സംവാദം:യോനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളിയുടെ സദാചാരബോധത്തിന് ഇതിലെ ചിത്രം നിരക്കുന്നുവോ? ഇംഗ്ലീഷുകാരന് ഇത് ഒരു പ്രശ്നമല്ലായിരിക്കാം, പക്ഷേ പാവം മലയാളി അങ്ങനെയാണോ? ഇംഗ്ലീഷ് വിക്കിപീഡിയയിൽ ചിത്രം വലുതായിത്തന്നെ കാണിച്ചിരിക്കുന്നു. (http://en.wikipedia.org/wiki/Vulva) ആകെ ചിത്രത്തെപ്പറ്റി ഉള്ള മോശം കമന്റ് പെണ്ണ് അഴുക്കുനിറഞ്ഞ നഖം വൃത്തിയാക്കാത്തത് വൃത്തികേടായിപ്പോയി എന്നാണ്. (http://digg.com/general_sciences/Wikipedia_Shocker_). Simynazareth 20:29, 4 ഒക്ടോബർ 2006 (UTC)simynazareth

ഇംഗ്ലീഷ് വിക്കിപീഡിയയുടെ തുടക്കത്തിലും ഇത്തരം ചിത്രങ്ങൾ നൽകിയിരുന്നില്ല. ഈവക ചിത്രങ്ങൾ അനുവദിക്കുന്നതിനെപ്പറ്റി ഒരു ചർച്ചയും അവിടെ നടക്കുന്നുണ്ട്. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ ഇലസ്ട്രേഷൻ ഉപയോഗിക്കുകയാണു ചെയ്യുന്നത്. മലയാളം വിക്കിപീഡിയയിൽ ഒരു യൂസർ തുടർച്ചയായി ഇത്തരം ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുകയും(ഈ ചിത്രങ്ങളിൽ മാത്രമേ താല്പര്യം കാണുന്നുള്ളൂ) ഒന്നുരണ്ടെണ്ണം ഒഴിവാക്കിയിട്ടും വീണ്ടും വീണ്ടും അപ്‌ലോഡ് ചെയ്യുകയും ചെയ്യുമ്പോൾ സ്വാതന്ത്ര്യത്തെ ദുരുപയോഗപ്പെടുത്തുകയാണോ എന്ന സംശയം എനിക്കുമുണ്ട്. ഇംഗ്ലീഷ് വിക്കിയിലെ നയങ്ങൾ അപ്പാടെ ഇവിടെ തുടരണമെന്നില്ല. മലയാളം വിക്കിയിൽ ഇത്തരം ചിത്രങ്ങളുടെ ഉപയോഗത്തെപ്പറ്റിയും അവ ഉപയോഗിക്കുന്നതിനെപ്പറ്റിയും ഒരു ചർച്ചയാകാമെന്നു കരുതുന്നു. മലയാ‍ളം വിക്കിയുടെ ഏറ്റവും വലിയ ഉപയോക്താക്കളാകാൻ സാ‍ധ്യതയുള്ളത് സ്കൂൾ തലത്തിൽ പഠിക്കുന്ന വിദ്യാർഥികളാണ്. ഇത്തരം ചിത്രങ്ങൾ തുടർച്ചയായി പ്രത്യക്ഷപ്പെടുന്ന സംരംഭം എന്ന ചിന്ത മാതാപിതാക്കളെ മലയാളം വിക്കിയിൽ നിന്നും അകറ്റുവാനും സാധ്യതയേറെയാണ്. ഈ വിഷയത്തിൽ എല്ലാ യൂസർമാരുടെയും അഭിപ്രായം പ്രതീക്ഷിക്കുന്നു. --Manjithkaini 20:48, 4 ഒക്ടോബർ 2006 (UTC)
ബഹുമാനപ്പെട്ട നമ്മുടെ ഉപയോക്താവ് ഇത്തരം ചിത്രങ്ങളിൽ മാത്രം താത്പര്യം പ്രകടിപ്പിക്കുന്നതുകൊണ്ട് സ്വാതന്ത്രം ദുരുപയോഗം ചെയ്യുന്നുവെന്ന് ന്യായമായും സംശയിക്കാം. ഇംഗ്ലീഷുകാരനെ പോലെയല്ലല്ലോ മലയാളി, ഫോട്ടോയേക്കാളും നല്ലത് ഇല്ലസ്റ്റ്രേഷനാണെന്ന് എന്റെ അഭിപ്രായം. മഞ്ജിത്ത് ചേട്ടൻ പറഞ്ഞ വിദ്യാർത്ഥിപ്രശ്നവും കാര്യമുള്ളതാണ്, അതുകൊണ്ട് കുറഞ്ഞ പക്ഷം ഇപ്പോഴുള്ളതുപോലുള്ള ഒരു തുടക്കഘട്ടത്തിൽ ഇത്തരം ചിത്രങ്ങൾ കൊടുക്കാതിരിക്കുക, ലേഖനങ്ങൾ കുറേയധികമായിക്കഴിയുമ്പോൾ നിർബന്ധമെങ്കിൽ മാത്രം കൊടുക്കുക എന്നും ചെയ്യാവുന്നതാണ്--പ്രവീൺ:സംവാദം‍ 03:11, 5 ഒക്ടോബർ 2006 (UTC)
ഫോട്ടോ ഒഴിവാക്കി വര ആയിരിക്കും നല്ലത് എന്നാണ് എന്റേയും അഭിപ്രായം. അല്ലെങ്കിൽ ശൈശവദശയിൽ ഉള്ള മലയാളം വിക്കിയെ ഒരു പക്ഷെ കുട്ടികളിൽ നിന്ന് അകറ്റാൻ ഇത്തരം ചിത്രങ്ങൾ മൂലം മാതാപിതാക്കൾ നിർബന്ധിതരായേക്കാം. പിന്നെ ഒരു വാദത്തിനു വേണ്ടി ഇന്റർനെറ്റിൽ ഇതിലും അശ്ലീലമായ ചിത്രങ്ങൾ ഉണ്ടല്ലോ എന്നൊക്കെ പറയാം. പക്ഷെ അതിന്റേയും വിക്കിയുടേയും ഉദ്ദേശം വേറെയാണല്ലോ. --Shiju 04:40, 5 ഒക്ടോബർ 2006 (UTC)
Although i personally have only the problem Francis raised (clean nails), otherwise any illustration would not replace an image.As the majority parents(in this part of the world) are still reluctant to talk/discuss about such important matters with the kids, the best sources of such information can be the likes of Wikipedia.An image being repeatedly uploaded also does not mean a denial of rights. The argument that parents may not allow kids to access Malayalam Wikipedia is also unfounded. Any kid accessing the internet will know basic english and English wiki is more popular than malyalam wiki, it is always accessible!!(and of course there are lot of other sources). An illustration can also be added. The case of pseudo modesty(pseudo സദാചാരബോധം) is the bane of any progressive society.മുരാരി (സംവാദം) 05:13, 5 ഒക്ടോബർ 2006 (UTC)
ലൈംഗിക കാ‍ര്യങ്ങളെപ്പറ്റിയുള്ള ഒട്ടേറെ പുസ്തകങ്ങൾ (വൈദേശികമുൾപ്പടെ) ലഭ്യമാണ്. നിലവാരമുള്ള പുസ്തകങ്ങളിൽ ഇത്തരം ചിത്രങ്ങൾ കാണുമെന്നു തോന്നുന്നില്ല. ഇന്റർ‌നെറ്റിൽ ഇത്തരം ചിത്രങ്ങൾ സുലഭമാണെന്നു കരുതി വിക്കിയിലും അവകുത്തിനിറയ്ക്കണമെന്നു പറയുന്നതിൽ അർഥമില്ല.(ഇന്റർനെറ്റിൽ ഇത്തരം ചിത്രങ്ങൾ ഒരുപാടുണ്ട് എന്ന വാദം തന്നെ വിക്കിയിൽ അവ അത്യാവശമല്ലെന്നു തെളിയിക്കുന്നു) മുരാരി പറഞ്ഞ ഇംഗ്ലീഷ് വിക്കിയുടെ കാര്യം തന്നെയെടുക്കാം. അവിടെ ഇത്തരത്തിലുള്ള ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് അടുത്തകാലത്താണ്. ഇംഗ്ലീഷ് വിക്കിയിൽ ഏറ്റവുമധികം വായനക്കാരുള്ള ലേഖനങ്ങൾ സെക്സ്, ഇന്റർകോഴ്സ്, മസ്റ്റർബേഷൻ എന്നിവയാണെന്ന കാര്യവും ഇതിനോടു കൂട്ടിവായിക്കണം. വിജ്ഞാനം പകരുക എന്നതിനേക്കാൾ ഇവയുടെ ലക്ഷ്യം മറ്റുചിലവയല്ലേ എന്ന സംശയം കൽ‌പിത സദാചാരബോധമാണെന്നു വാദിക്കാം. ലൈംഗികാവയവങ്ങളുടെ ചിത്രം പരസ്യമായി പ്രദർശിപ്പിക്കുകയാണു പുരോഗമന ചിന്തയുടെ ലക്ഷണമെന്ന ധാരണ എത്രത്തോളം ശരിയാണ്? ലൈംഗിക വിദ്യാഭ്യാസം ലഭിക്കുവാൻ സംഭോഗം നേരിട്ടുകാണണമെന്നും പറയുമോ?. പരമപ്രധാനമായ കാര്യം: ലേഖനത്തിന്റെ ഉള്ളടക്കം വിപുലപ്പെടുത്തുക എന്നതിനേക്കാൾ വലുതല്ല ചിത്രങ്ങൾ ചേർക്കുക എന്നുള്ളത്. ഈ ചിത്രം തൽക്കാലത്തേക്ക് ഒഴിവാക്കുന്നു. സംവാദത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി. --Manjithkaini 05:33, 5 ഒക്ടോബർ 2006 (UTC)

