ലിംഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മനുഷ്യ ലിംഗം
ശിശ്നം
Sobo 1909 571.png
ലാറ്റിൻ 'penis, penes'
ഗ്രെയുടെ subject #262 1247
ശുദ്ധരക്തധമനി ലിംഗ ധമനി, ഡീപ് ആർട്ടറി ഒഫ് പീനിസ്, മൂത്രശയത്തിന്റെ ധമനി
ധമനി സിരകൾ
നാഡി []ലിംഗഞരമ്പുൾ]]
ലസിക Superficial inguinal lymph nodes
ഭ്രൂണശാസ്ത്രം Genital tubercle, Urogenital folds
കണ്ണികൾ ശിശ്നം

ജീവശാസ്ത്രപരമായി കശേരുകികളിലും അകശേരുകികളിലുമുള്ള പുരുഷജീവികളുടെ ബാഹ്യ ലൈംഗികാവയവമാണ് ലിംഗം. പുരുഷ ജനനേന്ദ്രിയം എന്നും അറിയപ്പെടുന്നു. പുരാതന കാലം മുതൽ ദ്രാവിഡിയർ ലിംഗാരാധന ഉണ്ടായിരുന്നു. എന്നതിനൊപ്പം പ്ലാസന്റയുള്ള സസ്തനികളിൽ മൂത്രവിസർജനത്തിനുള്ള ബാഹ്യാവയവമായും ഇത് വർത്തിക്കുന്നു. സസ്തനികളിലാണ് ലിംഗം സാമാന്യമായി കാണപ്പെടുന്നത്.

പേരിനു പിന്നിൽ[തിരുത്തുക]

ലിംഗം എന്നത് സംസ്കൃതപദമാണ്.[1][2]) അടയാളം പ്രതീകം എന്നാണു അർ്ഥം. ആണിനേയും പെണ്ണിനേയും തിരിച്ചറിയാനായി ലിംഗഭേധം എന്നർത്ഥത്തിൽ ആണു ലിംഗം എന്ന പേരു ജനനേന്ദ്രിയത്തിനു ഉപയോഗിക്കുന്നത്. [3]

പേരുകൾ[തിരുത്തുക]

പുരുഷലിംഗത്തിനു പ്രാദേശിക ഭേദമനുസരിച്ച് ധാരാളം പേരുകൾ ഉണ്ട്.

ശിശ്നം എന്നാണ് സംസ്കൃതം.

മനുഷ്യ ലിംഗം[തിരുത്തുക]

മറ്റുള്ള സസ്തനികളിൽ നിന്നും വ്യത്യസ്തമായി, ശരീര വലിപ്പത്തിന് ആനുപാതികമായി നോക്കിയാൽ വലുതും ഉദ്ധാരണത്തിനായി എല്ലിനു പകരം രക്തം കൊണ്ടുള്ള വീർക്കൽ ഉപയോഗപ്പെടുത്തുന്നതുമാണ് മനുഷ്യ ലിംഗം. പുരുഷലിംഗത്തിന‍് പ്രധാനമായും രണ്ട് ധർമ്മങ്ങളാണുള്ളത്. പുരുഷബീജത്തെ സ്ത്രീ യോനിയിൽ നിക്ഷേപിക്കുക എന്നതാണ് അതിൽ ആദ്യത്തേത്. രണ്ടാമത്തെത് ശരീരത്തിലെ ദ്രാവക മാലിന്യങ്ങളെ പുറം തള്ളുക എന്നതാണ‍്.

ഘടന[തിരുത്തുക]

Penile clitoral structure

മൂന്ന് തരം കലകളാൽ നിർമിതമാണ് മനുഷ്യ ശിശ്നം.

Anatomical diagram of a human penis.

