സംവാദം:ലൈംഗികബന്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലൈംഗിക ബന്ധം എന്ന താളിൽ മലയാളി സ്ത്രീയുടെ പ്രസക്തിയെന്താണെന്നു് എത്ര ആലോചിച്ചിട്ടും മനസ്സില്ലായില്ല. മലയാളി സ്ത്രീകൾക്കു മാത്രമേ പ്രശ്നങ്ങളുള്ളുവെന്നു് ഈ ലേഖനം തുടങ്ങിയ ലേഖകൻ കരുതുന്നുവോ? മലയാളം വിക്കിയെന്നാൽ മലയാളികളെ കുറിച്ചെഴുതുവാനുള്ള വിക്കിയെന്നല്ല. - പെരിങ്ങോടൻ 19:07, 10 സെപ്റ്റംബർ 2006 (UTC)

ബാക്റ്റീരിയ, ആർക്കിബാക്റ്റീരിയ, മറ്റു പലതരം ഏകകോശജീവികൾ, ബഹുകോശജീവിയായ ഹൈഡ്ര മുതലായവ ഭൂമിയിലെ ജീവികളല്ലേ? അവയിൽ അലൈംഗിക പ്രത്യുദ്പാദന രീതിയല്ലേ? അപ്പോൾ ഭൂമിയിലെ എല്ലാ ജീവികളുടെയും പ്രത്യുദ്പാദന രീതികളുമായി ബന്ധപ്പെട്ട ഒന്നാണ‍് ലൈംഗിക ബന്ധം എന്നത് ശരിയാണോ?--Anoop menon 18:05, 9 മേയ് 2009 (UTC)

ഒച്ച്[തിരുത്തുക]

ഒച്ചിന്റെ സ്വവർഗ്ഗലൈംഗികബന്ധം പ്രത്യുൽപ്പാദനത്തിലെത്തുമോ? --Vssun (സുനിൽ) 03:09, 18 സെപ്റ്റംബർ 2011 (UTC)

വിവരണം[തിരുത്തുക]

ഇത് ഒഴിവാക്കേണ്ടതുണ്ടോ പൊതുവായ രീതിയിൽ മാറ്റിയെഴുതിയാൽ പോരേ? --Vssun (സുനിൽ) 04:02, 18 സെപ്റ്റംബർ 2011 (UTC)

മതി... :) --വൈശാഖ്‌ കല്ലൂർ (സംവാദം) 14:52, 9 ഓഗസ്റ്റ് 2012 (UTC)

കാമവും രതിയും ഭോഗവും[തിരുത്തുക]

കാമവും രതിയും ഭോഗവും ഒക്കെയുള്ള മലയാളത്തിൽ ഏത് എവിടെ എങ്ങനെ ഉപയോഗിക്കാം ? ഒരഴിച്ചുപണി വേണ്ടിവരുമോ ? --എഴുത്തുകാരി സംവാദം 15:43, 18 നവംബർ 2011 (UTC)
ലിംഗം പുരുഷലിംഗത്തിനുപയോഗിക്കാം, en:Sex-ന് ലൈംഗികതയുണ്ടല്ലോ. ആശയക്കുഴപ്പമുള്ളിടത്ത് ഫലകങ്ങൾ ഉപയോഗിക്കൂ.--Vssun (സുനിൽ) 15:52, 18 നവംബർ 2011 (UTC)
en:Sex എന്ന ലേഖനം തുടങ്ങുക എന്ന പരമമായ ലക്ഷ്യമാണ് ഈ സംശയത്തിന്റെ അടിത്തറ, ഈ തറയിൽ നിന്നു ഒന്നു പറഞ്ഞുതന്നാൽ നന്നായിരുന്നു. ലൈംഗികത എന്ന തിരിച്ചുവിടൽ മാറ്റി ലേഖനം തുടങ്ങാമോ ? --എഴുത്തുകാരി സംവാദം 15:58, 18 നവംബർ 2011 (UTC)
തുടക്കത്തിൽ en:Sex = ലൈംഗികത എന്ന് തുടക്കത്തിൽ എഴുതിയെങ്കിലും, അതുതന്നെയാണോ എന്ന് സംശയം പിന്നെ വന്നു. --Vssun (സുനിൽ) 16:03, 18 നവംബർ 2011 (UTC)

ലൈംഗികവേഴ്ച്ച ഈ താളുമായി ലയിപ്പിക്കുന്നത്[തിരുത്തുക]

അനുകൂലിക്കുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 13:25, 10 മാർച്ച് 2013 (UTC)

ലയിപ്പിക്കുന്നു. അജയ് ബാലചന്ദ്രൻ (സംവാദം) 06:11, 1 മേയ് 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ലൈംഗികബന്ധം&oldid=1740636" എന്ന താളിൽനിന്ന് ശേഖരിച്ചത്