Whew!!! In general, I am against all sensoring, espcially in wiki.. also, the intent of the author should not be a factor in wiki's contents - we should judge an article by the contents of the article, not by the intent of the author..

Having said that, I guess we should go by majority for the contents of an article.. :-)... for a medical student, there wont be anything vulgar in the picture.. As an engineer - I say "aha", raise my eyebrows, and still ponder (whether this is informative or vulgar) :-)

As a later thought - I would say let Arun Jacob (who uploaded the picture) comment on his thoughts as well.. I just dont want to turn off a new author from wikipedia - what we need at this point is more and more active authors..

Simynazareth 05:56, 5 ഒക്ടോബർ 2006 (UTC)simynazareth

എന്റെ അഭിപ്രായം[തിരുത്തുക]

ഒരു കാര്യം വ്യക്തമായി പറഞ്ഞുകൊള്ളട്ടെ ഈ ഉപയോക്താവിന്റെ ഉദ്ദേശശുദ്ധിയെക്കുറിച്ച് എനിക്ക് സംശയമുണ്ട്. ഒരു സർവ്വവിജ്ഞാനകോശത്തിൽ എല്ലാ അറിവും വേണം അത് ശരിയാണ്, പക്ഷെ മലയാളം വിക്കിപ്പീഡിയ ഒരു സർവ്വവിജ്ഞാനകോശം എന്ന നിലയിലെത്താൻ ഇനിയും സമയം എടുക്കും. ശൈശവദിശയിലുള്ള ഈ പ്രസ്ഥാനത്തിനോട് ചെയ്യുന്ന ദ്രോഹമാണ് ഇത്തരം ലേഖനങ്ങളെഴുതുകയും ചിത്രങ്ങൾ ചേർക്കുകയും ചെയ്യുന്നതെന്നു ഇതിന്റെ പുറകിലുള്ള ആളിനോട് പറഞ്ഞുകൊള്ളട്ടെ.


ഇത്തരം പ്രവർത്തികൾ തടയേണ്ടിയിരിക്കുന്നു, അശ്ലീലവും തർക്കങ്ങളും വരാൻ സാധ്യതയുള്ള ലേഖനങ്ങൾ പ്രൊട്ടക്റ്റ് ചെയ്യണം, ലോഗിൻ ചെയ്തു മാത്രം എഡിറ്റ് ചെയ്യാവുന്ന രീതിയിലായിരിക്കണം ഇവ. ലേഖനങ്ങൾ എഴുതുന്നവർ തങ്ങളെപ്പറ്റി കൂടുതൽ വിവരങ്ങൾ യൂസർ പേജിൽ നൽകുന്നതും നന്നായിരിക്കും എന്നൊരഭിപ്രായവുമുണ്ട്.


