതുന്ന നേരത്ത് അഞ്ച് മെഡിക്കൽ കോളേജുകളുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആശുപത്രി&oldid=2243504" എന്ന താളിൽനിന്നു ശേഖരിച്ചത്