Jump to content

വിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ഇംഗ്ലണ്ടിൽ രൂപം കൊണ്ട ഒരു ആധുനിക പേഗൻ മതമാണ് വിക്ക (en: Wicca, ഉച്ചാരണം : /ˈwɪkə/). വ്യക്തമായ കണക്കുകൾ ലഭ്യമല്ലെങ്കിലും ലോകമാസകലം ഒന്നര ലക്ഷം വിക്കന്മാർ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ജെറാൾഡ് ഗാർഡനർ എന്ന ബ്രിട്ടീഷ് കൊളോണിയൽ സിവിൽ സെർവീസ് (colonial civil service) ഉദ്യോഗസ്ഥനാണ് വിക്ക മതത്തിന്റെ സ്ഥാപകൻ. സിലോണിലും, മലേഷ്യയിലും ബ്രിട്ടീഷ് കൊളോണിയൽ അഡ്മിനിസ്ട്രേഷനിൽ (British colonial administration) സേവനമനുഷ്ടിച്ചിരുന്ന് ഇദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചതിനു ശേഷം ഇംഗ്ലണ്ടിൽ താമസിച്ചു വരികെ ന്യൂ ഫോറസ്റ്റ് കോവൻ (New forst coven) എന്ന ഒരു നിയോപേഗൻ വിച്ചസ് കോവനുമായി (witches coven) സമ്പർക്കമുണ്ടായി. ഈ സമൂഹം മധ്യകാല യൂറോപ്പിൽ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന വിറ്റ്ച് കൾട് [1]ആണെന്ന് തെറ്റിദ്ധരിച്ചു ഇദ്ദേഹം ഈ മതത്തിനെ പുരരുദ്ധരിപ്പിക്കണമെന്നുള്ള ഉദ്ദേശത്തോടെ തുടങ്ങി വച്ച സംരംഭമാണ് വിക്ക. ഫ്രീമേസന്രിയുടെയും , അലിസ്റ്റർ ക്രൊവ്ലിയുടെ (Aleister Crowley) രചനകളിലെയും ആശയങ്ങൾ ഉപയോഗിച്ചാണ് ഗാർഡനർ, വിക്കയുടെ അടിസ്ഥാന തത്ത്വങ്ങൾ രൂപീകരിച്ചത്.

വിക്ക മതത്തിലെ രണ്ട് ദൈവങ്ങൾ

വിക്ക മതത്തിൽ ഏകീകൃതമായ ഒരു വിശ്വാസപ്രമാണമില്ല. ചില വിക്ക വിശ്വാസപ്രമാണങ്ങൾ അനുസരിച്ച് രണ്ട് ദൈവങ്ങൾ ഉണ്ട്. കൊമ്പുള്ള ദൈവം (the horned one) എന്ന് വിളിക്കുന്ന പുരുഷ ദൈവവും, ട്രിപ്പിൾ ഗോഡസ്സ് (Triple Goddess) എന്ന സ്ത്രീ ദൈവവും. പുരുഷ ദൈവം കാട്, മൃഗങ്ങൾ, മരണാനന്തര ജീവിതം എന്നിവയുടെ അധിപനാണ്. ട്രിപ്പിൾ ഗോഡസ്സ് ആവട്ടെ ചന്ദ്രൻ, നക്ഷത്രങ്ങളെയും, വിധിയെയും നിയന്ത്രിക്കുന്നു. ഈ രണ്ട് ശക്തികൾ പരസ്പര പൂരകവും, പ്രപഞ്ചത്തെ സന്തുലിതാവസ്ഥ നിലനിർത്തുന്ന ശക്തികൾ ആണെന്നും വിക്കകൾ വിശ്വസിക്കുന്നു. ഇത് ഏതാണ്ട് താവോയിസത്തിലെ യിൻ യാങ്ങ് സങ്കൽപ്പം പോലെയാണ്. [2]

അവലംബം

[തിരുത്തുക]
  1. http://www.sacred-texts.com/pag/wcwe/index.htm
  2. Farrar, Janet and Farrar, Stewart. (1987). The Witches' Goddess: The Feminine Principle of Divinity. London: Robert Hale. Page 2-3.
"https://ml.wikipedia.org/w/index.php?title=വിക്ക&oldid=2747853" എന്ന താളിൽനിന്ന് ശേഖരിച്ചത്