ഉദ്ധാരണം[തിരുത്തുക]

ലിംഗം രക്തം നിറഞ്ഞ് ദൃഢമായി ഉയർന്നു നിൽക്കുന്നതിനെയാണ‍് ഉദ്ധാരണം പറയുന്നത്. സാധാരണയായി ലൈംഗികമായി ഉത്തേജിപ്പിക്കപ്പെടുമ്പോഴാണ‍് ഉദ്ധാരണം സംഭവിക്കുന്നതെങ്കിലും ലൈംഗികേതര സാഹചര്യങ്ങളിലും ഇങ്ങനെ സംഭവിക്കാറുണ്ട്.ലിംഗത്തിലേക്ക് രക്തമെത്തിക്കുന്ന ധമനികൾക്കുണ്ടാകുന്ന വലിപ്പ വർദ്ധനമൂലം, ലിംഗത്തിലെ കലകളിലേക്ക് കൂടുതല് രക്തമൊഴുകുന്നതാണ‍് ഉദ്ധാരണത്തിന‍് ഇടയാക്കുന്നത്. ഉദ്ധരിച്ച ലിംഗം, അതിനോടനു ബന്ധപ്പെട്ട പേശികളുടെ വലിവ് അനുസരിച്ച് കുത്തനെ മുകളിലേയ്ക്കോ, താഴേയ്ക്കോ, നേരെയോ നിൽക്കാം ലിംഗം സുദൃഢമായി നിൽ‌ക്കുന്ന അവസ്ഥയിൽ മാത്രമേ ലൈംഗിക ബന്ധം സാധ്യമാവുകയുള്ളൂവെങ്കിലും മറ്റു ലൈംഗികപ്രക്രിയകൾക്ക് ഉദ്ധാരണത്തിന്റെ ആവശ്യമില്ല. ഉദ്ധരിക്കുന്ന സമയത്തു ലിംഗം 300% വരെ വളർച്ച പ്രപിക്കാം[അവലംബം ആവശ്യമാണ്].

ഉദ്ധാരണ കോൺ[തിരുത്തുക]

Occurrence of Erection Angles
കോൺ (ഡിഗ്രിയിൽ) പ്രതിശതമാനം
0-30 5
30-60 30
60-85 31
85-95 10
95-120 20
120-180 5

ലിംഗത്തിന്റെ ഭാഗങ്ങൾ[തിരുത്തുക]

ശിശ്നം[തിരുത്തുക]

പ്രധാന ലേഖനം : ശിശ്നം

'തുളച്ചുകയറുന്നത്' എന്ന് അർത്ഥം.ഇംഗ്ലീഷിൽ Penis എന്നറിയപ്പെടുന്നു. ലിംഗദണ്ഡും ലിംഗമുകുളവും ചേർന്നതാൺ ശിശ്നം.

ലിംഗദണ്ഡ്[തിരുത്തുക]

ലിംഗത്തിന്റെ ദണ്ഡ്പോലെയുള്ള ഭാഗം

ലിംഗമുകുളം[തിരുത്തുക]

ലിംഗത്തിന്റെ വീർത്തു നില്ക്കുന്ന തല ഭാഗം. സംവേദന ക്ഷമതയുള്ള ധാരാളം നാഡീ ഞരബുകൾ നിറഞ്ഞ മൃദുവായ ഈഭാഗം പുരുഷന്മാരുടെ ലൈംഗിക ആസ്വാദനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു.

അഗ്രചർമ്മം[തിരുത്തുക]

