യോനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യോനി
Gray1166.png
പരിച്ഛേദം
Clitoris inner anatomy numbers.png
യോനി-സ്ത്രിയുടെ പ്രതുൽപാധന അവയവം-രേഖാ ചിത്രം
1 കൃസരി;
2 ചെറു യോനി പുടം;
3 വൻ യോനീ പുടം;
4 മൂത്ര നാളി

6 യോനീനാളം
ലാറ്റിൻ "sheath" or "scabbard"
ഗ്രെയുടെ subject #269 1264
ശുദ്ധരക്തധമനി Iliolumbar artery, vaginal artery, middle rectal artery
ലസിക upper part to internal iliac lymph nodes, lower part to superficial inguinal lymph nodes
ഭ്രൂണശാസ്ത്രം urogenital sinus and paramesonephric ducts
കണ്ണികൾ Vagina
Dorlands/Elsevier v_01/12842531

സ്ത്രീയുടെ ജനനേന്ദ്രിയത്തെയാണ് യോനി എന്നുപറയുന്നത്.(സംസ്കൃത=യോന)(English=Vagina) .യോനി എന്നത്‌ സംസ്കൃത പദമായ യോന യിൽ നിന്നുൽഭവിച്ചതാണ്‌. കുഴിഞ്ഞിരിക്കുന്നത്, കുഴൽ പോലെ ഉള്ളത്‌, ഉൾവലിഞ്ഞത് എന്നൊക്കെയാണർത്ഥം. ഗർഭാശയത്തിലേയ്ക്കുള്ള നീണ്ട കുഴൽ തന്നെയാണീ അവയവം. സസ്തനികളിലും മാർസൂപിയൽസിലും ഉള്ള പൊതുവായുള്ള അവയമാണ്‌. എന്നാൽ എല്ലാ പെൺ ജന്തുക്കളിലും ഇതിന്റെ രൂപഭേദങ്ങളാ എങ്കിലും ഈ അവയവം ഉണ്ട്‌.

ശരീരഘടനാ ശാസ്ത്രം[തിരുത്തുക]

യോനി, സ്ത്രീകളുടെ ഗർഭാശയത്തലേക്ക് നയിക്കുന്ന ഇലാസ്തികതയുള്ള കുഴൽ പോലെയുള്ള അവയവമാണ്‌. സാധാരണയായി ഇത്‌ പുരുഷന്റെ ലൈംഗിഗാവയവത്തേക്കാൾ കട്ടി കുറഞ്ഞതും ചെറുതും ആയിരിക്കും. ഏകദേശ വലിപ്പം 4 ഇഞ്ച്‌ നീളവും 1 ഇഞ്ച്‌ വ്യാസവും ആണ്‌. ഏന്നിരുന്നാലും ഇതിന്റെ ഇലാസ്തികത മൂലം ഏതു വലിപ്പമുള്ള പുരുഷാവയവും വരെ സ്വീകരിക്കാൻ കഴിവുള്ളതാണ്‌.

പുറമെ കാണുന്ന യോനീ നാളത്തെ ഗർഭാശയത്തിന്റെ ഭാഗമായ സെർവിക്സുമായി? ബന്ധിപ്പിക്കുന്നു. നിവർന്നു നിൽക്കുന്ന ഒരു സ്തീയിൽ ഇത്‌ മുകളിലേയ്ക്കും പുറകിലേയ്ക്കുമായി 45-50 ഡിഗ്രി വരെ ചരിവിലാണ്‌ കാണുക.

