Jump to content

സുലോചന നാലപ്പാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1940 ഡിസംബർ 7 ന് ജനിച്ചു. നാലപ്പാട്ട് ബാലാമണിയമ്മയുടെയും മാതൃഭൂമി മാനേജിങ് എഡിറ്ററായിരുന്ന വി. എം.നായരുടെയും മകളാണ്. പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി സഹോദരിയാണ്. 1963 ൽ എം. ബി. ബി. എസ്. പാസ്സായി. ടാറ്റാ ഫിൻലോയുടെ തെന്നിന്ത്യൻ തോട്ടങ്ങളിൽ മെഡിക്കൽ ഓഫീസറായും, പിന്നീട് മെഡിക്കൽ അഡൈ്വസറായും ജോലി ചെയ്തിട്ടുണ്ട്. ടാറ്റാ ടീയുടെ മാനേജറായിരിക്കെ കൽക്കട്ടയിൽ നിന്നും വിരമിച്ചു.[1]

മാധവിക്കുട്ടിയുമൊത്തെഴുതിയ നോവൽ, കവാടം 2000 ൽ പ്രസിദ്ധീകരിച്ചു.[2]

കൃതികൾ

[തിരുത്തുക]
  • ഞാനെന്ന ഭാവം (2000)
  • കവാടം
  • തേയില (2002)
  • ദൈവത്തിൻറെ നിഴൽ (2004)
  • സ്വപ്നാടനം (2006)
  • പേനയാൽ തുഴഞ്ഞ ദൂരങ്ങൾ (2002)
  • ബാലാമണിയമ്മയുടെ കവിതകൾ (2005)
  • മനസ്സിനകത്തൊരു മുറി (2009)[3]
  • മൂന്നാറിൻറെ കഥ (2007)

അവലംബം

[തിരുത്തുക]
  1. "സുലോചന നാലപ്പാട്ട്". keralaliterature.com. keralaliterature. 2020 July 30. Retrieved 2020 July 30. {{cite web}}: Check date values in: |access-date= and |date= (help)
  2. "നാലപ്പാട്ട് സുലോചന". Samyuktha. 2020 July 30. Retrieved 2020 July 30. {{cite web}}: Check date values in: |access-date= and |date= (help)
  3. "Sulochana Nalapat". indulekha.com. indulekha. Retrieved 22 സെപ്റ്റംബർ 2020.
"https://ml.wikipedia.org/w/index.php?title=സുലോചന_നാലപ്പാട്ട്&oldid=3714207" എന്ന താളിൽനിന്ന് ശേഖരിച്ചത്