ലിംഗ മുകുളത്തെ മൂടുന്ന മൃദുലമായ തൊലി. ഇത് പുറകിലേയ്ക്ക് വലിച്ചുമാറ്റുമ്പോൾ മാത്രമേ മുകുളം ദൃശ്യമാവൂ. മിക്കവർക്കും ഇത് വളരെ എളുപ്പം പുറകിലേക്ക് നീക്കാൻ സാധിക്കാറുണ്ട്. നാഡീഞരമ്പുകൾ നിറഞ്ഞ ലിംഗത്തിന്റെ ലോലമായ ഉൾഭാഗത്തെ (ലിംഗമുകുളത്തെ) സംരക്ഷിക്കുക എന്നതാണ് ഇതിന്റെ പ്രധാന ധർമ്മം. പൊതുവേ ഉദ്ധാരണം ഉണ്ടാകുമ്പോൾ അഗ്രചർമ്മം സ്വാഭാവികമായും പിന്നിലേക്ക് നീങ്ങാറുണ്ട്. സംവേദനക്ഷമതയുള്ള ലിംഗമുകുളത്തിന് മേൽ അഗ്രചർമ്മത്തിന്റെ സ്വാഭാവികമായ ചലനം പുരുഷന്റെ ലൈംഗിക ആസ്വാദനത്തിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കാറുണ്ട്. മാത്രമല്ല ലൈംഗിക ബന്ധത്തിൽ ആവശ്യമായ വഴുവഴുപ്പ് (ലൂബ്രിക്കേഷൻ) നിലനിർത്തുന്നതിനും അഗ്രചർമത്തിന്റെ പ്രത്യേകതരം ചലനം സഹായിക്കുന്നു. ചിലർ ആചാരപരമായ കാരണങ്ങൾ കൊണ്ട് അഗ്രചർമ്മം നീക്കാറുണ്ട്. ഇതിനെ ചേലാകർമ്മം എന്ന് വിളിക്കുന്നു. അഗ്രചർമ്മം പിന്നിലേക്ക് നീങ്ങാത്ത അവസ്ഥ ഉള്ളവരും പൂർണമായോ ഭാഗികമായോ ചേലാകർമ്മം ചെയ്യാറുണ്ട്.

മൂത്രനാളി[തിരുത്തുക]

മൂത്രവും സ്ഖലനം നടക്കുമ്പോൾ രേതസും പുറത്തേയ്ക്ക് വരുന്ന, ലിംഗദണ്ഡിനുള്ളിലൂടെ വന്ന് മുകുളത്തിന്റെ അഗ്രത്തിൽ തുറക്കുന്ന നാളി

വൃഷണം[തിരുത്തുക]

പ്രധാന ലേഖനം : വൃഷണം


ശിശ്നത്തിനു താഴെയായി ത്വക്കുകൊണ്ടുള്ള ഒരു സഞ്ചിയിൽ (വൃഷണ സഞ്ചി) കിടക്കുന്ന പുരുഷ ബീജങ്ങളെ ഉത്പാദിപ്പിക്കുന്ന അവയവം. രണ്ടെണ്ണം ഉണ്ട്. ശരീരത്തിനേക്കാൾ (37 ഡിഗ്രി സെൻറ്റിഗ്രേഡ്) കുറഞ്ഞ ഊഷ്മാവിൽ മാത്രമേ ബീജോല്പ്പാദനം നടക്കൂ എന്നതുകൊണ്ടാൺ ശരീരത്തിനു പുറത്തുള്ള സഞ്ചിയിൽ തൂക്കിയിട്ടിരിക്കുന്നത്. ശരീര താപനിലകൂടുമ്പോൾ വുഷണലസഞ്ചി വികസിക്കുകയും താപനിലകുറയുമ്പോൾ ചുരുങ്ങുകയും ചെയ്യും.

സാധാരണ വ്യതിയാനങ്ങൾ[തിരുത്തുക]

വളവ്

ചേലാകർമ്മം[തിരുത്തുക]

ലിംഗാഗ്ര ചർമ്മം മുറിചു കളയുന്ന രീതി പല സമൂഹങ്ങളിലും നിലവിലുണ്ട്. ഇതിനെ ചേലാകർമ്മം എന്നു പറയുന്നു. അഗ്രചർമ്മം സ്വാഭാവികമായും പിന്നിലേക്ക് മാറാത്ത വ്യക്തികളും പൂർണമായോ ഭാഗികമായോ ചേലാകർമ്മം ചെയ്യാറുണ്ട്.

അവലംബം[തിരുത്തുക]

  1. Spoken Sanskrit Dictionary
  2. A Practical Sanskrit Dictionary
  3. "lingam". Encyclopædia Britannica. 2010. 

അവലോകനം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലിംഗം&oldid=2805145" എന്ന താളിൽനിന്നു ശേഖരിച്ചത്