സ്ത്രീകൾക്കുള്ള കോണ്ടം
| സ്ത്രീകൾക്കുള്ള കോണ്ടം | |
|---|---|
Polyurethane Internal condom | |
| പശ്ചാത്തലം | |
| ജനന നിയന്ത്രണ തരം | Barrier |
| ആദ്യ ഉപയോഗം | 1980s |
| Failure നിരക്കുകൾ (first year) | |
| തികഞ്ഞ ഉപയോഗം | 5% |
| സാധാരണ ഉപയോഗം | 21% |
| ഉപയോഗം | |
| Reversibility | Immediate |
| User reminders | To avoid risk of incorrect use, read the instructions carefully prior to use. |
| ഗുണങ്ങളും ദോഷങ്ങളും | |
| ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളിൽ നിന്നുള്ള സുരക്ഷ | Yes |
| ശരീരഭാരം കൂടും | No |
| മേന്മകൾ | No external drugs or clinic visits required |
ലൈംഗികബന്ധത്തിൽ സ്ത്രീകൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഗർഭനിരോധന ഉറയാണ് ആന്തരിക കോണ്ടം. ‘ഫീമെയിൽ കോണ്ടം, ഫെമിഡോം അല്ലെങ്കിൽ പെൺ കോണ്ടം’ എന്നും ഇവ അറിയപ്പെടുന്നു. ഇംഗ്ലീഷ്: Internal Condom ('femidom or female condom‘). കുടുംബാസൂത്രണത്തിനോ ഗർഭധാരണത്തിന്റെ സാധ്യതയോ, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളോ (എസ്ടിഐ) കുറയ്ക്കുന്നതിനുള്ള ഒരു സുരക്ഷാ മാർഗ്ഗമായി സ്ത്രീകൾക്ക് ഉപയോഗിക്കാവുന്ന ഒരു സുരക്ഷാ ഉപകരണമാണ് ഇത്. വെറും വിശ്വാസത്തിന്റെ പേരിൽ കോണ്ടം ഉപയോഗിക്കാതെ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ആഗ്രഹിക്കാത്ത ഗർഭധാരണത്തിലേക്കോ ഗുരുതരമായ രോഗങ്ങളിലേക്കോ (ഉദാ: എയ്‌ഡ്‌സ്) മറ്റ് പ്രശ്നങ്ങളിലേക്കോ നയിക്കുന്നു. അതുകൊണ്ട് തന്നെ കോണ്ടം നല്ലതിന് എന്നതാണ് ആരോഗ്യ വിദഗ്ദർ നൽകുന്ന സന്ദേശം. ഇവ ലൈംഗികവും പ്രത്യുൽപാദനപരവുമായ ആരോഗ്യത്തിന്റെ (Sexual and Reproductive Health) ഭാഗമാണ്.
പുരുഷന് കോണ്ടം ഉപയോഗിക്കാൻ താല്പര്യം ഇല്ലെങ്കിൽ പോലും സ്ത്രീകൾക്ക് ഒരു സുരക്ഷിത മാർഗമെന്ന നിലയിൽ ഇവ ഉപയോഗിക്കാവുന്നതാണ്. ലളിതവും പ്രധാനപ്പെട്ടതുമായ ഒരു ഗർഭനിരോധന രീതിയാണിത്. അതുകൊണ്ട് തന്നെ സ്ത്രീകളുടെ കോണ്ടം അതീവ പ്രാധാന്യം അർഹിക്കുന്നു.
