Jump to content

ലസികാഗ്രന്ഥി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lymph node എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Lymph node
Diagram of a lymph node, showing the flow of lymph through the lymph sinuses.
Details
SystemImmune system[1][2] (Lymphatic system)
Identifiers
Latinnodus lymphaticus (singular); nodi lymphatici (plural)
MeSHD008198
TAA13.2.03.001
FMA5034
Anatomical terminology

ലസികാവാഹിനികളിൽ (lymphatic vessels) അങ്ങിങ്ങായി കാണപ്പെടുന്ന വൃക്കയുടെ ആകൃതിയിലുള്ള ലസികാവ്യൂഹത്തിലെ (lymphatic system) ഭാഗങ്ങളാണ് ലസികാഗ്രന്ഥികൾ (lymph node). രോഗപ്രധിരോധ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന ഇവ ലസികാവാഹിനികളാൽ ബന്ധിപ്പിക്കപ്പെട്ടുകൊണ്ട് കഴുത്ത്, ആമാശയം, കക്ഷം തുടങ്ങിയ പല ശരീരഭാഗങ്ങളിലും ഉണ്ട്. രോഗപ്രതിരോധവ്യവസ്ഥയുടെ ശരിയായ പ്രവർത്തനങ്ങൾക്ക് ലസികാഗ്രന്ഥികളുടെ പങ്ക് വലുതാണ്. ലസികാഗ്രന്ഥികളിൽ മറ്റു ശ്വേതരക്താണുക്കൾക്കുപുറമെ കാണപ്പെടുന്ന രണ്ടുതരം ശ്വേതരക്താണുക്കളാണ് ബി-ലസികാകോശവും ടി-ലസികാകോശവും. ശരീരത്തിന് അന്യമായ വസ്തുക്കളെ അരിച്ചെടുക്കാനും ബി,ടി-ലസികാകോശങ്ങളുടെ സഹായത്താൽ അവയെ നശിപ്പിക്കുകയും ചെയ്യുന്നു.


രോഗബാധയുള്ള സമയങ്ങളിൽ ലസികാഗ്രന്ഥികൾ വീങ്ങാറുണ്ട്. ഗ്രസനി വീക്കം മുതൽ ക്യാൻസർ വരെയുള്ളരോഗങ്ങളുടെ ലക്ഷണമായി ലസികാഗ്രന്ഥിവീക്കത്തെ കണക്കാക്കാറുണ്ട്.

1) Capsule; 2) Subcapsular sinus; 3) Germinal centre; 4) Lymphoid nodule; 5) Trabeculae

അവലംബം

[തിരുത്തുക]
  1. "What are lymph nodes". Siamak N. Nabili, MD, MPH. 2015-02-05.
  2. "Lymph Nodes Directory". www.webmd.com.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ലസികാഗ്രന്ഥി&oldid=4076193" എന്ന താളിൽനിന്ന് ശേഖരിച്ചത്