ടെസ്റ്റോസ്റ്റിറോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടെസ്റ്റോസ്റ്റിറോൺ
Testosteron.svg
Testosterone-from-xtal-3D-balls.png
Systematic (IUPAC) name
(8R,9S,10R,13S,14S,17S)- 17-hydroxy-10,13-dimethyl- 1,2,6,7,8,9,11,12,14,15,16,17- dodecahydrocyclopenta[a]phenanthren-3-one
Clinical data
Trade namesAndroderm, Delatestryl
AHFS/Drugs.commonograph
Pregnancy
category
Routes of
administration
Intramuscular injection, transdermal (cream, gel, or patch), sub-'Q' pellet
Legal status
Legal status
Pharmacokinetic data
Bioavailabilitylow (due to extensive first pass metabolism)
MetabolismLiver, Testis and Prostate
Biological half-life2–4 hours
ExcretionUrine (90%), feces (6%)
Identifiers
CAS Number58-22-0 checkY
57-85-2 (propionate ester)
ATC codeG03BA03 (WHO)
PubChemCID 6013
DrugBankDB00624 checkY
ChemSpider5791 checkY
UNII3XMK78S47O checkY
KEGGD00075 checkY
ChEBICHEBI:17347 ☒N
ChEMBLCHEMBL386630 checkY
Chemical data
FormulaC19H28O2
Molar mass288.42
Specific rotation+110,2°
  • O=C4\C=C2/[C@]([C@H]1CC[C@@]3([C@@H](O)CC[C@H]3[C@@H]1CC2)C)(C)CC4
  • InChI=1S/C19H28O2/c1-18-9-7-13(20)11-12(18)3-4-14-15-5-6-17(21)19(15,2)10-8-16(14)18/h11,14-17,21H,3-10H2,1-2H3/t14-,15-,16-,17-,18-,19-/m0/s1 checkY
  • Key:MUMGGOZAMZWBJJ-DYKIIFRCSA-N checkY
Physical data
Melting point155 °C (311 °F)
SEC combustion−11080 kJ/mol
 ☒NcheckY (what is this?)  (verify)

ഒരു പുരുഷ ഹോർമോൺ ആണ് ടെസ്റ്റോസ്റ്റിറോൺ (Testosterone). ആൻഡ്രോജനുകൾ അഥവാ പുരുഷ ഹോർമോണുകളിൽ ഏറ്റവുമധികം ഉത്പാദിക്കപ്പെടുന്നത് ടെസ്റ്റോസ്റ്റിറോൺ ആണ്. പുരുഷന്മാരിൽ ഏറെ പ്രവർത്തനക്ഷമമായ ഈ ലൈംഗിക ഹോർമോണിന്റെ പ്രധാന ഉറവിടം വൃഷണമാണ്. ശുക്ലജനക നാളികകൾക്കിടയിലുള്ള അന്തരാള കോശങ്ങളാണ് ഈ ഹോർമോണുകൾ സ്രവിക്കുന്നത്. സ്ത്രീകളിലും ചെറിയ അളവിൽ ഈ ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. അണ്ഡാശയം (ഓവറി), അഡ്രീനൽ കോർട്ടക്സ് എന്നിവിടങ്ങളിൽ നിന്നാണ് ഈ ഹോർമോൺ സ്ത്രീകളിൽ ഉത്പാദിപ്പിക്കുന്നത്. ടെസ്റ്റോസ്റ്റിറോൺ ഉത്പാദനം അന്തരാള കോശ ഉത്തേജക ഹോർമോൺ എന്ന പിറ്റ്യൂട്ടറി ഹോർമോൺ ആണ് നിയന്ത്രിക്കുന്നത്. അസറ്റിക് അമ്ളവും മറ്റു ലഘു തന്മാത്രകളും ചേർന്ന് കോളസ്റ്റിറോളും അതിൽനിന്ന് ടെസ്റ്റോസ്റ്റിറോണും വൃഷണത്തിൽ ഉത്പാദിക്കപ്പെടുന്നു. 19 കാർബൺ അണുക്കളടങ്ങുന്ന ഒരു സ്റ്റിറോയിഡാണ് ടെസ്റ്റോസ്റ്റിറോൺ. പുരുഷന്മാരിൽ ഏകദേശം 30 വയസിന് ശേഷം വർഷംതോറും ഒരു ശതമാനം വച്ചു ഈ ഹോർമോണിന്റെ ഉത്പാദനം കുറയാറുണ്ട്. അതുകൊണ്ട് തന്നെ മധ്യവയസ് പിന്നിട്ടവരിൽ ഈ ഹോർമോണിന്റെ ഉത്പാദനം നല്ല രീതിയിൽ കുറയാറുണ്ട്. 'പുരുഷ ആർത്തവവിരാമം അഥവാ ആൻഡ്രോപോസ്' എന്ന വാക്ക് ഈ ഹോർമോണിന്റെ അളവിൽ ഉള്ള ഗണ്യമായ കുറവിനെ സൂചിപ്പിക്കുന്നു. പതിവായ ശാരീരിക വ്യായാമം ഈ ഹോർമോണിന്റെ ഉത്പാദനം കാര്യക്ഷമമായി നിലനിർത്താൻ സഹായിക്കുന്നു.

