വാത്സ്യായനൻ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കാമസൂത്രം എന്ന വിശ്വപ്രസിദ്ധ സംസ്കൃത ഗ്രന്ഥത്തിന്റെ കർത്താവായ മഹർഷിയാണ് വാത്സ്യായനൻ. ജീവിച്ചിരുന്ന കാലഘട്ടത്തിനെ പറ്റി കൃത്യമായ അറിവുകൾ ഇല്ല. ഭാരതീയ ശിൽപകലയെയും വാത്സ്യായനന്റെ കാമശാസ്ത്ര നിഗമനങ്ങൾ സ്വാധീനിച്ചിട്ടുണ്ടെന്ന് ഖജൂരാഹോയിലെയും മറ്റും ശില്പങ്ങൾ തെളിയിക്കുന്നു. വിവാഹത്തിലേർപ്പെടുന്നവർ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ, ഔഷധപ്രയോഗങ്ങൾ, രതിലീലകൾ, രതിനിലകൾ, എന്നിവ കാമസൂത്രം വിശദീകരിക്കുന്നു. ഗൗതമപ്രോക്തമായ ന്യായസൂത്രം എന്ന ന്യായശാസ്ത്രത്തിന്റെ ഭാഷ്യകർത്താവും വാത്സ്യായനൻ ആണ്[1]
ജീവിത കാലം
[തിരുത്തുക]വാത്സ്യായനൻ ജീവിച്ചിരുന്ന കൃത്യമായ കാലഘട്ടത്തിനെ പറ്റി കൃത്യമായ അറിവുകൾ ഇല്ല. എന്നാൽ ജീവിച്ചിരുന്നത് ഒന്നാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയിലാണെന്ന് സൂചനയുണ്ട്. കാമസൂത്രത്തിൽ ശതകർണി എന്ന കുണ്ടല രാജാവിനെക്കുറിച്ച് പറയുന്നുണ്ട്;[2] അദ്ദേഹം ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചതിനാൽ വാത്സ്യായനൻ അതിനു ശേഷമായിരിക്കണം ജീവിച്ചിരുന്നത്. എന്നാൽ ആറാം നൂറ്റാണ്ടിൽ വരാഹമിഹിരൻ ബൃഹദ്സംഹിതത്തിന്റെ 18-ാം അദ്ധ്യായത്തിൽ കാമത്തെക്കുറിച്ച് പറയുന്നത് വാത്സ്യായാനന്റെ കാമസൂത്രത്തിൽ നിന്നാണ്. ഇങ്ങനെ വാത്സ്യായനൻ ജീവിച്ചിരുന്ന ഒന്നും ആറും നൂറ്റാണ്ടുകളുടെ മദ്ധ്യ കാലഘട്ടത്തിലാണെന്ന് ഏകദേശം ഊഹിക്കാം.[3]മല്ലനാഗൻ എന്ന കാമത്തിന്റെ മൂർത്തിയുമായി വാത്സ്യായന്റെ പേരു കൂട്ടിവായിക്കറുണ്ട്. കാമാഖ്യയിലെ യോനി പൂജക്കും വാത്സ്യായനപ്രോക്തമായ തുടക്കമാണ് പറയപ്പെടുന്നത്. കാമത്തിലൂടെ മോക്ഷത്തിലെത്താമെന്ന വാത്സ്യായനശാസ്ത്രം പിന്നീറ്റ് ആചാര്യ രജനീഷിനെപോലുള്ളവരെയും ആകർഷിക്കുകയുണ്ടായി. [4]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ http://www.gradesaver.com/author/vatsyayana
- ↑ കാമസൂത്രം 2:7:29
- ↑ The Kama Sutra of Vatsyayana, Richard Burton
- ↑ http://freshfiction.com/author.php?id=29094