Jump to content

ലോക രതിമൂർച്ഛ ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓഗസ്റ്റ് 8 ലോക രതിമൂർച്ഛ ദിനം അഥവാ അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനമായി (വേൾഡ് ഓർഗാസം ഡേ) ആചരിച്ചു വരുന്നു. ബ്രസീലിൽ ആണ് ലോക വനിത രതിമൂർച്ഛ ദിനം ആദ്യമായി നിലവിൽ വന്നത്. ഇത് സ്ത്രീ ലൈംഗികത, രതിമൂർച്ഛ, അതിന്റെ ഗുണങ്ങൾ എന്നിവയെപ്പറ്റി ബോധവൽക്കരണം നടത്താനും അതുവഴി രതിമൂർച്ഛയിലെ ജൻഡർ അസമത്വം പരിഹരിക്കാനും വേണ്ടി ഉദ്ദേശിച്ചുള്ളതാണ്. ഇതിന്റെ മുന്നോടിയായി ഓഗസ്റ്റ് 2 ദേശീയ രതിമൂർച്ഛാ ദിനമായി (നാഷണൽ ഓർഗാസം ഡേ) യുഎസ്എ, കാനഡ, യുകെ, ജർമ്മനി, നെതർലൻഡ്‌സ്, ഓസ്‌ട്രേലിയ‌ തുടങ്ങിയ രാജ്യങ്ങൾ ആചരിക്കുന്നു.

രതിമൂർച്ഛ ലോക സമാധാനത്തിന് എന്ന സന്ദേശവുമായി "ഗ്ലോബൽ ഓർഗാസം ഫോർ പീസ്" ഡിസംബർ 22 രണ്ടായിരത്തിയാറിൽ തുടങ്ങി ചില വർഷങ്ങളിൽ ആക്ടിവിസ്റ്റുകൾ ആചരിച്ചിരുന്നു. സ്ട്രെസ് കുറക്കുന്ന, നല്ല ഉറക്കം ലഭിക്കുന്ന, മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്ന രതിമൂര്ച്ഛയുടെ ഗുണങ്ങൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ടാണ് ഈ ദിനം ആചരിച്ചത്[1][2][3][4].

റെഫറൻസുകൾ

[തിരുത്തുക]
  1. "National Orgasm Day - Wikipedia". en.wikipedia.org › wiki.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Happy National Orgasm Day | Psychology Today". www.psychologytoday.com.
  3. "www.news.com.au". www.news.com.au.[പ്രവർത്തിക്കാത്ത കണ്ണി]
  4. "The Annual Global Orgasm for Peace - Wikipedia". en.wikipedia.org › wiki.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ലോക_രതിമൂർച്ഛ_ദിനം&oldid=4071369" എന്ന താളിൽനിന്ന് ശേഖരിച്ചത്