ഒരു കാര്യം ചോദിച്ചോട്ടെ ഈ അരുൺ ജേക്കബ് എന്തുകൊണ്ട് തന്നെപ്പറ്റി ഒരു വിവരവും യൂസർ പേജിൽ കൊടുക്കുന്നില്ല, ഒരു ഇ മെയിൽ വിലാസം പോലും കൊടുത്തിട്ടില്ല. കേരളത്തിലെ ചില ബസ് സ്റ്റോപ്പുകളിലെ വെയിറ്റിംഗ് ഷെഡ്ഡുകളിൽ സ്ത്രീകളുടെ നഗ്നചിത്രങ്ങളും അശ്ലീലവും അജ്ഞാതരായ ചില വിരുതന്മാർ രാത്രികാലങ്ങളിൽ വരച്ചുവക്കാറുണ്ട് അത് കണ്ട് ആരും കലയെപ്പറ്റി പറയാറില്ലല്ലോ, മെഡിക്കൽ വിദ്യാർഥികളും ഡോക്റ്റർമാരുമൊക്കെ അതിന് ആഭാസമെന്നാണ് പറയുക.


ലൈംഗികവിദ്യാഭ്യാസത്തിനെപ്പറ്റി മുകളിൽ അഭിപ്രായം കണ്ടു, ലൈംഗിക അവയവങ്ങളുടെ അശ്ലീലപദങ്ങൾ പഠിക്കുകയാണ് ലൈംഗികവിദ്യാഭ്യാസമെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. മുരാരി പറഞ്ഞത് കണ്ടു “As the majority parents(in this part of the world) are still reluctant to talk/discuss about such important matters with the kids” ഇത് കണ്ടപ്പോൽ മാതാപിതാക്കൾ കുട്ടികളോട് ഇത്തരം കാര്യങ്ങളെപ്പറ്റി സംസാരിക്കുകയും വേണ്ട കാര്യങ്ങൾ പറഞ്ഞുകൊടുക്കുകയും ചെയ്താൽ‍ പ്രശ്നം തീരുമോ എന്നൊരു സംശയം തിരിച്ചു ചോദിക്കട്ടെ. അങ്ങനെയാണെങ്കിൽ മാതാപിതാക്കളെ ബോധവൽക്കരിച്ചാൽ പോരേ എന്നും ഒരു സംശയം.


ക്ഷമിക്കണം എന്റെ കാഴ്ചപ്പാടുകൾ സങ്കുചിതമായതു കൊണ്ടാവാം പ്രസ്തുത ലേഖനങ്ങൾ അശ്ലീലച്ചുവയുള്ളതായി തോന്നിയത്, പക്ഷേ എത്ര ശ്രമിച്ചിട്ടും മറിച്ച് ചിന്തിക്കാനാവുന്നില്ല. ഏതായാലും ഒരു ശരാശരി മലയാളിക്ക് ഇത് അംഗീകരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. എന്തായാലും എല്ലാവരുടേയും അഭിപ്രായങ്ങൾ പോരട്ടെ.


നന്ദി, ദീപു [Deepu] 18:15, 5 ഒക്ടോബർ 2006 (UTC)


സംവാദം അവസാനിച്ചതെങ്കിലും, സംഗതി കാടുകയറിപ്പോയി, ചിലകാര്യങ്ങൾ വിഷയേതരമെങ്കിലും പറയാതെ വയ്യ
Pdnbtn.png
  1. en:Wikipedia:Please do not bite the newcomers
  2. യൂസർപേജ് ഉണ്ടാക്കാത്തത് കുറ്റമല്ല, വിക്കിപീഡിയയിൽ പരിചയപ്പെട്ടുവരുന്ന ഒരാൾ ചിലപ്പോൾ യൂസർതാൾ ഉണ്ടാക്കിയില്ലന്നു വരും, ചിലരാകട്ടെ യൂസർപേജ് മാത്രം നന്നാക്കിക്കൊണ്ടിരിക്കും നമ്മളോക്കെയും ആദ്യമാസങ്ങളിൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയത്തില്ലാത്തവരായിരുന്നല്ലോ. (ദീപു, ഞാൻ)
  3. ബസ്റ്റോപ്പുകളിൽ എഴുതുന്നതും വിക്കിപീഡിയയിൽ എഴുതുന്നതും രണ്ടു കാര്യമാണ്. ബസ്റ്റോപ്പുകളിലെ എഴുത്തുകൾ തൊട്ടടുത്തു താമസിക്കുന്നവർ വരെ കണ്ടിട്ടും കാണാത്തതുപോലെ ഇരിക്കുകയേ ഉള്ളു, എന്നാൽ വിക്കിപീഡിയയിൽ അടുത്ത നല്ല തിരുത്തലുകാരൻ തെറ്റുകൾ തിരുത്തുകയോ മറ്റുള്ളവരുടെ അഭിപ്രായം തേടുകയോ ചെയ്യും.(ഇവിടെ ലേഖനത്തിന്റെ കാര്യത്തിലല്ല ചിത്രത്തിന്റെ കാര്യത്തിലായിരുന്നു സംശയം)
  4. ലൈംഗികവിദ്യാഭ്യാസപരമായി മാതാപിതാക്കളെ ബോധവത്കരിച്ചാൽ തന്നെ ഒട്ടുമിക്കപ്രശ്നങ്ങളും‍ തീരുമെന്ന് ഞാൻ കരുതുന്നു.

--പ്രവീൺ:സംവാദം‍ 19:31, 5 ഒക്ടോബർ 2006 (UTC)


Deepu, Please read the rest of the sentence you quoted.
Also my arguments were not for the the speccific picture of the female genital area but for for all related information and pictures( I agreee with manjith that stress should on the textual matter more and then probably round it off with some good Pictures of Illustrations). What i wanted to convey is that majority of parents are reluctant to discuss/there is no well organised system of Sexual education in Schools. And a lot of misinformation is passed on from friends. SO the likes of Wikipedia should be bold to come ahead provide such information especially in India ( more importantly Kerala). Of course all these won't stop people from drawing grafitti (on bustops, toilets in trains and other places). But our target is not those. Our primal target should be kids in the age of puberty who due to their age are curious about such information.
I can symapathise with the so called "shock" it can cause to a section of readers. But i think the tendency of contributors to starting articles (of course slangs can be part of artlces if it does harm or vile anybody) with slang terms can set a very bad trend.
And i support praveen's 4th statement. മുരാരി (സംവാദം) 07:52, 6 ഒക്ടോബർ 2006 (UTC)


Reply from Arun Jacob:

I am sorry for all this "halla bulla". In fact I was not knowing about this "Malayalam Wikipedia" and all my friends children use English wiki for their school project. I was also very much familiar with english wiki and liked its openness and lack of censorship.(In fact it has a page on that and how to evade it). In India sex was not a Taboo till Semetic religions arrived, as testified by Khajuraho and many wall paintings in Kerala temples. We had Tantra and "Kama Sutra". In Bible also(available online) you can see explicit references. But it is the mark of Malayali that he is a hypocrite as can be seen by the uproars raised by the "holier-than-you" people here. In fact I am not a "graffiti" painter as unsavourly commented by some "holy" people here.


