കുലദേവത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിന്ദുധർമ്മത്തിലെ വളരെ പ്രധാനപ്പെട്ട ഒരു വിശ്വാസതത്വമാണ് കുലദേവത സങ്കല്പം. ജീവിതത്തിൽ സ്ഥൈര്യവും വീര്യവും വിജയവും പ്രദാനം ചെയ്യുന്ന മാനസികതലം സൃഷ്ടിക്കുക എന്ന ലക്‌ഷ്യം വച്ചുകൊണ്ടാണ്‌ കുലദേവതാസങ്കൽപ്പം ആചാര്യന്മാർ പ്രചരിപ്പിച്ചത്.

ഈ സാധന മനുഷ്യന്റെ സർവ്വതോന്മുഖമായ വികാസത്തിന് സഹായകമാകുമെന്നു മാത്രമല്ല, അത് ഓരോരുത്തരിലും ഉറങ്ങിക്കിടക്കുന്ന സർഗവാസനകളെയും ബുദ്ധിക്തിയെയും ഉണർത്തുവാൻ സഹായിക്കുന്നു എന്നും പറയപ്പെടുന്നു[1]ഇതിനു കൃത്യമായ വികാസപരിണാമങ്ങളും ശാസ്ത്രീയമായ വ്യവസ്ഥകളും നിലവിൽ ഉണ്ടായിരുന്നു. കുലദേവത സങ്കല്പം നന്നായി പരിപാലിച്ചു പോരുന്നവർക്ക് സർവ വിധത്തിലുള്ള ഐശ്വര്യം ഉണ്ടാകുന്നു എന്നാണ് ആചാര്യമതം .

ആധ്യാത്മികമായ പുരോഗതിയ്ക്കുള്ള സാധനാമാർഗ്ഗങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഭാഗമാണ് യോഗം എന്നത്. യുജ്‌ ധാതുവിൽ നിന്ന് യോഗമെന്ന പദം ഉത്ഭവിക്കുന്നു.പൊതുവിൽ കർമയോഗം, ഭക്തിയോഗം, രാജയോഗം, ജ്ഞാനയോഗം എന്നിങ്ങനെ യോഗങ്ങളെ വിഭജിച്ചു പറയാറുണ്ടെങ്കിലും മനശാസ്ത്രപരവും പ്രായോഗികവുമായി മറ്റൊരുതരം വിഭജനമാണ് സാധനാശാസ്ത്രങ്ങളിൽ കാണുക[2]
നാല് യോഗമാർഗ്ഗങ്ങൾ

അക്ഷര സ്പന്ദനത്തിൽ നിന്നും ഉത്ഭൂകമാകുന്ന ശാരീരികവും പ്രാപഞ്ചികവുമായ ശക്തികളെ ഉപയോഗിച്ച് പരമപദപ്രാപ്തി നേടുകയാണ്‌ മന്ത്രയോഗത്തിന്റെ മാർഗ്ഗം.പരസ്പരം ബന്ധപ്പെടാതെ വേറെ വേറെയായി അതിർത്തിവരമ്പുകൾക്കുള്ളിൽ നിൽക്കുന്നവയല്ല ഈ യോഗമാർഗ്ഗങ്ങൾ. വാസ്തവത്തിൽ എല്ലാം മിശ്രമായിതന്നെയിരിക്കുകയാണ്. തന്ത്രസാധനയിൽ മന്ത്രത്തിന്റെയും ഹഠയോഗതിന്റെയും രാജയോഗതിന്റെയും കുണ്ഠലിനിയോഗമായ ലയയോഗതിന്റെയും ഇതിനെല്ലാം ആവരണമായി കർമഭക്തി. ജ്ഞാനയോഗങ്ങളുടെയും സമഞ്ജസമായ സമ്മേളനം കാണിക്കുവാൻ സാധിക്കും. അതിൽ മുഖ്യമായത് മന്ത്രസാധനയാണ്.ഈ മന്ത്രസാധന കുലദേവതാ സങ്കൽപ്പത്തിൽ മുഖ്യവുമാണ്[3].

അവലംബം[തിരുത്തുക]

  1. ഹിന്ദു ധർമ രഹസ്യം (ആചാര്യ എം ആർ രാജേഷ്‌ ) പേജു നമ്പർ :43,44
  2. ക്ഷേത്രചൈതന്യരഹസ്യം,മാധവ്ജി,ക്ഷേത്ര സംരക്ഷണ സമിതി ,പേജ് 28
  3. ക്ഷേത്രചൈതന്യരഹസ്യം,മാധവ്ജി,ക്ഷേത്ര സംരക്ഷണ സമിതി ,പേജ് 29

പുറത്തേകുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുലദേവത&oldid=1785690" എന്ന താളിൽനിന്നു ശേഖരിച്ചത്