ചേലാകർമ്മം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ചേലാകർമ്മം വിവിധ രാഷ്ട്രങ്ങളിൽ[1]
  80 ശതമാനത്തിൽ കൂടുതൽ
  20–80 ശതമാനം
  20 ശതമാനത്തിൽ കുറവ്
  N/A

പുരുഷ ലിംഗാഗ്രചർമ്മം (ലിംഗത്തിൻ മേലുള്ള അയഞ്ഞ ചർമ്മം)പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്നതിനെയാണ് ചേലാകർമ്മം എന്നു പറയുന്നത്. വളരെ പുരാതനകാലത്തെയുള്ള ഒരു കർമ്മമാണ് ഇത്. ജൂതന്മാരും മുസ്ലിംകളും മത വിധി പ്രകാരം ചേലാകർമ്മം ചെയ്യുന്നു[2][3] ശാരീരികപ്രശ്നങ്ങൾക്ക് പ്രതിവിധിയായും ചെയ്തുവരുന്നു. മതം മാറുന്നതിന്റെ ചടങ്ങായതിനാൽ കേരളത്തിൽ ഇതിനെ മാർഗ്ഗക്കല്യാണം എന്നും വിളിക്കുന്നു.

ചേലാകർമ്മം

ആചാരം[തിരുത്തുക]

പ്രസവിച്ച് ഉടനെയും ഏഴാം ദിവസം മുതൽ കുഞ്ഞുങ്ങളിൽ ചേലാകർമ്മം ചെയ്തുവരാറുണ്ട്. കേരളത്തിലെ മുസ്ലിംങ്ങൾ സുന്നത്ത് കല്യാണം, മാർഗ്ഗക്കല്യാണം എന്നെല്ലാം പറയാറുണ്ട്. ജൂതന്മാർക്കും മുസ്ലിംകൾക്കും ഇത് മതപരമായ ആചാരമാണ്. യേശുവും അദ്ദേഹത്തിന്റെ സമൂഹവും ചേലാകർമ്മം അനുഷ്ടിച്ചിരുന്നെങ്കിലും ക്രിസ്തുമതം പുറം ലോകത്തേയ്ക്ക് വ്യാപിക്കാൻ തുടങ്ങിയപ്പോൾ വിശുദ്ധ പൗലോസ് ഈ നിയമം എടുത്തുകളഞ്ഞു[4]. യേശു ക്രിസ്തു ജനിച്ച് എട്ടാം നാൾ ചേലകർമ്മം നിർവഹിച്ചതായി ബൈബിൾ പറയുന്നു[5]. പഴയ കാലങ്ങളിൽ ഒസ്സാൻ‌മാരായിരിന്നു ഈ കർമ്മം ചെയ്തിരുന്നത്. ഇപ്പോൾ കുഞ്ഞ് പ്രസവിച്ച ഉടനെ ഒരു ചെറിയ ശസ്ത്രക്രിയയിലൂടെ ഇത് നിർവ്വഹിക്കുന്നു. ഏഷ്യ,മധ്യപൂർവ്വേഷ്യ, അമേരിക്കൻ ഐക്യനാടുകൾ,ആഫ്രിക്കയുടെ ചില ഭാഗങ്ങളിലെല്ലാം ഇത് സർവ്വസാധാരണമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകരം പുരുഷ ജനസംഖ്യയുടെ മുപ്പത് ശതമാനവും ഈ സമ്പ്രദായം പിന്തുടരുന്നവരാണ്[6].

ഗുണവും ദോഷവും[തിരുത്തുക]

ചേലാകർമ്മം എച്ച്.ഐ.വി. യെ ഒരുപരിധിവരെ പ്രതിരോധിക്കുമെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുണ്ട്, എങ്കിലും ഒരു മുന്നറിയിപ്പു കൂടി ഇവർ നൽകുന്നുണ്ട്. ഇതൊരു ഭാഗികമായ പ്രതിരോധ മാർഗ്ഗം മാത്രമാണെന്നും, രോഗാണുവാഹകരുമായുള്ള ലൈഗികബന്ധത്തിലൂടെയുള്ള എച്ച്.ഐ.വി. ബാധ ഈ രീതി കൊണ്ട് കുറക്കാൻ കഴിയുമെന്ന് അവർ പറയുന്നു. രോഗാണുവാഹകരുമായുള്ള ലൈംഗികബന്ധം ഒഴിവാക്കുക, ഗർഭനിരോധന ഉറ (കോണ്ടം) ഉപയോഗിക്കുക എന്നതൊക്കെ രോഗപ്രധിരോധ മാർഗങ്ങളായി സ്വീകരിക്കാം. ചേലാകർമ്മം കൊണ്ട് ലൈംഗിക ഉത്തേജനം കൂടാറില്ലെങ്കിലും, ലിംഗാഗ്രചർമ്മം പിന്നിലേക്ക് നീക്കാൻ സാധിക്കാത്തവർക്ക് ഇതുകൊണ്ട് ഗുണം ഉള്ളതായി പറയു.

