Jump to content

സെക്സ് ഹോർമോണുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെക്സ് ഹോർമോണുകൾ
Drug class
Estradiol, an important estrogen sex steroid in both women and men.
Class identifiers
UseVarious
Biological targetSex steroid receptors
Chemical classSteroidal; Nonsteroidal

കശേരുകികളിൽ ഉൽപാദിപ്പിക്കപ്പെടുന്ന ആൻഡ്രോജൻ, ഈസ്ട്രജൻ, പ്രോജസ്റ്റോജൻ എന്നിവയാണ് സെക്സ് സ്റ്റിറോയിഡുകൾ അഥവാ സെക്സ് ഹോർമോണുകൾ.[1] ലൈംഗിക ഹോർമോൺ എന്ന പദം ലൈംഗിക സ്റ്റിറോയിഡിന്റെ പര്യായമായി കണക്കാക്കുന്നു.

പോളിപെപ്റ്റൈഡ് ഹോർമോണുകൾ, ല്യൂട്ടിനൈസിംഗ് ഹോർമോൺ, ഫോളിക്കിൾ-സ്റ്റിമുലേറ്റിംഗ് ഹോർമോൺ, ഗോണഡോട്രോപിൻ-റിലീസിംഗ് ഹോർമോൺ എന്നിവ ലൈംഗികതയുമായി ബന്ധപ്പെട്ട പ്രധാന റോളുകൾ വഹിക്കുന്നുവെങ്കിലും അവയെ സാധാരണയായി ലൈംഗിക ഹോർമോണുകളായി പരിഗണിക്കുന്നില്ല.

ഉത്പാദനം

[തിരുത്തുക]

സ്വാഭാവിക ലൈംഗിക ഹോർമോൺ നിർമ്മിക്കുന്നത് ഗോണാഡുകൾ (അണ്ഡാശയങ്ങൾ അല്ലെങ്കിൽ വൃഷണങ്ങൾ) അണ്. [2] അഡ്രീനൽ ഗ്രന്ഥികൾ അല്ലെങ്കിൽ കരൾ അല്ലെങ്കിൽ മറ്റ് ടിഷ്യൂകളിലെ കൊഴുപ്പ് പോലുള്ള സ്റ്റിറോയിഡുകളിൽ നിന്ന് പരിവർത്തനം ചെയ്തുകൊണ്ടാണ് ഇവ നിർമ്മിക്കപ്പെടുന്നത്. [3]

വിവിധ തരം

[തിരുത്തുക]

ലൈംഗിക സ്റ്റിറോയിഡുകളുടെ രണ്ട് പ്രധാന ഇനങ്ങൾ ആൻഡ്രോജൻ, ഈസ്ട്രജൻ എന്നിവയാണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട മനുഷ്യ ഡെറിവേറ്റീവുകൾ യഥാക്രമം ടെസ്റ്റോസ്റ്റിറോൺ, എസ്ട്രാഡിയോൾ എന്നിവയാണ്. മറ്റ് സന്ദർഭങ്ങളിൽ ആൻഡ്രോജൻ, ഈസ്ട്രജൻ എന്നിവയിൽ നിന്ന് വ്യത്യസ്തമായ ലൈംഗിക സ്റ്റിറോയിഡുകളുടെ വിഭാഗമായി പ്രോജസ്റ്റോജൻ ഉൾപ്പെടും. പ്രൊജസ്റ്റിറോൺ ഏറ്റവും പ്രധാനപ്പെട്ട, സ്വാഭാവികമായ പ്രോജസ്റ്റോജൻ ആണ്. ആൻഡ്രോജൻ "പുരുഷ ലൈംഗിക ഹോർമോണുകൾ" ആയി കണക്കാക്കപ്പെടുന്നു, അതേസമയം ഈസ്ട്രജൻ, പ്രോജസ്റ്റോജൻ എന്നിവ "സ്ത്രീ ലൈംഗിക ഹോർമോണുകൾ" [4] ആയി കണക്കാക്കപ്പെടുന്നു.

സിന്തറ്റിക് സെക്സ് സ്റ്റിറോയിഡുകൾ

[തിരുത്തുക]

ധാരാളം സിന്തറ്റിക് സെക്സ് സ്റ്റിറോയിഡുകൾ ഉപയോഗത്തിലുണ്ട്. സിന്തറ്റിക് ആൻഡ്രോജനെ അനാബോളിക് സ്റ്റിറോയിഡുകൾ എന്ന് വിളിക്കാറുണ്ട്. സിന്തറ്റിക് ഈസ്ട്രജനും പ്രോജസ്റ്റിൻസും ഹോർമോൺ ഗർഭനിരോധന മാർഗ്ഗങ്ങളിൽ ഉപയോഗിക്കുന്നു. [5]

ഇതും കാണുക

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. Guerriero, G (April 2009). "Vertebrate sex steroid receptors: evolution, ligands, and neurodistribution". Annals of the New York Academy of Sciences. 1163: 154–68. doi:10.1111/j.1749-6632.2009.04460.x. PMID 19456336.
  2. Brook, CG (1999). "Mechanism of puberty". Hormone Research. 51 Suppl 3 (3): 52–4. doi:10.1159/000053162. PMID 10592444.
  3. Catherine Panter-Brick; Agustín Fuentes. "Glossary". Health, Risk, and Adversity - Volume 2 of Studies of the Biosocial Society. Berghahn Books, 2011. p. 280.
  4. ElAttar, TM; Hugoson, A (1974). "Comparative metabolism of female sex steroids in normal and chronically inflamed gingiva of the dog". Journal of Periodontal Research. 9 (5): 284–9. doi:10.1111/j.1600-0765.1974.tb00683.x. PMID 4281823.
  5. Copland, JA; Sheffield-Moore, M; Koldzic-Zivanovic, N; Gentry, S; Lamprou, G; Tzortzatou-Stathopoulou, F; Zoumpourlis, V; Urban, RJ; Vlahopoulos, SA (June 2009). "Sex steroid receptors in skeletal differentiation and epithelial neoplasia: is tissue-specific intervention possible?". BioEssays. 31 (6): 629–41. doi:10.1002/bies.200800138. PMID 19382224.
"https://ml.wikipedia.org/w/index.php?title=സെക്സ്_ഹോർമോണുകൾ&oldid=3292931" എന്ന താളിൽനിന്ന് ശേഖരിച്ചത്