Please see that the editor who has "censored" the pictures frequents the english pages and has an attitude "I can see it, but don't want others to know I am doing it". I think only Murari gave some reasonable comment.


It all started like this: my friend and his wife had a doubt about female anatomy- he had seen those "illustrations!" and suspected that his spouse is not having the clitoris. Finally, (one is a Ph.D. and other P.G.!) they visited a Gynacologist who confirmed that there are personnel variations among women and all "illustrations!" are not true. We searched for an informative figure and only found pornographic pictures (as sugeested by the censor: let them see it and get misguided!) and those "illustrations!". First and foremost, yoni is not amenable to "illustrations!". Good pictures are available in medical books but is not reachable by common people. I myself had access to scientific book written by "Dr. Mathew Nedumthallil" and couldn't make out what is what from the illustrations it carry. It is quite strange that "illustrations: ok, Photo: chi!, chi!, taboo" and call the author by all ugly names to prove your "holiness". In fact, this attitude makes students, who I know are quite curious to know what is hidden out there. If you censor genuine educational pictures: ok, they will go to pornographic sites and get an unnatural picture of what it is or get a foolish and anti-social kind road-side book and grow-up with lot of doubts and double standards like "the censor". These people are the same ones who preach lot about "asleelam" and does not allow women to travel in buses or trains and draws graffitti on the walls to let out their suppressed feelings: don't blame others for that!

I admit my mistake in not understanding:

  1. "Malayalam" wiki is only for "Malyalam medium" students to write school projects
  2. "Malayalam" wiki is having "holy people" as moderators, unlike the lesser english one
  3. "Malayalam" wiki is only to make "Bhudhijeevi Saahithya Chinthakar" as can be seen from their user pages, unlike the english one where there are silent contributors whose privacy and right to anonimity is respected and no peronal comments like "graffiti painter" are made by "Bhudhijeevi Saahithya Chinthakar"s who give themselves awards (Nee ante puram choriyoo, njan nintethum choriyaam!)
  4. Giving actual picture of a human anatomy (a part of the body!) is big crime and you should hide it from children and let them read third-rate road side books to quench their curiosity or see a pornographic picture with addons or unnatural fittings.
  5. Let english knowing students only (fortunately our "censor" cannot do any harm in english site) know facts, keep malayalam speaking students "holy cows".

So "BYE, BYE!" I have lot of good things to do and don't want to waste my precious time for hearing "graffitti painter" from "holy budhigeevies" who control "children" wiki. Fortunately we have english wiki for free and fair information dissemination (though not so holy!)

മുഖത്തിനെ കുറിച്ചു ലേഖനം അല്ലെങ്കിൽ രേഖാചിത്രം സമർപ്പിക്കുന്നവർ വായ പൊളിച്ചിരിക്കുന്ന ചിത്രമാണോ സമർപ്പിക്കുക പതിവ്? പ്രകൃത്യായുള്ള ഭാവമായിരിക്കും മിക്കവരും തിരഞ്ഞെടുക്കുക. യോനി എന്ന ലേഖനത്തിൽ യോനിയുടെ ചിത്രം സമർപ്പിക്കുവാൻ അത്യുത്സാഹം പ്രകടിപ്പിച്ച അരുൺ ജേക്കബിന്റെ ഉദ്ദേശശുദ്ധിയെ ആരെങ്കിലും ചോദ്യം ചെയ്തെങ്കിൽ തെറ്റുപറയാനില്ല. തന്റെ വാദങ്ങൾക്കു എതിരു പറയുന്നവരെ സ്യൂഡോ-ബുദ്ധിജീവിയായും സമഭാവന പ്രകടിപ്പിക്കുന്നവരെ ‘സെൻസിബിൾ’ ആയും ടാഗ് ചെയ്തുമാത്രം സംവദിക്കുവാൻ കഴിയുന്നവർ അവരവരുടെ ബലഹീനതയാണു പ്രകടിപ്പിക്കുന്നതു്. 'Assume good faith' എന്ന വിക്കി-മന്ത്രം അറിയാത്ത ഒരാളാണു സംവാദത്തിൽ ഏർപ്പെട്ടിരിക്കുന്ന അരുൺ ജേക്കബ് എന്നു തോന്നുന്നു, വിക്കിയുടെ സുതാര്യതയെ സ്വാഗതം ചെയ്യുമ്പോൾ തന്നെ വിക്കിയിൽ ഏർപ്പെട്ടിരിക്കുന്ന ഉപഭോക്താക്കൾ പാലിക്കുന്ന മര്യാദകൾ അറിയാതിരിക്കുന്നതിനെ ഇരട്ടത്താപ്പെന്നു പറയും. ഇത്തരക്കാരാണു വിക്കിപീഡിയയെ ദുരുപയോഗം ചെയ്യുന്നതിൽ അധികവും. അരുൺ ജേക്കബ് മാതൃഭൂമി ആഴ്ചപതിപ്പു വായിക്കുന്നതു് ഉചിതമായിരിക്കും, Sexual Anatomy of Women -എന്ന വിഷയത്തിൽ ഡെസ്മണ്ട് മോറിസിന്റെ The Naked Woman അവിടെ ഫീച്ചർ ചെയ്യുന്നുണ്ടു്, താങ്കളിക്കാണിക്കുന്ന കസർത്തുകളൊഴിവാക്കി നല്ലൊരു ലേഖനം എഴുതേണ്ടതെങ്ങിനെയെന്നു ചിലപ്പോൾ മനസ്സിലാക്കുവാൻ കഴിഞ്ഞേയ്ക്കും. ശുഭപ്രതീക്ഷയോടെ - പെരിങ്ങോടൻ 08:12, 7 ഒക്ടോബർ 2006 (UTC)പ്രവീൺ, ബസ്റ്റോപ്പുകളിലെ ചുവരെഴുത്തുകളെപ്പറ്റി പറഞ്ഞത് വിക്കിപ്പീഡിയയിലെഴുതുന്നതും ചുവരെഴുതുന്നതും ഒന്നാണെന്നു സ്ഥാപിക്കാനല്ല, രണ്ടിടത്തും (പ്രസ്തുത ലേഖനത്തിലും,ചുവരിലും) എഴുത്തുകാർ അജ്ഞാതരാണെന്നു പറഞ്ഞതേയുള്ളൂ, അതല്പം കൂടിപ്പോയെങ്കിലും മറ്റൊരുദ്ദേശവും ആ പരാമർശത്തിനില്ല, അത് കണ്ടെങ്കിലും അദ്ദേഹം സംവാദത്തിൽ പങ്കെടുക്കുകയോ തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയോ ചെയ്യട്ടെയെന്നു കരുതിയാണ്.


