ശൂദ്രർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വർണ്ണാശ്രമ ധർമമനുസരിച്ച് നാലാമത്തെ വർണമാണ് 'ശൂദ്രർ തൊഴിലിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ട ചാതുർവർണ്യ വ്യവസ്ഥയിൽ മറ്റു മൂന്ന് വർണങ്ങൾക്ക് (ത്രൈവർണികർ ആയി കരുതപ്പെട്ട ബ്രാഹ്മണ ക്ഷത്രിയ വൈശ്യർക്ക്) വേണ്ടുന്ന സേവനം ചെയ്യുന്ന തൊഴിലാളികൾ എല്ലാവരും ശൂദ്രരായിരുന്നു. എന്നാൽ ചരിത്രപരമായി ശൂദ്രന്മാർ രാജ പദവിയിൽ പോലും ഉണ്ടായിരുന്നതായി കാണാം.

ഋഗ്വേദപ്രകാരം വിരാട് പുരുഷന്റെ പാദത്തിൽ നിന്നും ആണ് ശൂദ്രർ ജനിക്കുന്നത് എന്നാണ്. മനുഷ്യ സമൂഹത്തിന്റെ പാദത്തിന്റെ സ്ഥാനം ഉള്ള വിഭാഗം, അഥവാ അടിസ്ഥാന ജനവിഭാഗം ആണ് ശൂദ്രൻ എന്നാണ് ഇതിന്റെ ആലങ്കാരിക അർത്ഥം. സേവനസന്നദ്ധത ഉള്ളവനെന്നും, ഖേദിക്കുന്നവൻ എന്നും ശൂദ്രന് അർഥം ഉണ്ട്.

ഋഗ്വേദത്തിലെ പുരുഷസൂക്തത്തിൽ ഇങ്ങനെ പറയുന്നു.

കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യയിൽ ഇന്തോ- ആര്യന്മാരായ പൗരാണിക ശൂദ്ര വിഭാഗം ഇല്ല.[അവലംബം ആവശ്യമാണ്] കേരളത്തിൽ ബ്രാഹ്മണ കുടിയേറ്റ കാലത്ത് ദ്രാവിഡ വർഗത്തിൽ ഉള്ള നായർ, വിളക്കിത്തല നായർ, ചക്കാല, വെളുത്തേടത് തുടങ്ങിയ വിവിധ ഉപജാതികളെ മലയാള ശൂദ്രരെന്ന പേരിൽ ചാതുർവർണ്യ വ്യവസ്ഥയിലേക്ക് സ്വാംശീകരിക്കുകയാണ് ഉണ്ടായത്.[1][2]

അവലംബം[തിരുത്തുക]

  1. "മാർത്താണ്ഡവർമ്മയ്ക്ക് പൂണൂൽ..." mathrubhumi.com. Archived from the original on 2021-09-27.
  2. "Of cows, courts and princes". thehindu.com.
"https://ml.wikipedia.org/w/index.php?title=ശൂദ്രർ&oldid=4073361" എന്ന താളിൽനിന്ന് ശേഖരിച്ചത്