ഈസ്ട്രജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനുഷ്യനടക്കമുള്ള സസ്തനികളിൽ സ്ത്രൈണ സവിശേഷതകൾ പ്രകടിതമാക്കുകയും, പല സ്ത്രൈണ ശരീരധർമ്മങ്ങൾ നിർവ്വഹിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്ന അന്തസ്രവമാണ് (hormone) ഈസ്ട്രജൻ. (estrogen, Oestrogen).ഇതിനെ female sex hormone എന്ന് വിശേഷിപ്പിക്കാറുണ്ട്. prolactin, progesterone എന്നിവയും സ്ത്രൈണ്ണ അന്ത:സ്രവങ്ങളാണ്. പുരുഷവർഗ്ഗത്തിലും ഈസ്ട്രജൻ കാണപ്പെടുകയും പ്രധാന ധർമ്മങ്ങൾ നിർവ്വഹിക്കുകയും ചെയ്യുന്നു.
ചില ഷ്ഠപദങ്ങളിലും ഈസ്ട്രജന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
കൃതൃമമായി നിർമ്മിക്കാവുന്ന ഈ ഹോർമോണിനു ചികിൽസാമൂല്യവും, സൗന്ദര്യവർദ്ധക (cosmetic) പ്രാധാന്യവുമുണ്ട്. ഈസ്ട്രജൻ ഉല്പന്നങ്ങളുടെ ദുരുപയോഗ സാധ്യതയും ആരോഗ്യഹാനി സാധ്യതകളും പഠിക്കപ്പെട്ടിട്ടുണ്ട്.

ഈസ്ട്രജന്റെ ധർമ്മം[തിരുത്തുക]

അണ്ഡാശയത്തിലാണ് ഈസ്ട്രജൻ പ്രധാനമായും ഉല്പാദിപ്പിക്കപ്പെടുന്നത്. കൊഴുപ്പ് കോശങ്ങളും, അഡ്രിനൽ ഗ്രന്ഥിയും ഈസ്ട്രജൻ ഉൽപ്പാദിപ്പിക്കുന്നു.

പെൺശരീരങ്ങളിൽ കാണുന്ന സ്ത്രൈണ ലക്ഷണങ്ങൾ (secondary sexual characterstics) രൂപപ്പെടുത്തുന്നതാണ് ഈസ്ട്രജന്റെ അടിസ്ഥാന ധർമ്മം. ഇവയിൽ പ്രധാനം താഴെ പറയുന്നവയാണ്.

  1.   സ്തനങ്ങളുടെ വികാസം/ മുലകണ്ണുകളുടെ ഉദ്ധാരണം
  2.   ശരീര രോമത്തിന്റെ ആധിക്യം . പ്രത്യേകിച്ച് കക്ഷത്തും, ജനനേദ്രിയ ഭാഗത്തും
  3.   തുടകളിലെ പേശിവളർച്ച
  4.   ഇടുപ്പ് ഭാഗത്ത് വീതികൂടൽ, ഭാവിയിൽ പ്രസവത്തിനു വഴിയൊരുക്കലാണ് ഈ വികാസം.
  5.   ആണുങ്ങളെക്കാൽ ഘനം കുറഞ്ഞ കൈകാലുകൾ
  6.   കൂടുതൽ വൃത്താകൃതമാകുന്ന മുഖലക്ഷണം
  7. അരഭാഗം ഇടുങ്ങുന്നു
  8.   ശരീര  കൊഴുപ്പ് വിതരണം മാറ്റിമറയ്ക്കപ്പെടുന്നു. കൂടുതൽ കൊഴുപ്പ് പൃഷ്ഠ ഭാഗത്തും, തുടകളിലും, ഇടുപ്പിലും വിന്യസിക്കപ്പെടുന്നു.
"https://ml.wikipedia.org/w/index.php?title=ഈസ്ട്രജൻ&oldid=2533509" എന്ന താളിൽനിന്നു ശേഖരിച്ചത്