പ്രിയ മുരാരി,

എനിക്കു തോന്നുന്നത്, മലയാളം വിക്കിപ്പീഡിയയെ ഇംഗ്ലീഷ് വിക്കിപ്പീഡിയയുമായി താരതമ്യം ചെയ്യരുതെന്നാണ്, മലയാളം വിക്കി തുടക്കത്തിലാണ് ആളുകൾക്കിടയിൽ അത്ര പ്രചരിച്ചിട്ടുമില്ല, ഇംഗ്ലീഷ് വിക്കിക്ക് ലോകത്തിന്റെ എല്ലാഭാഗത്ത് നിന്നും സംഭാവനകൾ കിട്ടും പക്ഷെ നമ്മുടെ മലയാളം വിക്കിക്ക് മലയാളികളെ മാത്രമാണ് ആശ്രയം. കൂടുതൽ പേർ ഇവിടെ വന്നാലെ ഒരു സർവ്വവിജ്ഞാനകോശം എന്ന നിലയിൽ വിക്കിപ്പീഡിയ വളരൂ. ഇപ്പോഴുള്ള ലേഖനങ്ങളുടെ എണ്ണവും, ആധികാരികതയും എത്രത്തോളമെന്ന് നമുക്കറിയാമല്ലോ. സ്ഥിരമായി സംഭാവന നൽകുന്ന ഉപയോക്താക്കളുടെ എണ്ണവും കുറവാണ്. മലയാളം വീക്കിപ്പീഡിയക്ക് കൂടുതൽ പ്രചാരം നൽകുക എന്നതാണ് തൽക്കാലം നാം ചെയ്യേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്. വിവരങ്ങൾക്കുള്ള ഒരു ആധികാരിക ഉറപ്പാക്കുക, ചിത്രങ്ങൾ, പകർപ്പവകാശ പ്രശ്നങ്ങൾ ഇങ്ങനെ ശ്രദ്ധയർഹിക്കുന്ന ഒരുപാട് പ്രശ്നങ്ങൾ കിടക്കുന്നു, ഇതൊന്നും ഇപ്പോൾ നിലവിലുള്ള ആളുകളെക്കൊണ്ട് മാത്രം സാ‍ധിക്കണമെങ്കിൽ വളരെ കാലതാമസമെടുക്കും. ഇങ്ങനെയുള്ള ഒരു സാഹചര്യത്തിൽ ലൈംഗികത പോലെയുള്ള ഒരു വിഷയം അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതും അശ്ലീലം കലർത്തുകയും ചെയ്യുന്നത് വിപരീതഫലം ചെയ്തേക്കും എന്നാണ് എനിക്ക് തോന്നുന്നത്.

ലൈംഗികത, മനുഷ്യശരീരഭാഗങ്ങൾ ഇവയെപ്പറ്റി വിക്കിയിൽ വേണ്ട എന്നല്ല പറയുന്നത്, വിശ്വാസ്യതയുള്ള ഒരു സ്രോതസ്സായി വിക്കിയെ വളർത്തിയതിനു ശേഷം അശ്ലീലം കലർത്താതെ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതാവും നല്ലത്, അങ്ങനെയാവുമ്പോൾ വിക്കിപ്പീഡിയയെപ്പറ്റി വായനക്കർക്കിടയിൽ തെറ്റിദ്ധാരണയുമുണ്ടാവില്ല.


നന്ദി, ദീപു [Deepu] 16:25, 7 ഒക്ടോബർ 2006 (UTC)

പ്രൊട്ടക്റ്റ് ചെയ്യണോ...?[തിരുത്തുക]

ഈ ലേഖനം ലോഗിൻ ചെയ്തു മാത്രം എഡിറ്റ് ചെയ്യാവുന്ന രീതിയിൽ പ്രൊട്ടക്റ്റ് ചെയ്യപ്പെടേണ്ടതുണ്ടോ.....? അനോണിമസ് എഡിറ്റുകൾ തടയുന്നതു കൊണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ...? ദയവായി ഈ കാര്യത്തിൽ എല്ലാവരുടേയും അഭിപ്രായം രേഖപ്പെടുത്തുക.

നന്ദി, ദീപു [Deepu] 03:32, 11 ഒക്ടോബർ 2006 (UTC)

അനോണിമസ് എഡിറ്റിംഗിനു വിക്കിപീഡിയ എതിരല്ല. (ഐ.പി.വിലാസം കാട്ടുന്നതിനാൽ ആർക്കും അജ്ഞാതനായിരിക്കാനാവില്ല എന്നതു വേറെകാര്യം). ഉള്ളടക്കവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ഉൾപ്പെടുത്താൻ ശ്രമിച്ചാലോ, അനാവശ്യ ചിത്രങ്ങൾ ചേർക്കാൻ ശ്രമിച്ചാലോ മാത്രം പേജ് പ്രൊട്ടക്റ്റ് ചെയ്താൽ മതിയാകും. കാത്തിരിക്കാം ദീപൂ.--Manjithkaini 04:53, 11 ഒക്ടോബർ 2006 (UTC)

ഇന്നലെ എഡിറ്റ്‌ ചെയ്തത്‌ ഞാൻ ആയിരുന്നു. പേരു പ്രശസ്തമകേണ്ട എന്നു കരുതിയാന്‌ അങ്ങനെ ചെയ്തത്‌. വിക്കിയിൽ ആർക്കു വേണമെങ്കിലും തിരുത്തുകൾ ആവമല്ലൊ. ആരുൺ ചെയ്തതിൽ തെറ്റൊന്നുമില്ല. പക്ഷേ റഫറൻസ്‌ വേണ്ടിടത്തു അതില്ലതെ ഓരോരുത്തർക്കു തോന്നുന്നത്‌ എഴുതുന്നത്‌ ശരിയല്ല, പ്രത്യേകിച്ചു ശരീരശസ്ത്രം പൊലെ ആധികാരികത വേണ്ടവിഷയങ്ങളിൽ . കിട്ടാവുന്നതിൽ എറ്റവും സഭ്യമായ ചിത്രങ്ങൾ ഉപയോഗിക്കാം ചിത്രങ്ങൾ അതു എഡിറ്റ്‌ ചെയ്യുന്നയാലുടെ സഭ്യതയാണല്ലോ കാട്ടുന്നത്‌. ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കുതുകം.