ലൈംഗിക ബന്ധത്തിന് മുൻപ് ഇവ യോനിയുടെ ഉള്ളിലേക്ക് തിരുകി വയ്ക്കാവുന്നതാണ്. ലൈംഗികബന്ധത്തിന് ശേഷം ഇത് എടുത്തു മാറ്റാം. ഇവ ലൂബ്രിക്കൻറ്റുകളും ചേർന്ന് കാണുന്നു. ആവശ്യമെങ്കിൽ കേവൈ ജെല്ലി, ഡ്യുറക്സ് പോലെയുള്ള ഏതെങ്കിലും ജലാധിഷ്ഠിത ലൂബ്രിക്കന്റ് ജെല്ലിയുടെ സഹായത്താലും ഇവ ഉപയോഗിക്കാവുന്നതാണ്. ഘർഷണം കുറക്കുന്നത് വഴി കോണ്ടം പൊട്ടുന്നത് ഒഴിവാക്കാൻ ലൂബ് സഹായകരമാണ്. പുരുഷബീജത്തെ നശിപ്പിക്കുന്ന ബീജനാശിനികൾ (സ്‌പേർമിസൈഡ്/ Spermicide) അടങ്ങിയ ലൂബ്രിക്കന്റ് ഇന്ന് ലഭ്യമാണ്. (യോനീ വരൾച്ച അഥവാ ലൂബ്രിക്കേഷന്റെ കുറവ്, അതുമൂലം വേദനാജനകമായ ലൈംഗികബന്ധം എന്നിവ ഉള്ളവർക്ക് ഇത് ഏറെ അനുയോജ്യമാണ്). കോണ്ടത്തോടൊപ്പം ഇത് ഉപയോഗിക്കാവുന്നതാണ്.
സ്ത്രീകളുടെ കോണ്ടം ലൈംഗിക ബന്ധത്തിന് എട്ട് മണിക്കൂർ മുമ്പ് വരെ ധരിക്കാവുന്നതാണ്. അതിനാൽ, പങ്കാളിയുടെ മുമ്പിലോ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴോ ഇത് തിരുകുന്നതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല. സ്ത്രീകളുടെ കോണ്ടം ധരിക്കുന്നത് കൊണ്ട് ദോഷകരമായ പാർശ്വഫലങ്ങളൊന്നുമില്ല. ശരിയായി ഉപയോഗിക്കുകയാണെങ്കിൽ, ലൈംഗികമായി പകരുന്ന അണുബാധകളിൽ നിന്നും (STIs) അനാവശ്യ ഗർഭധാരണങ്ങളിൽ നിന്നും ഇത് സംരക്ഷിക്കും. നൈട്രൈൽ റബ്ബർ കൊണ്ടുള്ള ഒരു സ്ത്രീ കോണ്ടം ധരിക്കുമ്പോൾ ഏത് രൂപത്തിലുള്ള വെള്ളമോ എണ്ണ അടിസ്ഥാനമാക്കിയുള്ള ലൂബ്രിക്കന്റോ ഉപയോഗിക്കാം. എന്നിരുന്നാലും, ലാറ്റക്സ് കൊണ്ട് നിർമ്മിച്ച കോണ്ടം ധരിക്കുകയാണെങ്കിൽ, വെള്ളം അടിസ്ഥാനമാക്കിയുള്ള ലൂബ്രിക്കന്റുകൾ മാത്രം ഉപയോഗിക്കുക.
ഇത് കണ്ടുപിടിച്ചത് ഡാനിഷ് എംഡി ലാസ്സെ ഹെസെൽ ആണ്. ശുക്ലമോ ബീജമോ മറ്റുള്ള സ്രവങ്ങളോ യോനിയുടെ ഉള്ളിലേക്ക് കടക്കുന്നത് തടയാൻ സ്ത്രീക്ക് ആന്തരികമായി ധരിക്കാൻ രൂപകൽപ്പന ചെയ്തതാണ് ഇത്തരം കോണ്ടങ്ങൾ. അദ്ദേഹത്തിന്റെ കണ്ടുപിടുത്തം 1990-ൽ യൂറോപ്പിൽ സമാരംഭിക്കുകയും 1993-ൽ യുഎസിൽ വിൽക്കാൻ FDA അംഗീകാരം നൽകുകയും ചെയ്തു. [1]
