അശോകൻ ചരുവിൽ
ദൃശ്യരൂപം
അശോകൻ ചരുവിൽ | |
---|---|
ജനനം | |
തൊഴിൽ | നോവലിസ്റ്റ് , സാംസ്കാരിക പ്രവർത്തകൻ |
ജീവിതപങ്കാളി(കൾ) | രഞ്ജിനി |
കുട്ടികൾ | രാജ, ഹരികൃഷ്ണൻ |
മാതാപിതാക്ക(ൾ) | സി.എ.രാജൻമാസ്റ്റർ, വി.എ.ചന്ദ്രമോഹന |
മലയാള ചെറുകഥാകൃത്താണ് അശോകൻ ചരുവിൽ. കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. 2024-ലെ വയലാർ പുരസ്കാരം കാട്ടൂർ കടവ് എന്ന കൃതിക്കു ലഭിച്ചു[1].
ജീവിതരേഖ
[തിരുത്തുക]1957-ൽ തൃശ്ശൂർ ജില്ലയിലെ കാട്ടൂരിൽ ജനിച്ചു. കാറളം ഹൈസ്കൂൾ, നാട്ടിക എസ്.എൻ.കോളേജ്, ഇരിങ്ങാലക്കുട എസ്.എൻ. ട്രെയിനിങ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം. കുറച്ചു കാലം പ്രൈമറി സ്കൂൾ അധ്യാപകനായിരുന്നു. രജിസ്ട്രേഷൻ വകുപ്പിൽ സേവനം അനുഷ്ഠിച്ച അശോകൻ ചരുവിൽ കേരള പബ്ലിക് സർവീസ് കമ്മീഷനിൽ അംഗമായും പ്രവർത്തിച്ചു. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. നിലവിൽ സംസ്ഥാന വൈസ് പ്രസിഡന്റാണ്.
കുടുംബം
[തിരുത്തുക]അച്ഛൻ:സി.എ.രാജൻമാസ്റ്റർ അമ്മ:വി.എ.ചന്ദ്രമോഹന
ഭാര്യ:രഞ്ജിനി
മക്കൾ:രാജ, ഹരികൃഷ്ണൻ
കൃതികൾ
[തിരുത്തുക]- സൂര്യകാന്തികളുടെ നഗരം
- പരിചിതഗന്ധങ്ങൾ
- ഒരു രാത്രിക്കു ഒരു പകൽ
- മരിച്ചവരുടെ കടൽ
- കഥകളിലെ വീട്
- ദൈവവിശ്വാസത്തെക്കുറിച്ച് ഒരു ലഘൂപന്യാസം
- ചിമ്മിനി വെളിച്ചത്തിൽ പ്രകാശിക്കുന്ന ലോകം
- കങ്കാരു നൃത്തം
- അശോകൻ ചരുവിലിന്റെ കഥകൾ
- ക്ലർക്കുമാരുടെ ജീവിതം
- കാട്ടൂർക്കടവിലെ ക്രൂരകൃത്യം
- ചതുരവും സ്ത്രീകളും
- ജലജീവിതം
- തെരഞ്ഞെടുത്ത കഥകൾ
- കടൽക്കരയിലെ വീട്
- ആമസോൺ
- കൽപ്പണിക്കാരൻ
- പുളിനെല്ലി സ്റ്റേഷൻ
- ജർമ്മൻ ദിനങ്ങൾ
നോവൽ
[തിരുത്തുക]- കറപ്പൻ
- കാട്ടൂർ കടവ്
പുരസ്കാരങ്ങൾ
[തിരുത്തുക]- ചെറുകാട് അവാർഡ്-1986
- കേരള സാഹിത്യ അക്കാദമി അവാർഡ്-1998
- ഇടശ്ശേരി പുരസ്കാരം -
- അബുദാബി ശക്തി അവാർഡ്
- ഖത്തർ സഹ്ർദവേദി അവാർഡ്
- ഷാർജ പൂമുഖം അവാർഡ്
- സി.വി.ശ്രീരാമൻ അവാർഡ്
- എ.പി.കളക്കാട് അവാർഡ്
- വി.പി.ശിവകുമാർ കേളി അവാർഡ്
- യു.പി.ജയരാജ് അവാർഡ്
- പത്മരാജൻ പുരസ്കാരം
- എസ്.ബി.ടി. അവാർഡ്
- 2014 ലെ മുട്ടത്തു വർക്കി പുരസ്കാരം[2]
- വയലാർ പുരസ്കാരം[3]
അവലംബം
[തിരുത്തുക]- ↑ "Ashokan Charuvil wins 48th Vayalar award for Kattoorkadavu". The New Indian Express. Retrieved 6 October 2024.
- ↑ "അശോകൻ ചരുവിലിന് മുട്ടത്തു വർക്കി പുരസ്കാരം". ഡി.സി.ബുക്സ്. Archived from the original on 2014-07-05. Retrieved 05 ജൂലൈ 2014.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ "Ashokan Charuvil wins 48th Vayalar award for Kattoorkadavu". The New Indian Express. Retrieved 6 October 2024.
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- CS1 maint: bot: original URL status unknown
- Pages using infobox person with multiple parents
- 1957-ൽ ജനിച്ചവർ
- മലയാള കഥാകൃത്തുക്കൾ
- ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
- ചെറുകാട് അവാർഡ് ജേതാക്കൾ
- തൃശ്ശൂർ ജില്ലയിൽ ജനിച്ചവർ
- അബുദാബി ശക്തി അവാർഡ് ജേതാക്കൾ
- മുട്ടത്തു വർക്കി പുരസ്കാരം ലഭിച്ചവർ
- പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന ഭാരവാഹികൾ
- വയലാർ പുരസ്കാരം ലഭിച്ചവർ