നിർമ്മാണം[തിരുത്തുക]

ടെസ്റ്റോസ്റ്റിറോൺ ഉത്പാദനത്തിന് ആവശ്യമായ എൻസൈം ഭ്രൂണാവസ്ഥയിൽ തന്നെ കാണപ്പെടുന്നു. ഗർഭാവസ്ഥയിൽ 7-നും 12-നും ഇടയ്ക്കുള്ള ആഴ്ചകളിൽ, ലിംഗവ്യത്യാസമില്ലാത്ത ഭ്രൂണത്തിനെ ഇത് ആൺ ശിശുവായി മാറ്റുന്നു. ഈ ഹോർമോണിന്റെ പ്രവർത്തനഫലമായി ആൺ ശിശുവിൽ പുരുഷാവയവങ്ങൾ വളരുന്നു. ജനനത്തിന് തൊട്ടു മുമ്പോ പിമ്പോ ആയി അന്തരാളകോശങ്ങൾ ചുരുങ്ങുന്നു. പിന്നീട് കൗമാരദശയിലാണ് ഈ കോശങ്ങൾ വീണ്ടും വളർച്ച പ്രാപിക്കുന്നത്. ശൈശവാവസ്ഥയിൽതന്നെ രക്തത്തിൽ പുരുഷ ഹോർമോണുകളായ ആൻഡ്രോജനുകൾ കാണാറുണ്ടെങ്കിലും വൃഷണ സ്രാവം യൗവനാരംഭത്തിലാണ് ഉണ്ടാവുന്നത്. പ്രാരംഭ ദശയിലെ വൃഷണസ്രാവം പ്രായപൂർത്തിയായവരുടേതിൽ നിന്ന് വ്യത്യസ്തമാണ്. ടെസ്റ്റോസ്റ്റിറോണിനെക്കാൾ ആൻഡ്രോസ്റ്റിനോഡൈയോൺ ആണ് ആദ്യം കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നത്. വളർച്ചയെ സഹായിക്കുന്ന ഒരു ഹോർമോണാണിത്. കൗമാരപ്രായക്കാരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. പതിവായി ശാരീരിക വ്യായാമം ചെയ്യുന്നവരിൽ ഈ ഹോർമോണിന്റെ ഉത്പാദനം നല്ല രീതിയിൽ മുന്നോട്ട് പോകാറുണ്ട്.

പുരുഷ ആർത്തവവിരാമം അഥവാ ആൻഡ്രോപോസ്[തിരുത്തുക]

മധ്യവയസിനോട് അടുക്കുംതോറും ഇതിന്റെ ഉത്പാദനം കുറയുന്നതായി കാണപ്പെടുന്നു. ഏതാണ്ട് 30 മുതൽ 40 വയസ് പിന്നിടുന്നതോടുകൂടി കുറഞ്ഞു തുടങ്ങുന്ന ഈ ഹോർമോൺ ഏതാണ്ട് 60 മുതൽ 70 വയസിന് ശേഷം കാര്യമായ രീതിയിൽ കുറയാനിടയുണ്ട്. ഇതിനെ 'പുരുഷന്മാരിലെ ആർത്തവവിരാമം അഥവാ ആൻഡ്രോപോസ്' എന്നു വിളിക്കുന്നു. തന്മൂലം ചിലരിൽ ക്ഷീണം, മാനസിക പ്രശ്നങ്ങൾ, എല്ലുകൾക്ക് ബലക്കുറവ്, പേശീ നഷ്ടം, ലൈംഗിക താൽപര്യക്കുറവ്, ലിംഗ ഉദ്ധാരണക്കുറവ്, ബീജോത്പാദനക്കുറവ്, ശാരീരിക രോമവളർച്ചക്കുറവ്, ചില രോഗങ്ങൾ എന്നിവ അനുഭവപ്പെടാം. അനാരോഗ്യകരമായ ജീവിതശൈലി ഈ ഹോർമോണിന്റെ അളവ് കുറയുന്നതിന് ഒരു പ്രധാന കാരണമാണ്. അതായത് ശാരീരിക വ്യായാമക്കുറവ്, പുകവലി, അതിമദ്യപാനം, പോഷകാഹാരക്കുറവ്, മധുരം കൊഴുപ്പ് എന്നിവ അമിതമായടങ്ങിയ ഭക്ഷണം, അമിതവണ്ണം, മാനസിക സമ്മർദ്ദം, അമിത ജോലിഭാരം, ഉറക്കക്കുറവ്, ജനതികവും പാരമ്പര്യവുമായ ഘടകങ്ങൾ, ചില രോഗങ്ങൾ തുടങ്ങിയവ ശരീരത്തിലെ പുരുഷ ഹോർമോണുകളുടെ ഉത്പാദനത്തെ കുറക്കുന്ന ഘടകങ്ങളാണ്.

