ഗുദഭോഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anal sex എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Wiki-analsex.png

പങ്കാളിയുടെ ഗുദത്തിൽ പുരുഷലിംഗം പ്രവേശിപ്പിച്ചുള്ള ലൈംഗികബന്ധരീതി ഗുദഭോഗം അഥവാ പിൻദ്വാരഭോഗം (Anal Sex) എന്നറിയപ്പെടുന്നു <ref>WordNet സെർച്ച്‌ - 3.0</രെഫ്‌>. പുരുഷനും സ്ത്രീയും പങ്കാളികളാകുമ്പോൾ പുരുഷൻ സ്ത്രീയിലും, പുരുഷന്മാർ തമ്മിലുള്ള സ്വവർഗ രതിയിൽ പങ്കാളികൾ പരസ്പരവും ഈ രീതിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാവുന്നതാണ് (ഈ രിതിയിൽ താല്പര്യമുള്ളവർ). ചിലർ ഇത്തരം വേഴ്ച സുഖകരമാക്കുന്നതിന് വേണ്ടി കൃത്രിമ ലൂബ്രിക്കന്റ് ജെല്ലികളും ഉപയോഗിക്കാറുണ്ട്.

പൊതുവേ സ്ത്രീകൾക്ക് ഗുദഭോഗം മൂലം ലൈംഗിക ഉത്തേജനവും രതിമൂർഛയും ലഭിക്കാൻ സാദ്ധ്യത കുറവായതിനാൽ, പലർക്കും വേദന ഉളവാക്കുന്നതിനാലും അവർ ഇത് പൊതുവെ ഇഷ്ടപ്പെടുന്നില്ല എന്നിരിക്കിലും ചിലർക്ക് ഇത് ആസ്വാദ്യമാകാറുണ്ട്.

പങ്കാളിയുടെ യോനിയിലൂടെയുള്ള ലിംഗപ്രവേശനത്തെക്കാൾ സ്പർശനസുഖം കൂടുതൽ ലഭിക്കാനിടയുണ്ട് എന്നുള്ള കാരണത്താൽ ചില പുരുഷന്മാരും, ലൈംഗികതയിൽ വ്യത്യസ്തത തേടുന്ന പങ്കാളികളും, ഗർഭധാരണ സാധ്യത ഇല്ലാത്തതിനാൽ ഗർഭധാരണത്തെ ഭയക്കുന്ന പങ്കാളികളും, കന്യാചർമ്മത്തിന് (ഹ്യ്മെൻ) ഉടവ് സംഭവിക്കാതെ പങ്കാളിയുമായി ലൈംഗികബന്ധം പുലർത്താൻ ആഗ്രഹിക്കുന്നവരും, ആർത്തവകാലത്തും ചിലർ ഒരു സുരക്ഷിതരീതി എന്ന നിലയിൽ ഇത്തരം രതിയിൽ ഏർപ്പെടുന്നു.

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പടരുന്ന എയ്ഡ്സ്, ഃപ്പ്വ്വ്‌ അണുബാധ, ഹെർപ്പിസ്, സിഫിലിസ്, ഗൊണേറിയ, പെൽവിക്ക് ഇൻഫെക്ഷൻ തുടങ്ങിയ രോഗങ്ങൾ ഇത്തരം ലൈംഗിക രീതികൾ മുഖാന്തവും പടരാൻ കാരണമാകാറുണ്ട്. ഗുദഭോഗം ചെയ്ത ലിംഗം യോനിയിൽ പ്രവേശിപ്പിച്ചാൽ സ്ത്രീക്ക് അണുബാധ ഉണ്ടാകാൻ ഉള്ള സാധ്യത കൂടുതലാണ്. ഗുദഭാഗത്തെ അണുക്കൾ ലിംഗം മുഖേന യോനിയിൽ എളുപ്പം എത്തിച്ചേരുന്നതാണിതിന് കാരണം. എന്നാൽ ഗർഭനിരോധന ഉറയുടെ (ചൊന്ദൊം) ഉപയോഗം ഇത്തരം രോഗാണുക്കളെ ഫലപ്രദമായി ചെറുക്കുന്നു.

കുണ്ടനടി, വണ്ടികെട്ട്, തോരൻ വെപ്പ് എന്നൊക്കെ കേരളത്തിൽ പ്രാദേശികമായി ഈ രീതി അറിയപ്പെടുന്നുണ്ട്. എന്നാൽ സ്വവർഗ്ഗരതിയുടെ ഭാഗമായി വരുമ്പോഴാണ് ഈ രീതി ഇപ്രകാരം അറിയപ്പെടുന്നത്. അതിനാൽ സ്വവർഗാനുരാഗികളെ അപമാനിക്കാൻ വേണ്ടിയാണ് ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത് എന്ന്‌ ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾ (ൾഗ്ഗ്ബ്ബ്ടീQ) ആരോപിക്കുന്നു. ഭൂരിഭാഗം വരുന്ന സ്വവർഗാനുരാഗികൾ ഗുദഭോഗം ചെയ്യുന്നവർ ആണെന്ന് പറയാനാകില്ല എന്നവർ അഭിപ്രായപ്പെടുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗുദഭോഗം&oldid=3218141" എന്ന താളിൽനിന്ന് ശേഖരിച്ചത്