അധിവൃക്കാഗ്രന്ഥികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അഡ്രിനൽ ഗ്രന്ഥികൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അഡ്രിനൽ ഗ്രന്ഥികൾ
Illu endocrine system.jpg
എൻഡോക്രൈൻ സിസ്റ്റം
Illu adrenal gland.jpg
അഡ്രിനൽ ഗ്രന്ഥികൾ
ലാറ്റിൻ glandula suprarenalis
ഗ്രെയുടെ subject #277 1278
രീതി endocrine Artery = superior suprarenal artery, middle suprarenal artery, Inferior suprarenal artery
ധമനി suprarenal veins
നാഡി celiac plexus, renal plexus
ലസിക lumbar glands
ഭ്രൂണശാസ്ത്രം mesoderm, neural crest
കണ്ണികൾ Adrenal+Glands

വൃക്കകളുടെ മുകൾഭാഗത്ത് ത്രികോണാകൃതിയിൽ[1] കാണപ്പെടുന്ന മഞ്ഞ കലർന്ന തവിട്ടുനിറമുള്ള അന്തഃസ്രാവികളാണ് അഡ്രിനൽ ഗ്രന്ഥികൾ. ഓരോന്നിനും 4 മുതൽ 7 ഗ്രാം വരെ തൂക്കംവരും. ഇതിന് കോർട്ടെക്സ് (cortex)[2] എന്നും മെഡുല്ല (medulla)[3] എന്നും രണ്ടു ഭാഗങ്ങളുണ്ട്. ഈ രണ്ടു ഭാഗങ്ങളും അവയുടെ ഉത്ഭവത്തിലും ധർമത്തിലും വ്യത്യസ്തങ്ങളാണ്. അനുകമ്പി നാഡീവ്യൂഹവുമായി ബന്ധപ്പെട്ട് ബാഹ്യചർമത്തിൽനിന്നാണ് അഡ്രിനൽ മെഡുല്ല രൂപം എടുക്കുന്നത്. കാറ്റിക്കോളമീനുകൾ - അഡ്രിനാലിനും നോർ അഡ്രിനാലിനും - ആണ് അഡ്രിനൽ മെഡുല്ലയുടെ ഹോർമോണുകൾ. ഇവ ഹൃദയം, രക്തവാഹികൾ, കുടലിലെ പേശികൾ എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ഭയം, ദേഷ്യം തുടങ്ങിയ വികാരങ്ങളുണ്ടാകുമ്പോൾ അഡ്രിനാലിന്റെ പ്രവർത്തനം ശക്തമാകുന്നു. ഉത്കണ്ഠയുളവാക്കുന്ന സാഹചര്യങ്ങളിൽ ഈ ഹോർമോൺ കൂടുതലായി രക്തത്തിൽ കലരുകയും തത്ഫലമായി ആന്തരികാവയവങ്ങളിലെ രക്തവാഹികൾ ചുരുങ്ങുകയും രക്തമർദം വർധിക്കുകയും ചെയ്യും. ഇതുമൂലം പേശികളിലേക്കുള്ള രക്തപ്രവാഹവും വർധിക്കുന്നു. ഹൃദയമിടിപ്പ് കൂടുന്നതോടൊപ്പം ശ്വാസകോശത്തിലെ ശ്വസനികകൾ (bronchioles) വികസിക്കുന്നു. ഇതോടൊപ്പം തന്നെ കരളിൽ സൂക്ഷിച്ചിരിക്കുന്ന ഗ്ലൈക്കോജനിൽ (glycogen)[4] നിന്നും കൂടുതൽ ഗ്ളൂക്കോസ് സ്വതന്ത്രമാക്കപ്പെടുകയും ചെയ്യും. ഈ പ്രത്യേകപ്രക്രിയകളൊക്കെ സാഹചര്യം ആവശ്യപ്പെടുന്ന ആക്രമണപരമോ പ്രതിരക്ഷാപരമോ ആയ നടപടികൾക്കുവേണ്ട ഒരു അടിയന്തരാവസ്ഥയിൽ ജീവികളെ കൊണ്ടെത്തിക്കുന്നു.

അഡ്രിനൽ കോർട്ടെക്സും ധാരാളം ഹോർമോണുകൾ - കോർട്ടിക്കോസ്റ്റിറോയിഡുകൾ - ഉത്പാദിപ്പിക്കുന്നുണ്ട്. കോർട്ടിക്കോസ്റ്റിറോണും കോർട്ടിസോളുമാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്നത്. ഇവയിലൊന്ന് വൃക്കകളുടെ സോഡിയം വിസർജനം നിയന്ത്രിക്കുമ്പോൾ, മറ്റൊന്ന് തൈറോയ്ഡിന്റെ പ്രവർത്തനം നിരോധിക്കുന്നു. യഥാർഥത്തിൽ ഈ ഹോർമോണിന്റെ അഭാവമാണ് എക്സോഫ്താൽമിക് ഗോയിറ്റർ (exophthalmic goitre)[5] എന്ന രോഗത്തിന് കാരണം. കോർട്ടെക്സിന്റെ അപുഷ്ടി അഡിസൺ രോഗത്തിനു വഴിതെളിക്കുന്നു.

കൂടുതൽ വൈറ്റമിൻ-സി ഉപ്യോഗിക്കുന്ന ഗ്രന്ഥിയാണിത്. [1]

അവലംബം[തിരുത്തുക]

  1. 1.0 1.1 page 180, All about human body, Addone Publishing Group
  2. കോർട്ടെക്സ്
  3. മെഡുല്ല
  4. ഗ്ലൈക്കോജൻ
  5. എക്സോഫ്താൽമിക് ഗോയിറ്റർ

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അധിവൃക്കാഗ്രന്ഥികൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.


"https://ml.wikipedia.org/w/index.php?title=അധിവൃക്കാഗ്രന്ഥികൾ&oldid=3657837" എന്ന താളിൽനിന്ന് ശേഖരിച്ചത്