ചേലാകർമ്മം മൂലം ലിംഗാഗ്രചർമത്തിലെ നാഡീഞരമ്പുകൾ നഷ്ടമാകുമെന്നും, വസ്ത്രത്തിലും മറ്റും ഉരസി മൃദുവായ ലിംഗമുകുളത്തിന്റെ സ്പർശനശേഷി ക്രമേണ കുറയുമെന്നും തന്മൂലം ലൈംഗികാനുഭൂതി അല്പം കുറയുമെന്നും പറയപ്പെടുന്നു. ലിംഗാഗ്രചർമത്തിന്റെ ചലനത്തിന്റെ അഭാവത്തിൽ ബന്ധപ്പെടുന്ന സമയത്തെ നനവ് നിലനിർത്താൻ ബുദ്ധിമുട്ടാകുമെന്നും അഭിപ്രായമുണ്ട്.

[7].

ചിത്രശാല[തിരുത്തുക]

ചേലാകർമ്മം
യഹൂദരുടെ ചേലാകർമ്മ ചടങ്ങ്
നോൺ-ശസ്ത്രക്രിയ പരിച്ഛേദന


ചേലാകർമ്മം സ്ത്രീകളിൽ[തിരുത്തുക]

സ്ത്രീകളിൽ ചേലാകർമ്മം ചെയ്യുന്നത് ആഫ്രിക്കയിൽ നിലനിൽക്കുന്ന പ്രാകൃതമായ ഒരു ദുരാചാരമാണ്. ഇന്ത്യയിലും ചിലയിടത്ത് ഈ ദുരാചാരം നിലവിലുണ്ട്. എന്നാൽ ഇത് മതപരമായ ഒരാചാരമല്ല. എന്നാൽ ചില പണ്ഡിതന്മാർ ഇതൊരു മതാചാരമാണെന്നും അഭിപ്രായപ്പെടുന്നു. ഏതായാലും ഇക്കാര്യം മിക്കപ്പോഴും ഒരു വിവാദ വിഷയമായി കാണാറുണ്ട്. പെൺകുട്ടികളുടെ കൃസരി അഥവാ ഭഗശിശ്നിക പൂർണമായോ ഭാഗികമായോ മുറിച്ചു മാറ്റുന്ന ഒരാചാരമാണിത്. ചിലയിടങ്ങളിൽ യോനിഭാഗം തുന്നിക്കെട്ടുക, ഭഗശിശ്നികയുടെ അഗ്രചർമ്മം മുറിച്ചു മാറ്റുക തുടങ്ങിയ രീതികളും കാണാറുണ്ട്. [8]. എത്യോപ്യയിലെ ചിലയിടങ്ങളിൽ സ്ത്രീകൾക്ക് ചേലാകർമ്മം നിർബന്ധമാണ്‌. ചെയ്യാത്തവർക്ക് കല്യാണം കഴിക്കാൻ പടില്ല എന്നതാണ്‌ നിയമം. നിരന്തരം അണുബാധ, പഴുപ്പ്, രക്തസ്രാവം, ലൈംഗികമായി ബന്ധപ്പെടുമ്പോൾ വേദന, ബുദ്ധിമുട്ട് ഏറിയ പ്രസവം, ലൈംഗിക അസംതൃപ്തി, രതിമൂർച്ഛാഹാനി തുടങ്ങിയ ഗുരുതരമായ പാർശ്വഫലങ്ങൾ ഏറെയുള്ളതിനാൽ സ്ത്രീകളുടെ ചേലകർമ്മം ചെയ്യുന്നതു പല രാജ്യങ്ങളും നിയമത്താൽ വിലക്കിയിട്ടുണ്ട്. ലോകാരോഗ്യസംഘടനയും (WHO) ഇത് വിലക്കിയിട്ടുണ്ട്. [9]

ചരിത്രം[തിരുത്തുക]

പുരാതന ഈജിപ്തിലെ ഗുഹാ ചിത്രങ്ങളളലൊന്നിൽ ചേലാ കർമ്മം ചെയ്യുന്നത് ചിത്രീകരിച്ചിരിക്കുന്നു


അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  3. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  4. http://bible.nishad.net/index.php?book_id=48&chapter_id=5 Archived 2008-07-08 at the Wayback Machine.. നിങ്ങൾ പരിച്ഛേദന ഏറ്റാൽ ക്രിസ്തുവിനെക്കൊണ്ടു നിങ്ങൾക്കു ഒരു പ്രയോജനവുമില്ല എന്നു പൌലൊസായ ഞാൻ നിങ്ങളോടു പറയുന്നു. ഗലാ -5:2.
  5. http://bible.nishad.net/index.php?book_id=42&chapter_id=2[പ്രവർത്തിക്കാത്ത കണ്ണി]. പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ ഗർഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേർ വിളിച്ചു - ലൂക്കോസ് 2.21
  6. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  7. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  8. ഫിഖ്‌ഹുസ്സുന്ന: - സയ്യിദ്‌ സാബിഖ്‌ (മലയാള വിവർത്തനം) - IPH - page44- ISBN 81-8271-051-0.)
  9. https://archive.is/20120730071703/www.associatedcontent.com/article/297646/female_circumcision_banned_in_egypt.html
"https://ml.wikipedia.org/w/index.php?title=ചേലാകർമ്മം&oldid=3711330" എന്ന താളിൽനിന്ന് ശേഖരിച്ചത്