Jump to content

രേതസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുരുഷബീജങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യുല്പാദന സഹായകമായ കൊഴുത്ത ദ്രാവകമാണ്‌ രേതസ് അഥവാ ശുക്ലം. ഇംഗ്ലീഷിൽ സെമെൻ (semen). സസ്തനികളിലെ ആൺജീവികളാണ്‌ ശുക്ലം ഉത്പാദിപ്പിക്കുക. പൊതുവേ വെളുപ്പോ വെളുപ്പ് കലർന്നതോവായ നിറമാണ് രേതസിന്. ലൈംഗിക ബന്ധത്തിലോ, സ്വയംഭോഗം ചെയ്യുമ്പോഴോ, ഉറക്കത്തിലോ സ്കലനം നടക്കുന്നതോടെ ലിംഗത്തിലൂടെ രേതസ്സ് പുറത്തേക്ക് വരുന്നു. കോടിക്കണക്കിന് ബീജാണുക്കളാണ് ഒരു സ്ഖലനത്തിൽ ശുക്ളത്തിലൂടെ പുറത്തു വരുന്നത്. ഈ ദ്രവത്തിലുള്ള ഒരു പുരുഷ ബീജവും സ്ത്രീയിൽ ഉത്പാദിപ്പിക്കപ്പെടുന്ന അണ്ഡവും ചേർന്നാൽ ഗർഭധാരണം നടക്കുന്നു. പുരുഷന്മാരിൽ ശുക്ല വിസർജനത്തിന് മുന്നോടിയായി ചെറിയ തോതിൽ വഴുവഴുപ്പുള്ള സ്നേഹദ്രവം (രതിസലിലം) സ്രവിക്കപ്പെടാറുണ്ട്. ഇതിലും ബീജത്തിന്റെ സാന്നിധ്യം കാണാറുണ്ട്. ഈ ദ്രാവകവും രേതസ്സും തികച്ചും വ്യത്യസ്തമാണ്.

രേതോധേയം

[തിരുത്തുക]

ഉദ്ധരിക്കപ്പെട്ട ശിശ്നത്തിൽ നിന്ന് രേതസ് പുറത്തേക്ക് വരുന്ന പ്രക്രിയയാണ് രേതോധേയം

മറ്റ് ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രേതസ്&oldid=4076870" എന്ന താളിൽനിന്ന് ശേഖരിച്ചത്