കെ.ഇ.എൻ. കുഞ്ഞഹമ്മദ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കെ. ഇ. എൻ. കുഞ്ഞഹമ്മദ് | |
---|---|
കെ.ഇ.എൻ. കുഞ്ഞഹമ്മദ്
| |
Pen name | കെ. ഇ. എൻ |
Occupation | അദ്ധ്യാപകൻ, മാർക്സിസ്റ്റ് സൈദ്ധാന്തികൻ, എഴുത്തുകാരൻ, സാംസ്കാരവിമർശകൻ |
Nationality | ![]() |
ഇടതുപക്ഷ ബുദ്ധിജീവിയും എഴുത്തുകാരനും പ്രഭാഷകനുമാണ് കെ. ഇ. എൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കെ. ഇ. എൻ. കുഞ്ഞഹമ്മദ് എന്ന കരിമ്പനയ്ക്കൽ എടക്കാട് നരോത്ത് കുഞ്ഞുമുഹമ്മദ്. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സെക്രട്ടറിമാരിൽ ഒരാളായി പ്രവർത്തിക്കുന്ന കെ. ഇ. എൻ. കുഞ്ഞഹമ്മദ് കേരള സാഹിത്യ അക്കാദമി നിർവ്വാഹകസമിതി അംഗവുമാണ്[1]. ആനുകാലികങ്ങളിലും പത്രങ്ങളിലും ഇടതുപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് എഴുതുന്ന കെ. ഇ. എൻ മുപ്പതോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിയുടെ ശക്തനായ വക്താവാണ്[അവലംബം ആവശ്യമാണ്]. എന്നാൽ ഇദ്ദേഹത്തിന് എതിരെ ധാരാളം വിമർശങ്ങളും ഉയർന്നിട്ടുണ്ട്.
ജീവിതരേഖ[തിരുത്തുക]
കോഴിക്കോട് ജില്ലയിൽ പെരുമണ്ണ എന്ന ഗ്രാമത്തിൽ ജനനം. പരേതരായ ആയിശ ബീവി ഉമ്മ മാതാവും നെരോത്ത് കെ. ഇ അബൂബക്കർ പിതാവുമാണ്. കോഴിക്കോട് ദേവഗിരി കോളേജിലും കാലിക്കറ്റ് സർവ്വകലാശാല മലയാളവിഭാഗത്തിലുമായി പഠനം. മലയാളസാഹിത്യത്തിൽ എം.എ., എംഫിൽ ബിരുദങ്ങൾ. തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ കുറച്ചുകാലം അദ്ധ്യാപകനായിരുന്നു. തുടർന്ന് ഫറുക്ക് കോളേജിൽ മലയാളവിഭാഗത്തിൽ ചേർന്നു, വകുപ്പുമേധാവിയായി 2011ൽ പിരിഞ്ഞു. വിദ്യാർത്ഥിജീവിതകാലത്തുതന്നെ പ്രസംഗത്തിലും എഴുത്തിലും സജീവമായിരുന്നു.
വിവരണം[തിരുത്തുക]
മത തീവ്രവാദം, വർഗീയത, ഫാസിസം, ന്യൂനപക്ഷ വിവേചനം എന്നിവക്കെതിരെ പ്രഭാഷണത്തിലൂടെയും എഴുത്തിലൂടെയും കെ.ഇ.എൻ നിരന്തരം പ്രതികരിക്കാറുണ്ട്. ഇന്ത്യൻ ഫാസിസത്തിന്റെ സവിശേഷതകളും സാംസ്കാരിക പ്രശ്നങ്ങളും മൂലധന സർവ്വാധിപത്യത്തിന്റെ പശ്ചാത്തലത്തിൽ നിർവചിച്ചാണ് കേരളീയ സാംസ്കാരിക മണ്ഡലത്തിൽ കെ.ഇ.എൻ ശ്രദ്ധേയനായത്. മതത്തെ ഭീകരതയുടെ ഉപകരണവും ഉപാധിയുമാക്കുന്നത് സാമ്രാജ്യത്വമാണെന്ന നിരീക്ഷണം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലും രചനകളിലും കടന്നു വരുന്ന സവിശേഷതയാണ്.