STD-കൾക്കെതിരായ അതിന്റെ സംരക്ഷണം പുരുഷ കോണ്ടംകളേക്കാൾ അല്പം കുറവാണ്. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ പെൺ കോണ്ടം 95% ഫലപ്രദമാണ്. എന്നാൽ പുരുഷന്മാർക്ക് ഉപയോഗിക്കാവുന്ന ഉറകൾ 98% ഫലപ്രദമാണ്. സ്ത്രീപുരുഷ കോണ്ടങ്ങളുടെ ഫലപ്രാപ്തിയിൽ 3% വ്യത്യാസം മാത്രമാണ് കാണപ്പെടുന്നത്. ഫാർമസികൾ, സൂപ്പർ മാർക്കറ്റുകൾ കൂടാതെ ഓൺലൈൻ വഴിയും ഇവ ലഭ്യമാണ്. നേരിട്ട് വാങ്ങാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് ഓൺലൈൻ രീതിയിൽ സ്വകാര്യമായി ഇവ വാങ്ങുവാനും ഇന്ന് സൗകര്യമുണ്ട്.[2] ഗുദഭോഗം അഥവാ അനൽ ലൈംഗികബന്ധത്തിൽ പങ്കാളിക്ക് ഇത്തരം ആന്തരിക കോണ്ടം ഉപയോഗിക്കാം. ഇത് എച്ച് ഐ വി അഥവാ എയ്‌ഡ്‌സ് ഉൾപ്പടെയുള്ള ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളുടെ സാധ്യത നല്ല രീതിയിൽ കുറയ്ക്കുന്നു. കോപ്പർ ടി, ഗർഭനിരോധന ഇമ്പ്ലാന്റ്, ഗുളികകൾ തുടങ്ങിയവയാണ് മറ്റ് രീതികൾ.
പലർക്കും കുടുംബാസൂത്രണം, ഗർഭനിരോധന രീതികൾ, ലൈംഗികത എന്നിവയെപ്പറ്റി ശാസ്ത്രീയമായ അറിവില്ല. ഗര്ഭനിരോധനത്തിന് ഏത് മാർഗമാണ് തങ്ങൾക്ക് അനുയോജ്യം എന്നറിയാത്തവരും ധാരാളമുണ്ട്. ഇക്കാരണത്താൽ ആഗ്രഹിക്കാത്ത ഗർഭം, ഗർഭഛിദ്രം, പ്രസവം, ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ തുടങ്ങിയവ ഉണ്ടാകുന്നു. ഇതേ തുടർന്ന് ഗൗരവമുള്ള പലവിധ പ്രശ്നങ്ങൾ, കേസുകൾ തുടങ്ങിയവ ഉടലെടുക്കുന്നതായി കാണാം. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ശാസ്ത്രീയമായ ബോധവൽക്കരണം അത്യാവശ്യമാണ്. പലപ്പോഴും വെറും വിശ്വാസത്തിന്റെ പേരിൽ യാതൊരുവിധ നിരോധന മാര്ഗങ്ങളൊന്നുമില്ലാതെ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് അപകടങ്ങളിലേക്ക് നയിക്കുന്നു.
നിങ്ങളുടെ ഡോക്ടറോടോ ഫാർമസിസ്റ്റിനോടോ ആരോഗ്യ പ്രവർത്തകരോടൊ ഇക്കാര്യങ്ങൾ ചോദിച്ചു മനസിലാക്കാവുന്നതാണ് .[3][4][5]
പ്രത്യേകതകൾ, ഉപയോഗിക്കുന്ന രീതി
[തിരുത്തുക]അടഞ്ഞ അറ്റത്ത് വഴക്കമുള്ള മോതിരം/ഫ്രെയിം അല്ലെങ്കിൽ മോതിരം/ഫോം ഡിസ്‌കോടുകൂടിയ നേർത്തതും മൃദുവും അയഞ്ഞതുമായ ഉറയാണ് പെൺ കോണ്ടം അഥവാ ഇന്റെണൽ കോണ്ടം. അവ സാധാരണയായി വിവിധ വലുപ്പങ്ങളിൽ വരുന്നു. മിക്ക യോനികൾക്കും, മിതമായ വലിപ്പമുള്ള കോണ്ടം മതിയാകും; എന്നാൽ അടുത്തിടെ പ്രസവിച്ച സ്ത്രീകൾ ആദ്യം വലിയ വലിപ്പം പരീക്ഷിക്കണം. ഉറയുടെ അടഞ്ഞ അറ്റത്തുള്ള അകത്തെ മോതിരം അല്ലെങ്കിൽ ഫോം ഡിസ്‌ക് യോനിക്കുള്ളിൽ കോണ്ടം തിരുകാനും പിടിക്കാനും ഉപയോഗിക്കുന്നു. ഉറയുടെ തുറന്ന അറ്റത്ത് ഉരുട്ടിയ പുറം വളയം അല്ലെങ്കിൽ പോളി ഫ്രെയിം യോനിക്ക് പുറത്ത് നിലകൊള്ളുകയും ബാഹ്യ ജനനേന്ദ്രിയത്തിന്റെ ഒരു ഭാഗം മൂടുകയും ചെയ്യുന്നു.
