സംഗീത ശ്രീനിവാസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നോവലിസ്റ്റും, ബാലസാഹിത്യകാരിയും, വിവർത്തകയും, അദ്ധ്യാപികയുമാണ് സംഗീത ശ്രീനിവാസൻ.[1] ഇംഗ്ലിഷിലും മലയാളത്തിലും എഴുതുന്ന[2] സംഗീത, ഇരുഭാഷകളിലേക്കും വിവർത്തനവും നടത്താറുണ്ട്. ഇറ്റാലിയൻ എഴുത്തുകാരിയായ എലേന ഫെറാന്റെയുടെ ‘ദ ഡെയ്സ് ഓഫ് അബാൻഡ്മെന്ററ്’ എന്ന നോവലിന്റെ [3] വിവർത്തനമായ ‘ഉപേക്ഷിക്കപ്പെട്ട ദിവസങ്ങൾക്ക്’ വിവർത്തനത്തിനുള്ള 2020 ലെ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. മുഖം മറച്ചു വച്ച് തൂലികാ നാമം കൊണ്ട് ലോകസാഹിത്യത്തിൽ ചർച്ചാവിഷയമായ എലേന ഫെറാന്റെയുടെ ഇന്ത്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ആദ്യകൃതികൂടിയാണ് ‘ഉപേക്ഷിക്കപ്പെട്ട ദിവസങ്ങൾ’. പ്രശസ്ത സാഹിത്യകാരിയും ആക്ടിവിസ്റ്റുമായ സാറാ ജോസഫിന്റെ മകളാണ്.

ജീവിതരേഖ[തിരുത്തുക]

1975 ജൂലൈ 19 ന് പ്രശസ്ത സാഹിത്യകാരി സാറാ ജോസഫിന്റെയും പൊതുപ്രവർത്തകനായിരുന്ന കോട്ടക്കൽ ജോസഫിന്റെയും മകളായി തൃശ്ശൂർ ജില്ലയിലെ മുളങ്കുന്നത്ത്കാവിൽ ജനിച്ചു[1]. തൃശൂർ കേരള വർമ കോളജിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. ഇപ്പോൾ സർക്കാർ ഹയർസെക്കണ്ടറി വിഭാഗം അധ്യാപിക. ഭർത്താവ് പ്രശസ്ത ഓർഗാനിക് ആർക്കിടെക്റ്റ് പി.കെ ശ്രീനിവാസൻ. മകൾ മേധ ശ്രീനിവാസൻ.

സാഹിത്യരംഗത്ത്[തിരുത്തുക]

ഇംഗ്ലിഷ് കഥകളടങ്ങിയ 'പെൻഗ്വിൻ ഹൂ ലോസ്റ്റ് ദ മാർച്ച് 'എന്ന സമാഹാരത്തിലൂടെയാണ് സാഹിത്യരംഗത്ത് എത്തിയത്. തുടർന്ന് ബാലസാഹിത്യം, നോവൽ, പരിഭാഷ എന്നിവയിലൂടെ സാഹിത്യത്തിലെ സജീവസാന്നിദ്ധ്യമായി.

കൃതികൾ[തിരുത്തുക]

  • പെൻഗ്വിൻ ഹു ലോസ്റ്റ് ദ മാർച്ച് (കഥാസമാഹാരം 2004)
  • വെള്ളിമീൻ ചാട്ടം (ബാലസാഹിത്യം 2011)
  • കള്ളിത്തള്ളകൾ വേഴ്സസ് ശിങ്കക്കുട്ടികൾ(ബാലസാഹിത്യം 2013)
  • അപരകാന്തി (നോവൽ 2013)
  • ആസിഡ് (നോവൽ 2016)[4]
  • ശലഭം പൂക്കൾ aeroplane (നോവൽ 2018)[5]

വിവർത്തനങ്ങൾ[തിരുത്തുക]

  • ഉപേക്ഷിക്കപ്പെട്ട ദിവസങ്ങൾ 2018 (ഇംഗ്ലിഷിൽ നിന്ന് മലയാളത്തിലേക്ക്)
  • ആസിഡ് 2018 (മലയാളത്തിൽ നിന്ന് ഇംഗ്ലിഷിലേക്ക്)
  • ബുധിനി 2021 (മലയാളത്തിൽ നിന്ന് ഇംഗ്ലിഷിലേക്ക്)[6][7]
  • ഐ ലവ് ഡിക്ക് 2022 (ഇംഗ്ലിഷിൽ നിന്ന് മലയാളത്തിലേക്ക് )

പുരസ്കാരങ്ങൾ[തിരുത്തുക]

  • മലയാറ്റൂർ പ്രൈസ് 2015 (അപരകാന്തി)
  • കേരള ഫോക്കസ് നോവൽ പുരസ്‌കാരം 2016 (ആസിഡ്)
  • അക്ഷരസ്ത്രീ സാഹിത്യപുരസ്കാരം 2016 (ആസിഡ്)
  • തോപ്പിൽ രവി പുരസ്കാരം 2017 (ആസിഡ്)
  • നൂറനാട് ഹനീഫ് സാഹിത്യപുരസ്കാരം 2017 (ആസിഡ്)
  • ഫൊക്കാന മുട്ടത്തു വർക്കി നോവൽ പുരസ്കാരം 2018 (ആസിഡ്)
  • രാജലക്ഷ്മി പുരസ്കാരം 2018 (ആസിഡ്)[8]
  • വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം -2020- (ഉപേക്ഷിക്കപ്പെട്ട ദിവസങ്ങൾ )[3]
  • She the people women writer's Prize - 2021 (Translation- Budhini)

അവലംബം[തിരുത്തുക]

  1. 1.0 1.1 "Sangeetha Sreenivasan". https://english.mathrubhumi.com/. 18 ഓഗസ്റ്റ് 2021. Archived from the original on 2021-08-18. Retrieved 18 ഓഗസ്റ്റ് 2021. {{cite web}}: External link in |website= (help)CS1 maint: bot: original URL status unknown (link)
  2. Sangeetha Sreenivasan
  3. 3.0 3.1 "സാഹിത്യഅക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; പിഎഫ് മാത്യൂസിനും ഉണ്ണി ആറിനും പുരസ്‌കാരം". Archived from the original on 2021-08-19. Retrieved 17 ഓഗസ്റ്റ് 2021.{{cite news}}: CS1 maint: bot: original URL status unknown (link)
  4. Sangeetha Sreenivasan's novel Acid is a trip
  5. Stories women tell
  6. Budhini
  7. Sarah Joseph’s new novel imagines the life of the woman who was ostracised for ‘marrying’ Nehru
  8. ‘Acid’: They don’t feel guilty about pursuing happiness
"https://ml.wikipedia.org/w/index.php?title=സംഗീത_ശ്രീനിവാസൻ&oldid=3851063" എന്ന താളിൽനിന്ന് ശേഖരിച്ചത്