പുരുഷ അവയവം ഉദ്ധാരണം ചെയ്യുന്നതു പൊലെ യോനിയും വലിപ്പം വയ്ക്കും. ലൈംഗിക ഉത്തേജനം ഉണ്ടാകുമ്പോൾ 2-3 ഇരട്ടി വലിപ്പം വയ്ക്കാൻ ഇതിനു സാധിയ്ക്കും. ഇത് ലൈംഗികബന്ധം സുഗമമാക്കുന്നു. എന്നാൽ വലിപ്പം കൂടുമ്പൊൾ ഇവിടെ വ്യാസം കുറയുകയാണ്‌ ചെയ്യുന്നത്‌. എന്നാൽ ഘടനാപരമായി പല സ്ത്രീകളിലും പല വലിപ്പത്തിൽ കാണാം. യോനിയുടെ വെളിയിലായുള്ള ഭാഗം ഉപസ്ഥം (വൾ‌വ) എന്നാണറിയപ്പെടുന്നത്. ഇതിനു മുകളിലായി മോൻ വാജിനിസ് കാണപ്പെടുന്നു. യോനിയുടെ ഉൾഭാഗത്തെ ഭിത്തികൾ ചുവപ്പ് കലർന്ന പിങ്ക് നിറത്തിലാണ്‌ കാണപ്പെടുന്നത്. ഇത് മൂക്കസ് സ്ഥരം കൊണ്ടാവർണം ചെയ്യപ്പെട്ടിരിക്കും.

യോനി നാളത്തിന്റെ രണ്ടുവശങ്ങളിലുമായി ബർത്തോളിൻ നീർഗ്രന്ഥികളുടെ കുഴൽ തുറക്കുന്നു. ഇത് യോനീഭിത്തികളെ വഴുവഴുപ്പുള്ളതാക്കുന്നു. ലൈംഗിക ഉത്തേജനത്തിന്റെ ഫലമായി ഇത്തരം സ്രവങ്ങൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് സുഖകരവും ആയാസരഹിതവുമായ ലൈംഗികബന്ധത്തിന് സഹായിക്കുന്നു. കൂടാതെ സെർവിക്സ് എന്ന ഭാഗവും യോനിയെ വഴുവഴുപ്പുള്ളതാക്കുമെങ്കിലും സെർവിക്സിൽ ഗ്രന്ഥികൾ ഒന്നും തന്നെ ഇല്ല. എന്നാൽ ആർത്തവവിരാമത്തോടെ പല സ്ത്രീകളിലും വഴുവഴുപ്പ് നൽകുന്ന സ്രവങ്ങളുടെ ഉത്പാദനം കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നു. യോനീനാളത്തിന്റെ ഇലാസ്തികതയും കുറയുന്നു. ചിലപ്പോൾ അണുബാധയും ഉണ്ടായേക്കാം. ഇത് ലൈംഗികബന്ധം വേദനാജനകമാകാനോ വിരസമാകാനോ ഇടയാക്കിയേക്കാം. കൂടുതൽ സമയം രതിപൂർവകേളികളിൽ ഏർപ്പെടുന്നതിലൂടെയും, ആവശ്യമെങ്കിൽ കൃത്രിമമായി നനവ് നൽകുന്ന ലൂബ്രിക്കന്റുകൾ (ഉദാ:KY Jelly) ഉപയോഗിക്കുന്നത് വഴിയും ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. അണുബാധയുള്ളവർ കൃത്യസമയത്ത് ചികിത്സ തേടേണ്ടത് ആകുന്നു.

ഭാഗങ്ങൾ[തിരുത്തുക]

ഗർഭാശയവും യോനിയും മറ്റു ഭാഗങ്ങളും- രേഖാ ചിത്രം

യോനി

കന്യാചർമ്മം[തിരുത്തുക]