സി.പി.എം., ഡി.വൈ.എഫ്.ഐ. എസ്.എഫ്.ഐ. ,പു.ക.സ. തുടങ്ങിയ സംഘടനകളുടെ സമ്മേളനങ്ങളിലും മറ്റു സംഘടനകളുടെ ആശയസംവാദവേദികളിലും സാംസ്കാരിക പരിപാടികളിലും പഠനക്ലാസുകളിലും സജീവ സാന്നിദ്ധ്യമാണ് കെ.ഇ.എൻ. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും നിലപാടുകളും സംവാദത്തോടൊപ്പം തന്നെ ചിലപ്പോഴൊക്കെ വിവാദങ്ങൾക്കും വഴിവെക്കാറുണ്ട്.
- കുടുംബം
പരേതരായ ആയിശ ബീവി ഉമ്മ മാതാവും, നെരോത്ത് കെ.ഇ അബൂബക്കർ പിതാവുമാണ്. ഭാര്യ സബിത, മകൻ മെനിനോ ഫ്രൂട്ടോ.[2]
ഗ്രന്ഥങ്ങൾ[തിരുത്തുക]
- സ്വർഗ്ഗം,നരകം,പരലോകം[3]
- സമൂഹം സാഹിത്യം സംസ്കാരം
- പുരോഗമനസാഹിത്യപ്രസ്ഥാനം ചരിത്രവും വർത്തമാനവും
- കേരളീയനവോത്ഥനത്തിന്റെ ചരിത്രവും വർത്തമാനവും
- ശരിഅത്ത്: മിഥ്യയും യാഥാർത്ഥ്യവും (സഹഗ്രന്ഥകർത്താവ്: ഹമീദ് ചേന്ദമംഗലൂർ)
- ഫാസിസത്തിന്റെ അദൃശ്യലോകം
- വേർതിരിവ്
- തീ പിടിച്ച ആത്മാവുകൾക്കൊരു ആമുഖം
- പ്രണയം ,കവിത,സംസ്കാരം
- കറുപ്പിന്റെ സൗന്ദര്യശാസ്ത്രം
- മതേതരത്വവും ജനാധിപത്യവും
- ഇരകളുടെ മാനിഫെസ്റ്റോ[3]
- കറുപ്പിന്റെ സൗന്ദര്യശാസ്ത്രം[3]
- ശ്മശാനങ്ങൾക്ക് സ്മാരകങ്ങളോട് പറയാനാവാത്തത്
- നാലാം ലോകത്തിന്റെ രാഷ്ട്രീയം
- അമൃതാന്ദമയിയുടെ രാഷ്ട്രീയം
- കാക്കഫോണികൾക്കും ഒരു കാലമുണ്ട്[3]
- മതരഹിതരുടെ രാഷ്ട്രീയം[3]
- കെ.ഇ.എൻ സംഭാഷണങ്ങൾ (അഭിമുഖങ്ങളുടെ സമാഹാരം)[3]
പുരസ്കാരങ്ങൾ[തിരുത്തുക]
- കെ.എസ്. ഹരിഹരനോടൊപ്പം ചേർന്ന് എഴുതിയ "ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ പരിണാമം" എന്ന് പുസ്തകത്തിന് അബുദാബി ശക്തി അവാർഡ്.
- വേർതിരിവ് എന്ന സാഹിത്യവിമർശന കൃതിക്ക് തായാട്ട് അവാർഡ്
അവലംബം[തിരുത്തുക]
- ↑ സാഹിത്യ അക്കാദമി വെബ്സൈറ്റ്
- ↑ ഈ ഷേക്സ്പിയർ ചോദിക്കില്ല, പേരിലെന്തിരിക്കുന്നു എന്ന്-തോമസ് ജേക്കബ് മലയാള മനോരമ ഓൺലൈൻ ഡിസംബർ 5, 2014[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 3.0 3.1 3.2 3.3 3.4 3.5 ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
പുഴ.കോം Archived 2007-07-12 at the Wayback Machine.