--ചള്ളിയാ൯ 07:13, 11 ഒക്ടോബർ 2006 (UTC)

ഇംഗ്ലീഷ് വിക്കിയിലെ ചിത്രം തന്നെയാണല്ലോ അരുണും കൊടുത്തിരുന്നത്. ഇപ്പോൾ ദന്ത ഡോക്ടർ അജ്ഞാതനായി കൊടുത്തിരിക്കുന്ന രേഖാചിത്രവും ഇംഗ്ലീഷ് വിക്കിയിലേത് തന്നെ. ഒരു ശരീരഭാഗത്തിന്റെ ചിത്രം അസഭ്യമായി ഒരു MBBS ഡോക്ടർക്ക് തോന്നാനിടയില്ല. വിക്കിയിലെ ചിത്രത്തിന്റെ വിവരങ്ങൾ നോക്കിയപ്പോൾ ഒരാൾ സാറയെന്ന തന്റെ ഭാര്യയുടെ ശരീരഭാഗത്തിന്റെ ചിത്രം അവരുടെ അനുവാദത്തോടെ മറ്റുള്ളവരുടെ അറിവിലേയ്ക്കായി ഇട്ടതാണെന്നു മനസ്സിലായി. ചള്ളിയൻ ചെയ്താൽ ശരിയും അരുൺ ചെയ്താൽ തെറ്റുമാവുന്നതിന്റെ പൊരുൾ എന്താവാം? മലയാള സാഹിത്യത്തിലെ അവാർഡു ഉപജാപകവൃന്ദം പോലെ എന്തെങ്കിലും? (എഡിറ്റ്‌ ചെയ്തത്‌ ഞാൻ ആയിരുന്നു!). ഗോപ്യമായി വയ്ക്കേണ്ട ഒന്ന് അത്ര തുറന്ന് പോസ്റ്റു ചെയ്തത് ശരിയായി എന്ന് എനിക്ക് തോന്നുന്നില്ല. യോനി, ലിംഗം, മുതലായവ ഉള്ളടക്കതിൽനിന്ന് മാറ്റി ലൈംഗികതയിൽ മാത്രമാക്കിയിട്ടുണ്ട്. അരുണാണതിന്റെ സ്രഷ്ടാവെന്നതിനാൽ അദ്ദേഹത്തിന്റെ അഭിപ്രായം അറിയാൻ താല്പര്യമുണ്ട്. ലൈംഗികത എന്ന category ഉള്ളടക്കത്തിൽ അവസാനം കൊടുക്കുകയാവും ഉചിതമെന്നു തോന്നുന്നു. കുട്ടികളുടെ കൂടെ ഇരുന്ന് നോക്കുമ്പോൾ പലപ്പോഴും രക്ഷിതാക്കൾക്ക് ഉണ്ടാവുന്ന ‘ചമ്മൽ’ കുറയ്ക്കാൻ അത് സഹായിക്കും എന്ന് തോന്നുന്നു. എങ്കിലും പലരുടെയും എതിർപ്പിൽ അരുൺ (ചേട്ടനാണെങ്കിൽ ക്ഷമിയ്ക്കണേ!) പറഞ്ഞപോലൊരു ‘ഇരട്ടത്താപ്പ്’ എനിക്കും തോന്നുന്നു. അദ്ദേഹത്തിന്റെ പല കാര്യമായ ചോദ്യങ്ങൾക്കും മറുപടിപറയാതെ ‘പെരിങ്ങോടർ’ എഴുതിയ കുറിപ്പിൽ അല്പം അഹങ്കാരമില്ലേ. മാതൃഭൂമി ആഴ്ച്പപ്പതിപ്പ് ‘ബുദ്ധിജീവി ജാഡ’ യുടെ ഭാഗമായിരുന്ന കാലം കേരളത്തിൽ കഴിഞ്ഞ കാര്യം അദ്ദേഹത്തെപ്പോലുള്ള വെബ് സാഹിത്യകാരന്മാർ അറിയേണ്ടതല്ലേ. അദ്ദേഹത്തെക്കാൾ 10-15 വർഷം മുൻപ് മാതൃഭൂമി ആഴ്ച്പപ്പതിപ്പ് വായിക്കാ‍ൻ തുടങ്ങിയതാണ് (വീട്ടിൽ സൂക്ഷിച്ചിരുന്നതിനാൽ 1952 മുതലുള്ളത് വായിച്ചിട്ടുണ്ട്). അരുൺ ചേട്ടന്റെ ഭാഷയിൽ (ഉള്ളടക്കത്തേപ്പറ്റിയല്ല) ഒരു പ്രവാസി പ്രോഗ്രാമറുടെ അടുത്തുനിന്നും മലയാളം പഠിക്കാത്തതിന്റെ കുറവൊന്നും ഞാൻ കണ്ടില്ല. മലയാളം വിക്കി ഒരു ‘ബാല സാഹിത്യ സരംഭം‘ മാത്രമാണെന്ന് ചില പ്രധാനികളാണെ (പുതിയ ആളാണേ!) ന്നു തോന്നുന്നു, അഭിപ്രായപ്പെട്ടു കണ്ടു. അവരുടെ ഇടപെടൽ ലേഖനങ്ങളിൽ കാണുമെന്നതിനാൽ ഇത് ഒരു ബാല സാഹിത്യ സരംഭമോ ശരിയായി മലയാളം കൈകാര്യം ചെയ്യാനാവാത്തവരുടെ സാഹിത്യമോഹങ്ങൾക്ക് മൂർത്ത രൂപം നൽകാനുള്ള ഇടമോമാത്രമായി അധ:പതിചേയ്കാം. പലപ്പോഴും വളരെ ചിന്തിക്കുകയും സംവദിയ്ക്കുകയും വേണ്ട ഇതുപോലൊരു വിഷയത്തിൽ നടത്തിയിരിക്കുന്ന ലഘുവും ബാലിശങ്ങളുമായ അഭിപ്രായപ്രകടനങ്ങൾ ആരോഗ്യകരമായി തോന്നുന്നില്ല. ശ്രീ. അരുണിനെപ്പറ്റിയുള്ള വ്യക്തിപരമായ പരാമർശങ്ങൾ നിർഭാഗ്യകരമായി തോന്നി.

