വൈശാഖൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എം.കെ.ഗോപിനാഥൻ നായർ
(വൈശാഖൻ)
Vaisakhan Image.jpg
ജനനം1940 ജൂൺ
വിദ്യാഭ്യാസംബിരുദം
തൊഴിൽകഥാകൃത്ത്
ജീവിത പങ്കാളി(കൾ)പദ്‌മ
കുട്ടി(കൾ)പ്രവീൺ, പ്രദീപ്‌, പൂർണിമ.
മാതാപിതാക്കൾഎ.വി.കൃഷ്‌ണക്കുറുപ്പ്‌, നാരായണി അമ്മ.

ഒരു പ്രമുഖ മലയാള കഥാകൃത്താണ് വൈശാഖൻ എന്ന തൂലികനാമത്തിൽ അറിയപ്പെടുന്ന എം.കെ.ഗോപിനാഥൻ നായർ. 1989-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരമടക്കമുള്ള[1]വിവിധ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

എ.വി.കൃഷ്‌ണക്കുറുപ്പിന്റെയും നാരായണി അമ്മയുടെയും പുത്രനായി 1940 ജൂണിൽ ജനിച്ചു. എറണാകുളം മഹാരാജാസ്‌, സെന്റ് ആൽബർട്‌സ്‌, മൂവാറ്റുപുഴ നിർമ്മല എന്നിവിടങ്ങളായി വിദ്യാഭ്യാസം. 1964-ൽ ദക്ഷിണ റെയിൽവേയിൽ സ്‌റ്റേഷൻമാസ്‌റ്റർ . നാല്‌ ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിലായി ഇരുപത്‌ വർഷം റെയിൽവേയിൽ സേവനം അനുഷ്ഠിച്ചു. 1984-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും സ്വയം വിരമിച്ചു.[2] പദ്‌മയാണ് ഭാര്യ. പ്രവീൺ, പ്രദീപ്‌, പൂർണിമ എന്നിവർ മക്കളും.

കൃതികൾ[തിരുത്തുക]

  • നൂൽപ്പാലം കടക്കുന്നവർ
  • അപ്പീൽ അന്യായഭാഗം
  • അതിരുകളില്ലാതെ
  • അകാലത്തിൽ വസന്തം
  • നിശാശലഭം
  • ബൊമ്മിഡിപ്പൂണ്ടിയിലെ പാലം
  • യമകം

പുരസ്ക്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി അവാർഡ്‌ (1989) - നൂൽപാലം കടക്കുന്നവർ [1] <br\>
  • ചെറുകാട്‌ അവാർഡ്‌[2]
  • അബുദാബി-ശക്‌തി അവാർഡ്‌.[2]
  • കമലാ സുരയ്യ അവാർഡ്[3]

അവലംബം[തിരുത്തുക]

  1. 1.0 1.1 "കേരള സാഹിത്യ അക്കാദമി ചെറുകഥ പുരസ്കാര ജേതാക്കൾ". കേരള സാഹിത്യ അക്കാദമി. ശേഖരിച്ചത് ജനുവരി 14, 2012.
  2. 2.0 2.1 2.2 "വൈശാഖൻ". പുഴ.കോം. ശേഖരിച്ചത് ജനുവരി 14, 2012.
  3. "എഴുത്തുകാരൻ വൈശാഖനെ അനുമോദിച്ചു" (ഭാഷ: ഇംഗ്ലീഷ്). ദ ഹിന്ദു. ഏപ്രിൽ 6, 2010. ശേഖരിച്ചത് ജനുവരി 14, 2012.
"https://ml.wikipedia.org/w/index.php?title=വൈശാഖൻ&oldid=2771459" എന്ന താളിൽനിന്ന് ശേഖരിച്ചത്