യോനിയുടെ തുടക്കത്തിൽ കാണപ്പെടുന്ന നേർത്ത ചർമ്മം. ഇത് യോനീ നാളത്തെ ഭാഗികമായി മൂടിയിരിക്കുന്നു. ചിലർക്ക് ജന്മനാ തന്നെ കന്യാചർമം ഉണ്ടാവില്ല. ഇലാസ്തികതയുള്ള ഈ ചർമ്മം പലരിലും പല വലിപ്പത്തിൽ കാണപ്പെടുന്നു. ലൈംഗിക ബന്ധത്തിലോ, സ്വയംഭോഗത്തിലോ, കായികാദ്ധ്വാനങ്ങളിലോ, നൃത്തത്തിലോ ഏർപ്പെട്ടാൽ ഇത് പൊട്ടിപ്പോയെന്നു വരാം. എന്നാൽ ഇവകൊണ്ടൊന്നും ഇത് പൊട്ടിയില്ലെന്നും വരാം. അതിനാൽ കന്യാചർമ്മം ഉള്ള ഒരു സ്ത്രീ നിർബന്ധമായും കന്യക ആയിക്കൊള്ളണമെന്നില്ല. അതിനാൽ ആദ്യലൈംഗികബന്ധത്തിൽ കന്യാചർമം മുറിയുമെന്നും രക്തസ്രാവം ഉണ്ടാകുമെന്നുമുള്ള ധാരണ തികച്ചും തെറ്റാണ്. കന്യാചർമം പലരിലും പല വലിപ്പത്തിൽ കാണപ്പെടുന്നു. ചിലരിൽ തീരെ നേർത്തും മറ്റു ചിലരിൽ കട്ടിയേറിയതും ആകാം. കട്ടിയേറിയ കന്യാചർമം മുറിയുന്നതോടെ ചിലരിൽ ചെറിയ തോതിൽ രക്തം കിനിഞ്ഞേക്കാം. കട്ടിയുള്ള കന്യാചർമം ലൈംഗികബന്ധത്തിന് തടസമാവുക ആണെങ്കിൽ ഒരു ചെറിയ സർജറി വഴി അത് നീക്കം ചെയ്യാവുന്നതാണ്. സ്ത്രീകളിൽ ശാരീരികവും മാനസികവുമായ ലൈംഗിക ഉത്തേജനത്തോടെ യോനിനാളം വികസിക്കുകയും വഴുവഴുപ്പ് നൽകുന്ന സ്രവങ്ങൾ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. തുടർന്ന് ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ രക്തം വരാനും വേദന ഉണ്ടാകുവാനുമുള്ള സാധ്യത കുറവാണ്. കന്യാചർമത്തിന്റെ ഇലാസ്തികതയും ഇക്കാര്യത്തിൽ സഹായകരമാകുന്നു. പതുക്കയുള്ള ലിംഗപ്രവേശമാണ് അതിന് വേണ്ടത്. അതോടെ ലൈംഗികബന്ധം സുഖകരമായി തീരുകയും ചെയ്യുന്നു. ലൈംഗികബന്ധത്തിന് തയ്യാറെടുക്കുമ്പോൾ ടെൻഷനും വിഷാദവും ഉപേക്ഷിക്കേണ്ടത് ഇതിന്‌ ആവശ്യമാണ്. പൊതുവേ സ്ത്രീക്ക് മാനസിക അടുപ്പമുള്ള പങ്കാളിയോടൊപ്പം സ്നേഹവും സുരക്ഷിതത്ത്വവുമുള്ള അന്തരീക്ഷത്തിൽ മാത്രമേ ശരിയായി ലൈംഗികത ആസ്വദിക്കാൻ സാധിക്കുകയുള്ളു.

ബൃഹത് ഭഗോഷ്ടങ്ങൾ (വൻ യോനീപുടങ്ങൾ)[തിരുത്തുക]

(labia majora)
ഭഗഭാഗത്ത് ലഘു ഭഗോഷ്ടങ്ങൾക്ക് വെളിയിലായുള്ള മാംസളമായ ഭാഗം. ചില സ്ത്രീകളിൽ മേൽ ഭാഗം കൊഴുപ്പുനിറഞ്ഞ് തടിച്ച് "രതി ശൈലം" ഉണ്ടാവുന്നു.

ലഘു ഭഗോഷ്ടങ്ങൾ (ചെറു യോനീപുടങ്ങൾ)[തിരുത്തുക]

(labia minora)
ചെറു യോനീ പുടങ്ങൾ ബൃഹത് ഭഗോഷ്ടങ്ങൾക്ക് ഉള്ളിലായിക്കാണുന്ന മൃദുവായ ഭാഗം. ചിലരിൽ ഇത് വെളിയിലേയ്ക്ക് നീണ്ടുകിടക്കും.