--ശ്രീനി

"ലേഖനങ്ങളുടെ സംവാദതാൾ

ലേഖനങ്ങളെപ്പറ്റിയുള്ള അഭിപ്രായവ്യത്യാസങ്ങളോ മറ്റു നിർദ്ദേശങ്ങളോ രേഖപ്പെടുത്താനുള്ള സ്ഥലമാണ് അതതു ലേഖനങ്ങളുടെ സംവാദവേദി. ഇവിടെ മറ്റു തർക്കങ്ങൾക്കുള്ള വേദിയാക്കരുത്. ലേഖനത്തിൽ പരാമർശിക്കുന്ന വിഷയത്തെപ്പറ്റി എന്നതിനേക്കാൾ ലേഖനത്തെപ്പറ്റിത്തന്നെയാവണം ചർച്ചകൾ പുരോഗമിക്കേണ്ടത്."

മുകളിൽ ക്വാട്ട് ചെയ്തിരിക്കുന്നത് കീഴ്വഴക്കം താളിലെ വാചകങ്ങളാണ്. ഇവിടെ പക്ഷേ പലരും ലേഖനം എന്ന കേന്ദ്രം മറന്നു കാടുകയറുന്നു. ഇത്തരം ഡിസ്കഷനുകൾക്കു വേദിയാകുകയല്ലല്ലോ വിക്കിപീഡിയകളുടെ നിയോഗം. അവസാനമായി അഭിപ്രായം പറഞ്ഞിരിക്കുന്ന യൂസർ വ്യക്തിപരമായ പരാമർശങ്ങൾ പോലും നടത്തുന്നു (ഇപ്പോൾ ദന്ത ഡോക്ടർ അജ്ഞാതനായി കൊടുത്തിരിക്കുന്ന ). പുതിയ യൂസറെ മാത്രമല്ല പഴയ യൂസറെയും ബൈറ്റു ചെയ്യുന്നതു ശരിയല്ല. ഒളിയമ്പുകളെയ്ത് മുകളിലത്തെ യൂസർ നടത്തുന്നതു രണ്ടാമത്തേതാണ്. വിക്കിപീഡിയയുടെ ഉള്ളടക്കത്തിനു യാതൊരുവിധ സംഭാവനയും നൽകാത്ത ഈ സംവാദം ഇവിടെ അവസാനിപ്പിക്കണമെന്നാണ് എന്റെ എളിയ അഭിപ്രായം.

--Benson 18:59, 12 ഒക്ടോബർ 2006 (UTC)

ബെൻസൺ പറഞ്ഞതാണ് അതിന്റെ ശരി. പ്രസ്തുത ലേഖനത്തിൽ വീണ്ടും അനോണിമസ് എഡിറ്റുകൾ കണ്ടതു കൊണ്ടാണ് അത് പ്രൊട്ടക്റ്റ് ചെയ്യണോ എന്ന് എല്ലാവരുടേയും അഭിപ്രായമാരാഞ്ഞത്, വേണ്ട എന്നാണ് ഭൂരിപക്ഷ അഭിപ്രായം എന്നു തോന്നുന്നു, അതിനാൽ സംവാദം തൽക്കാലത്തേക്ക് ഇവിടെ അവസാനിപ്പിക്കാം.

ദീപു [Deepu] 03:15, 13 ഒക്ടോബർ 2006 (UTC)

Dear Srini,

Noted your comoment on Yoni. IF you compare what we had in that subject with the famous anatomy text book by Grays, you will know the difference. No one claims authenticity just by being professional in some way. Anyone can do it if they can quote the reference to an authority on that subject or some approved journal. the subject in question was going to an explicit standard and it was not even a translation of what we had in the English wiki.

The picture uploaded by me was from Danish Wiki and not from english. The most apprpriate kind used in text books that professionals read. Natural photographs are seldom used in Anatomy Texts, but they are most widely used in pathology texts where abnormality is depicted, which can not be emphasized with illustrative drawings. So English wiki is not the Moral Deamon for anyone to follow.

Sorry if I was little harsh with words here. I just don't like being called by any other name than my Username. My system just crashed and I am installling the literation software. till then you have to bear with the language. --ചള്ളിയാ൯ 05:35, 13 ഒക്ടോബർ 2006 (UTC)


In my opinion, There is no point ending this long thread without some positive conclusions :-) What I could get out of the whole thing, when I read between the lines is,

a) We don't respect each other really. Bloody Mallu's!!!. (Joking, I meant, we should start respecting each other more - just think that we are sitting around a table discussing whether this article should be included or not. The discussions should evolve that way - dignified and with mutual respect. I wouldnt say a thing on wiki which I cant speak looking at someone eye to eye).

b) We shouldnt bite the new comers. Encourage them, hand hold them, love them or leave them, but dont turn them off with harsh comments.

c) We learn to respect majorities' views over our's.

Come on, Lets be cool man.. I mean, lets be mature, and give and take respect. After all, we are all grown ups.

Simynazareth 13:31, 13 ഒക്ടോബർ 2006 (UTC)simynazareth


ഇതൊന്നു ദയവായി നിർത്താമോ?[തിരുത്തുക]

മലയാളം വിക്കിയിലെ ആൾക്കാർക്ക് ഇപ്പോൾ യോനി ആണോ ഏറ്റവും വലിയ പ്രശ്നം. സ്ത്രീ ശരീരത്തിൽ യോനി എന്ന ഒരു ഭാഗം മാത്രമെ ഉള്ളോ? നിങ്ങൾക്ക് ഇതിനെകൂറിച്ച് തർക്കിച്ച് നേരം കളയുന്ന നേരത്ത് ശരീര ശാസ്ത്രത്തെ സംബന്ധിച്ച എത്രയെത്ര നല്ല ലേഖനങ്ങൾ ഇംഗ്ലീഷ് വിക്കിയിൽ കിടക്കുന്നു. ഇങ്ങനെ ഒരു കാര്യവുവുമില്ലാത്ത ചർച്ച ചെയ്യുന്ന സമയം കൊണ്ട് അതിൽ ചിലതെങ്കിലും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താൻ സമയം കണ്ടെത്തിയെങ്കിൽ ‍. വെറുതെ അല്ല മലയാളം വിക്കി തുടങ്ങിയടത്തു തന്നെ നിൽക്കുന്നത്.

