ബാല്യകാല സ്മരണകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാല്യകാല സ്മരണകൾ
പുറംചട്ട
കർത്താവ്മാധവിക്കുട്ടി
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംസ്മരണകൾ
പ്രസാധകർഡി സി ബുക്സ്

മലയാളി എഴുത്തുകാരി മാധവിക്കുട്ടി എഴുതിയ ഓർമ്മ എന്ന പുസ്തകമാണ് ബാല്യകാല സ്മരണകൾ. പുന്നയൂർക്കുളത്തെ നാലപ്പാട്ടും, കൽക്കത്തയിലെ ലാൻഡൗൺ റോഡിലെ വസതിയും അവിടെ കണ്ടുമുട്ടുന്ന മനുഷ്യരും, അനുഭവങ്ങളും എല്ലാം അവരുടെ സ്മരണകളിലൂടെ കടന്നു പോകുന്നുണ്ട്. വളർച്ചയുടെ ഏതോ അവസരത്തിൽ നഷ്ട്പ്പെട്ടുപ്പോയ ബാല്യത്തെ ഓർമ്മിച്ചെടുക്കാൻ ശ്രമിക്കുകയാണ് മാധവിക്കുട്ടി. വികൃതി നിറഞ്ഞ ബാല്യത്തിന്റെ ഓർമ്മ വായനക്കാരിൽ ചലനമുണ്ടാകുന്നു. നാളെയെക്കുറിച്ച് ചിന്തകളില്ലാത്ത ബാല്യമാണ്്ഏറ്റവും മനോഹരമായ കാലം എന്ന് ഈ കൃതിയിലൂടെ ഓർമ്മിപ്പിക്കുന്നു. ബാല്യത്തിന്റെ നിരപേക്ഷമായ എല്ലാ ഭംഗിയും ഉൾക്കൊണ്ട്‌ നിലനില്ക്കുന്ന ഒരു വികാരമാണ് ഈ സ്മരണകൾ.[1]

അവലംബം[തിരുത്തുക]

  1. "ബാല്യകാല സ്മരണകൾ". മാതൃഭൂമി ബുക്സ്. Retrieved 17 മാർച്ച് 2016.
"https://ml.wikipedia.org/w/index.php?title=ബാല്യകാല_സ്മരണകൾ&oldid=4069910" എന്ന താളിൽനിന്ന് ശേഖരിച്ചത്