പ്രത്യുത്പാദനേന്ദ്രിയ വ്യൂഹം
ദൃശ്യരൂപം
(Reproductive system എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വൃഷണം, അണ്ഡാശയം എന്നീ പ്രാഥമികാവയവങ്ങൾക്കു പുറമേ സ്ത്രീപുരുഷ ലക്ഷണങ്ങളെ പ്രകടമാക്കുന്ന അവയവങ്ങളും ആകാരവിശേഷങ്ങളും ചേർന്ന വ്യവസ്ഥയാണു് പ്രത്യുത്പാദനേന്ദ്രിയ വ്യൂഹം (Reproductive system). സസ്തനികളൊഴിച്ചുള്ളവയെല്ലാം മുട്ടയിൽകൂടി പുതിയ തലമുറയെ സൃഷ്ടിക്കുന്നു; സസ്തനികളിലാകട്ടെ മാതാവിലാണ് ഭ്രൂണങ്ങൾ രൂപംകൊള്ളുന്നതും വളരുന്നതും. ഇതിനാവശ്യമായ ഗർഭാശയവും മറ്റ് അവയവങ്ങളും ഈ വിഭാഗത്തിൽപ്പെടുത്താം.