ഈ ഒരു പേജ് ഇവിടെ ഇല്ലെങ്കിലും വിക്കിക്ക് ഒന്നും സംഭവിക്കില്ല. ഇംഗ്ലീഷ് വിക്കിയിൽ നടക്കുന്ന കാര്യം എല്ലാം ഇവിടെ ചെയ്യണം എന്നു പറയുന്നത് ശരിയല്ല. മലയാളം വിക്കി മലയാളികൾ മാത്രമേ വായിക്കൂ. അതിനാൽ നമ്മുടെ സാസ്കാരികമായ ചില കോമ്പ്ലക്സുകളോട് നമുക്കു സന്ധി ചെയ് തേ പറ്റൂ. അല്ലാതെ ഇംഗ്ലീഷ് വിക്കീയിൽ ഉണ്ട് എന്ന കാരണത്താൽ അത് ഇവിടെയും വേണം എന്നു ശഠിക്കുന്നതിൽ കാര്യമില്ല.

--Shiju 14:18, 13 ഒക്ടോബർ 2006 (UTC)


സുഹൃത്തുക്കളെ,

ഒന്നാലോചിക്കുക എവിടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത് ഒരു ഐ.പി ഇൽ നിന്നും മൂത്രം, ലിംഗം,അശ്ലീലം, തുടങ്ങിയ ലേഖനങ്ങൾ വന്നു തുടങ്ങി, കുറച്ചു കഴിഞ്ഞ് അരുൺ ജേക്കബ് എന്നൊരു യൂസർ ഉണ്ടായി, ലൈംഗിക അവയവങ്ങളുടെ അശ്ലീല പദങ്ങൾ ലേഖനങ്ങളിലും അരുൺ അപ്‌ലോഡ് ചെയ്ത ചിത്രങ്ങളുടെ വിവരണത്തിലും വന്നു കണ്ടു അപ്പോൾ തുടങ്ങിയ സംവാദത്തിൽ എന്റെ അഭിപ്രായം ഞാൻ പറഞ്ഞു .ഞാൻ അരുണിനെ വ്യക്തിപരമായി അധിക്ഷേപിച്ചതല്ല അദ്ദേഹത്തിന്റെ പ്രവർത്തിയെയാണ് കുറ്റപ്പെടുത്തിയത്, അത് മനസ്സിലാക്കുവാനുള്ള വിവേകം അദ്ദേഹം കാണിച്ചില്ല. താൻ അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ തുടർച്ചയായി നീക്കം ചെയ്യപ്പെട്ടിട്ടും, അതിനെപ്പറ്റി സംവാദം തുടങ്ങിയപ്പോഴും അദ്ദേഹം എന്തുകൊണ്ട് എന്ന് ചോദിച്ചില്ല. അവസാനം മലയാളം വിക്കിപ്പീഡിയയിൽ നടക്കുന്നത് പുറം ചൊറിച്ചിലാണെന്നും, മലയാളികൾ മുഴുവൻ കപടനാട്യക്കാരാണെന്നും ആരോപിച്ചു കൊണ്ട് ബൈ പറയുകയാണുണ്ടായത്.


പുതിയ ഉപയോക്താക്കളോട് വളരെ മൃദുവായി പെരുമാറണമെന്ന് പലരും പറഞ്ഞു, അപ്പോൾ എനിക്കു തോന്നി ഞാൻ മൂലം മലയാളം വിക്കിക്ക് ഒരു പുതിയ യൂസറെ നഷ്ടപ്പെടരുതല്ലോ. ഈ ഒരു ചിന്തമൂലം ഞാൻ അരുണിനോട് എന്റെ അഭിപ്രായപ്രകടനത്തിന് ക്ഷമചോദിച്ചു തിരിച്ചു വരാനും അഭ്യർത്ഥിച്ചു. പക്ഷെ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. ഇപ്പോളിതാ ശ്രീനിയെന്ന പുതിയ യൂസർ അരുണിനെതിരേയുള്ള വ്യക്തിപരമായ പരാമർശങ്ങൾ നിർഭാഗ്യകരമായിപ്പോയി എന്നു പറയുന്നതിനൊപ്പം തന്നെ മറ്റു യൂസർമാരെ പേരെടുത്ത് പറഞ്ഞ് അപമാനിക്കുവാൻ ശ്രമിക്കുന്നു. ഈ പോക്ക് അത്ര ശരിയാണെന്ന് തോന്നുന്നില്ല.


ഫ്രാൻസിസിന്റെ ഈ നിർദ്ദേശമാണ് നാം പിന്തുടരേണ്ടതെന്ന് എനിക്കും തോന്നുന്നു

we should start respecting each other more - just think that we are sitting around a table discussing whether this article should be included or not. The discussions should evolve that way - dignified and with mutual respect. I wouldnt say a thing on wiki which I cant speak looking at someone eye to eye.”


ദീപു [Deepu] 18:20, 13 ഒക്ടോബർ 2006 (UTC)


ചിത്രങ്ങൾ നീക്കം ചെയ്തു. ഒരു ചർച്ചക്കു ശേഷം ആവശ്യമെങ്കിൽ പുനസ്ഥാപിക്കാം. ദീപു [Deepu] 04:32, 12 ജനുവരി 2008 (UTC) എന്റെ പയേ സമ്വാദം കോട്ട് ചെയ്യട്ടെ" The most apprpriate kind used in text books that professionals read are drawings. Natural photographs are seldom used in Anatomy Texts, but they are widely used in pathology texts where abnormality has to be depicted, which otherwise can not be emphasized with illustrative drawings" --ചള്ളിയാൻ ♫ ♫ 08:45, 12 ജനുവരി 2008 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:യോനി&oldid=676834" എന്ന താളിൽനിന്നു ശേഖരിച്ചത്