കൃസരി (ഭഗശിശ്നിക)[തിരുത്തുക]

(clitoris)
യോനീനാളത്തിന് മുകളിൽ കാണുന്ന, പൂർണ്ണ പരിണാമം പ്രാപിക്കാത്ത പുരുഷലിംഗത്തിൻറെ ഘടനയുള്ള ഭാഗം. ലൈംഗിക ആസ്വാദനമാണ് ഇതിന്റെ ധർമ്മം. വളർച്ചയുടെ ഘട്ടങ്ങളിൽ ടെസ്റ്റൊസ്റ്റീറോൺ എന്ന ഹോർമോൺ(അന്തർഗ്രന്ഥി സ്രാവം) ആണിതിൻറെ വലിപ്പം നിശ്ചയിക്കുന്നത്‌.[1] അതുകൊണ്ടു സ്ത്രികളിൽ ഇതു പലവലിപ്പത്തിലും രൂപം കൊണ്ടിരിക്കാം. ഇതിന്റെ ഭൂരിഭാഗവും ശരീരത്തിന് ഉള്ളിലേക്കാണ് സ്ഥിതി ചെയ്യുന്നത്. ആയതിനാൽ മുകൾഭാഗം മാത്രമായിരിക്കും പുറത്തേക്കു കാണപ്പെടുന്നത്. പുരുഷ ലിംഗത്തിലേത് പോലെ ഞരമ്പുകൾ അധികമാകയാൽ കൂടുതൽ സുഖാനുഭൂതി ലഭിക്കുന്ന ഭാഗമാണിത്‌. ഏതാണ്ട് 8000-ത്തോളം നാഡീ ഞരമ്പുകളുടെ സംഗമസ്ഥാനമാണ് കൃസരി. ലൈംഗിക ഉത്തേജനം ഉണ്ടാകുന്ന വേളയിൽ പുരുഷലിംഗത്തിന് ഉദ്ധാരണം ഉണ്ടാകുന്നത് പോലെ ഉറപ്പും കാഠിന്യവും കൃസരിക്കും ഉണ്ടാകാറുണ്ട്. ഈ ഭാഗത്ത്‌ ലഭിക്കുന്ന മൃദുവായ സ്പർശനം സ്ത്രീയെ രതിമൂർച്ഛയിലേക്ക് നയിക്കാറുണ്ട്.

ഭഗശിശ്നിക ഭാഗികമായോ പൂർണമായോ നീക്കം ചെയ്യുന്ന "പെൺചേലാകർമ്മം" പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങക്ക് കാരണമാകാറുണ്ടെന്ന് ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു. ഒപ്പം സ്ത്രീകളുടെ ലൈംഗിക ആസ്വാദനശേഷിയെയും ഇത് ദോഷകരമായി ബാധിക്കാം. പല രാജ്യങ്ങളിലും സ്ത്രീകളുടെ ചേലാകർമ്മം ഒരു കുറ്റകൃത്യമാണ്.

ഭഗശിശ്നികാഛദം[തിരുത്തുക]

(clitoral hood),
കൃസരിയുടെ ചുവടുഭാഗം. പലരിലും ഭഗശിശ്നികാഛദത്താൽ ആവൃതമായതിനാൽ കൃസരി വ്യക്തമായി കാണാറില്ല.[citation required]

ഇത് കൂടി കാണുക[തിരുത്തുക]


അവലംബം[തിരുത്തുക]

  1. [Arthur C. Guyton (Author), John E. Hall (Author): Textbook of Medical Physiology, W.B. Saunders Company; 10th edition; ISBN 0-7216-8677-X ]
"https://ml.wikipedia.org/w/index.php?title=യോനി&oldid=2778079" എന്ന താളിൽനിന്നു ശേഖരിച്ചത്