ഉപയോഗം[തിരുത്തുക]

ആഹാരത്തിലെ നൈട്രജൻ ശരീരത്തിനുള്ളിൽ നിലനിർത്തി പേശികളിലെ മാംസ്യമാക്കി മാറ്റാൻ ടെസ്റ്റോസ്റ്റിറോൺ സഹായകമാണ്. പുരുഷന്മാരുടെ വർധിച്ച പേശിബലത്തിന് നിദാനം ഇതാണ്.

ശരീരത്തിലെ രോമവളർച്ച, വിശേഷിച്ചു ഗുഹ്യഭാഗം, കക്ഷം തുടങ്ങിയ ഭാഗങ്ങളിൽ; കൂടാതെ ശബ്ദം എന്നീ പുരുഷ ലക്ഷണങ്ങളും ടെസ്റ്റോസ്റ്റിറോണിന്റെ പ്രവർത്തനം മൂലമാണുണ്ടാകുന്നത്.

യൗവനാരാംഭത്തോടെ ശിശ്നം, വൃഷണസഞ്ചി, പുരുഷ ഉപഗ്രന്ഥികളായ ശയാനം, ശുക്ലാശയം എന്നിവയുടെ വളർച്ചയ്ക്കും വികാസത്തിനും കാരണം ടെസ്റ്റോസ്റ്റിറോൺ ആണ്.

ശുക്ലാണു ഉത്പാദനത്തിന് ആവശ്യമായ വിധത്തിൽ വൃഷണസഞ്ചിയുടെ താപം നിയന്ത്രിക്കുന്നതും ഈ ഹോർമോണാണ്. പുരുഷ ഉപഗ്രന്ഥികളിൽ വച്ച് ശുക്ല ഘടകങ്ങളായ ഫ്രക്ടോസ്, സിട്രിക് അമ്ലം എന്നിവ സംശ്ലേഷണം ചെയ്യുന്നത് ടെസ്റ്റോസ്റ്റിറോണിന്റെ പ്രവർത്തനഫലമായാണ്. വൃഷണച്ഛേദം മൂലം ശയാനം, ശുക്ളാശയം എന്നീ ഉപഗ്രന്ഥികളുടെ ശക്തി നശിക്കുന്നതിനുള്ള കാരണം ഇതാണ്. ശുക്ലാണു ഉത്പാദനത്തിന് ടെസ്റ്റോസ്റ്റിറോൺ കൂടിയേ കഴിയൂ.

ലൈംഗികതയിലും ഇതിന്‌ പ്രധാന പങ്കുണ്ട്, പ്രത്യേകിച്ച് ലൈംഗികതാല്പര്യം, ലിംഗോദ്ധാരണം, രതിമൂർച്ഛ എന്നിവയ്ക്ക് ഈ ഹോർമോൺ അത്യാവശ്യമാണ്. സ്ത്രീകളിലും ലൈംഗിക താല്പര്യം ഉണ്ടാകുന്നതിൽ ഈ ഹോർമോണിനു സവിശേഷ സ്ഥാനമുണ്ട്.

പുരുഷന്മാരിൽ നല്ല മാനസികാവസ്ഥ, ഊർജസ്വലത എന്നിവ ഉണ്ടാക്കുന്നതിലും ഇത് പ്രധാന പങ്കുവഹിക്കുന്നു.

വർധിച്ച അളവിൽ ടെസ്റ്റോസ്റ്റിറോൺ ഉണ്ടാവുകയാണെങ്കിൽ പിറ്റ്യൂട്ടറി ഗോണാഡോട്രോഫിൻ ഹോർമോണുകളുടെ ഉത്പാദനം തടസ്സപ്പെടാനും അതുവഴി ശുക്ലാണു ഉത്പാദനം നിലയ്ക്കാനും ഇടയുണ്ട്.

പതിവായ വ്യായാമം, പോഷകാഹാരം ഉൾപ്പെടെയുള്ള ആരോഗ്യകരമായ ജീവിതശൈലി ശീലിച്ചു പോരുന്നവരിൽ പുരുഷ ഹോർമോണിന്റെ ഉത്പാദനം കൂടുതൽ കാലം നീണ്ടു നിൽക്കാനിടയുണ്ട്. ഇതവരുടെ ആരോഗ്യത്തിലും ഊർജസ്വലതയിലും ലൈംഗിക ജീവിതത്തിനും ഗുണകരമായി കാണാറുണ്ട്.

റഫറൻസുകൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടെസ്റ്റോസ്റ്റിറോൺ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടെസ്റ്റോസ്റ്റിറോൺ&oldid=3897242" എന്ന താളിൽനിന്ന് ശേഖരിച്ചത്