ആവശ്യമെങ്കിൽ വഴുവഴുപ്പ് നൽകുന്ന ഒരു ജലാധിഷ്ഠിത ലൂബ്രിക്കന്റ് ജെല്ലി ഉപയോഗിച്ച് കൊണ്ട് ഇവ ഉപയോഗിക്കാൻ എളുപ്പമാണ്. ഉദാഹരണത്തിന് കേവൈ ജെല്ലി, ഡ്യുറക്സ്, മൂഡ്സ് തുടങ്ങിയവ മികച്ച ലൂബ്രിക്കന്റുകൾ ഇന്ന് ഫാർമസിയിലും മറ്റും ലഭ്യമാണ്. ഇവ ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഈ രീതി പരീക്ഷിക്കാവുന്നതാണ്. എണ്ണ അടങ്ങിയ ലൂബ്രിക്കന്റുകളുടെ കൂടെ ഉപയോഗിച്ചാൽ ലാടെക്സ് എന്ന വസ്തു കൊണ്ട് നിർമിതമായ കോണ്ടം പൊട്ടിപ്പോകാൻ സാധ്യത ഉണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് പെൺ കോണ്ടം വികസിപ്പിച്ചെടുത്തത് (പുരുഷ കോണ്ടം നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നു). ചെറിയ രീതിയിൽ സംവേദനക്ഷമത നഷ്‌ടപ്പെടുന്നതിന്റെ ഫലമായി ചില പുരുഷന്മാർ കോണ്ടം ഉപയോഗിക്കാൻ വിസമ്മതിച്ചതും, രണ്ടാമതായി കോണ്ടം ഉപയോഗിച്ചില്ലെങ്കിൽ എയ്‌ഡ്‌സ് ഉൾപ്പടെയുള്ള എസ്‌ടിഐ പകരും എന്നതിന്റെ സൂചനയുമാണ് ഇത് സൃഷ്ടിക്കുന്നതിനുള്ള പ്രധാന കാരണം. ഫാർമസികൾ, ആശുപത്രികൾ, ഓൺലൈൻ സ്റ്റോറുകൾ വഴി ഇവ ലഭ്യമാണ്. [6][7]
ഇതും കാണുക
[തിരുത്തുക]റഫറൻസുകൾ
[തിരുത്തുക]- ↑ Ro, Christine (June 6, 2016). "The Enduring Unpopularity of the Female Condom". The Atlantic. Retrieved 1 September 2019.
- ↑ MedlinePlus Encyclopedia Female condoms
- ↑ Female condoms for anal sex archive 20090430
- ↑ "How to Put on a Female Condom (For Anal Sex)" (PDF). Archived from the original (PDF) on 2012-09-05. Retrieved 2013-01-04.
- ↑ "How to Put on a Female Condom (For Anal Sex)" (PDF). Archived from the original (PDF) on 2012-09-05. Retrieved 2013-01-04.
- ↑ National Health Service (United Kingdom), "What if my partner won't use condoms?", July 16, 2014, http://www.nhs.uk/Conditions/contraception-guide/Pages/partner-wont-use-condoms.aspx Archived 2017-09-29 at the Wayback Machine, retrieved February 8, 2017.
- ↑ Geter, Angelica; Crosby, Richard (2014). "Condom Refusal and Young Black Men: the Influence of Pleasure, Sexual Partners, and Friends". Journal of Urban Health. 91 (3): 541–546. doi:10.1007/s11524-014-9869-4. PMC 4074317. PMID 24777393.