അനംഗരംഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനംഗരംഗം
മലയാളത്തിലെ വിഷയാനുക്രമണിക
കർത്താവ്കല്യാണമല്ലൻ
പരിഭാഷആർ. നാരായണപണിക്കർ (മലയാളം)
രാജ്യംപുരാതന ഭാരതം
ഭാഷസംസ്കൃതം
സാഹിത്യവിഭാഗംലൈംഗിക സാഹിത്യം
പാഠംഅനംഗരംഗം at Wikisource

കാമസൂത്രത്തിന്റെ വ്യാഖ്യാനമെന്നതായി കണക്കാക്കപ്പെടുന്ന ഒരു ദാമ്പത്യകലാ പുസ്തകമാണ് അനംഗരംഗം. 16-ആം ശതകത്തിൽ ജീവിച്ചിരുന്ന കല്യാണമല്ലൻ എന്ന രചയിതാവിന്റേതായാണ് ഇത് കണക്കാക്കപ്പെടുന്നത്. ലോദി വംശത്തിലെ അഹമ്മദ്‌ ഖാൻ ലോദിയുടെ പുത്രനായ ലാദ് ഖാന്റെ അംഗീകാരത്തിലേക്കായി എഴുതപ്പെട്ടതാണിതെന്നാണ് ആദ്യ പണ്ഡിത മതം. പിന്നീടുവന്ന വ്യാഖ്യാതാക്കൾ പക്ഷേ, ഭാര്യാ-ഭർതൃ ബന്ധത്തിന്റെ കെട്ടുറപ്പ് സൂക്ഷിക്കാനായാണ് ഇതെഴുതിയതെന്നു കരുതുന്നു.

തർജ്ജമ[തിരുത്തുക]

1885-ൽ റിച്ചാർഡ് ഫ്രാൻസിസ് ബർട്ടൻ ആംഗലേയത്തിലേക്ക് തർജ്ജമ ചെയ്തു. ഈ കൃതി മലയാളത്തിലേക്ക് ഇതേപേരിൽ ആർ. നാരായണപണിക്കർ വ്യാഖ്യാനം ചെയ്തിട്ടുണ്ട്.

ഉള്ളടക്കം[തിരുത്തുക]

ഏക പത്നീവൃതത്തെ സമർത്ഥിക്കുന്ന കൃതിയിൽ ഒരേ പത്നിയെ തന്നെ സ്നേഹിച്ചുകൊണ്ട് 32 വിവിധ സ്ത്രീകളുടെ കൂടെ ദാമ്പത്യം അനുഷ്ഠിച്ചാലെന്ന പോലെയുള്ള അനുഭവം സിദ്ധമാക്കാനുള്ള പ്രയത്നത്തെ വിവരിക്കുന്നു. ഇതുവഴി ഭാര്യാ ഭർത്താക്കന്മാർ തമ്മിലുണ്ടാകുന്ന അകല്ചയെ ഇല്ലാതാക്കാനും, സ്നേഹം വർദ്ധിപ്പിക്കാനും കൃതി സഹായിക്കുന്നതായി പറയപ്പെടുന്നു. സ്ത്രീ-പുരുഷന്മാരുടെ വർഗ്ഗികരണത്തെപ്പറ്റി പറഞ്ഞുകൊണ്ടു തുടങ്ങുന്ന കൃതിയിൽ പലവിധ സംഭോഗ രീതികൾക്കു പുറമേ അനവധി രതിപൂർവ്വ ലീലകളെപ്പറ്റിയും അന്യോന്യ ആകർഷണരീതികളെപ്പറ്റിയും പരാമർശിക്കുന്നു. അവസാനത്തിൽ ആകർഷണത്തിനും വാജീകരണത്തിനും ഉപയോഗിക്കാൻ നിർദ്ദേശിക്കുന്ന ചില ഔഷധപ്രയോഗങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നു.

അദ്ധ്യായങ്ങൾ[തിരുത്തുക]

  • പ്രഥമസ്ഥലം - സ്ത്രീലക്ഷണം
  • ദ്വിതീയ സ്ഥലം (ചന്ദ്രകല)
  • തൃതീയസ്ഥലം - ശശമൃഗാദിഭേദം
  • ചതുർത്ഥസ്ഥലം - സാമാന്യധർമ്മം
  • പഞ്ചസ്ഥലം - ദേശനിയമങ്ങൾ
  • ഷഷ്ഠസ്ഥലം - വിവാഹാദ്യുദ്ദേശം
  • സപ്തമസ്ഥലം (ബാഹ്യസംഭോഗവിധാനം)
  • അഷ്ടമസ്ഥലം - സുരതഭേദങ്ങൾ
  • നവമസ്ഥലം
  • ദശമസ്ഥലം (വശീകരണാദികം)

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അനംഗരംഗം&oldid=3771454" എന്ന താളിൽനിന്ന് ശേഖരിച്ചത്